പച്ച പാവാട

ഹാ.. എണീറ്റിണ്ടല്ലോ.. നീയൊക്കെ എണീറ്റാലും ആ സാധനം തോണ്ടിരിക്കാതെ മനുഷ്യന്മാർക്ക് വെല്ല ഉപകാരോം ഉണ്ടോ? ഒരു ആണ് ആന്നെന്നു പറഞ്ഞിട്ട് വെല്ല കാര്യമുണ്ടോ.. ആ കേക്കൂലാ.. ഞാനീ ആരോടാ ഈ പറയുന്നേ.. ചെവില് ആ രണ്ടു കുന്ത്രാണ്ടവും വച്ചിരുന്നാൽ ആര് കേക്കാൻ.. ആ ചെവിലിരിക്കണത് മൂക്കില് വെച്ചെങ്കിൽ കുറച്ചു സമാധാനം കിട്ടിയേനെ..
ഹോ.. രാവിലെ തൊടങ്ങി അമ്മേടെ ഈ പാരായണം.. ഛെ.. ഇന്നത്തെ ദിവസവും കട്ടപ്പൊക.. അല്ലാ.. ഇന്ന് എന്തോ ഉണ്ടാലോ.. ആ കണ്ണ് നിറഞ്ഞ പോലെ.. ഹേയ്.. തോന്നീതാകും.. ഈ Fb യിൽ അഞ്ഞുറിന്റേം രണ്ടായിരത്തിന്റേം ട്രോള് മാത്രമുള്ളു വേറെ ഒന്നുല്ലെ.. ഓ.. കാര്യം പിടികിട്ടി.. അമ്മ ഇന്നലെ രാവിലെ തൊട്ടു രാത്രി വരെ നിന്നിട്ടു ഒന്നും കിട്ടില്ലെന്ന് പറഞ്ഞു എണ്ണിപ്പറക്കുന്നുണ്ടാന്നു.. അപ്പൊ ഇതാണ് കാര്യം…
ഇത് ഞാനിപ്പോ തീർത്തേക്കാം.. ഈ അമ്മ എന്നെ പറ്റി എന്താ വിചാരിച്ചോണ്ണേ.. രണ്ടു പെടക്കണ രണ്ടായിരവും കൊണ്ട് അമ്മേടെ കയ്യിലാ കൊടക്കണം. പിന്നെ ഈ വായെന്നു കേക്കാനേക്കാൾ നല്ലതു ഇവിടന്നു രക്ഷപ്പെടലാ.. ഒന്നും ആലോയ്ച്ചില്ല.. അമ്മേടെ പെഴ്സിൽന്നു കുറച്ചു അഞ്ഞുറു എടുത്ത് ഒരൊറ്റയോട്ടം കൊടുത്തു..
എന്റെ ദൈവമേ ഇതെന്താ ബാങ്കോ ബിവറേജോ.. ഇത്രേം മനുഷ്യന്മാർ ഇവടെ ജീവിച്ചേർന്നോ.. ഹോ ഇത് രക്ഷിയിലാ.. ഹേ ഇതേതാ ആ റേഷന്കടയിൽ ഒരു പച്ചപ്പാവാട.. ഈ കൊച്ചിനെ ഞാൻ എവിടേം കണ്ടിട്ടില്ലാലോ.. ഈ എന്നെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ ഈ വഴിക്കൊന്നും വരാറില്ലലോ.. എന്നാലും ഈ കൊച്ചേത്? എന്തായാലും ഇനി ഇവടെ നിന്നിട്ടു കാര്യമില്ല ആ ബാങ്കക്കാരന്റെ മുഖം പോലും കാണാൻ പറ്റുന്നു തോന്നണില്ല. ഇനി അവിടേക്ക് പിടിക്കാം..
ഹേയ് ആ കൊച്ചു പോവാലോ.. ഒന്നും വാങ്ങിട്ടും ഇല്ല. സഞ്ചി കാലി. കൊച്ചെ.. പിന്നിലേക്കു തിരിയരുത്ട്ടോ.. ഞാൻ ചുമ്മാ
പിന്നാലെ നടക്കിണ്ട്. ഇതേറ്റങ്ങളാ കുറെയെണ്ണം പാലത്തിൽമേലിരിക്കിണ്ടലോ.. ദേ കൊച്ചിന് കമന്റ് അടിയും തുടങ്ങിലോ.. ഹാ
അപ്പൊ കൊച്ചു ബല്യ സംഭവാല്ലേ. ഛെ ആ മുഖമൊന്നു മര്യാദയ്ക്ക് ഒന്ന് കാണാനും പറ്റില്ലാലോ. ഹം സാരല്യ പിന്നാലെ പോകാം.
എന്നാലും പാവാണ്ട്ട്ടോ ആ പിള്ളേരുടെ കമന്റ് അടി കുറച്ചു കൂടി പോയി.. ദേ ആ കൊച്ചു തേങ്ങുന്നുണ്ട്‌.. ഒരു പാവം കൊച്ചന്നൂ തോന്നുന്നു. എന്നാലും അവന്മാർ ഇത്രക്ക് വേണ്ടായിരുന്നു.. ദൈവമേ ഈ ഷീറ്റിട്ട ഈ കുടിൽ ആണോ കൊച്ചിന്റെ വീട്..
എടി നീ എവിടെയാർന്നുടി.. നിനക്കെന്താടി നാക്കു വിഴുങ്ങി പോയോ.. എന്നിട്ടിതാ ഒന്നും
വാങ്ങാതെ വന്നൊണ്.. നിനക്ക് കാശു പിന്നെ തരാമെന്നു പറഞ്ഞു വെല്ലോം വാങ്ങി കൊണ്ട് വരാൻ പറ്റിലടി.. ഹം എന്റെ മോനെ നടക്കാൻ പറ്റുവെങ്കി നിന്നെയൊന്നും വിടൂല. അല്ലെല്ലേ എനിക്കറിയാടി നിന്നെ കൊണ്ടൊന്നും ഒരു ഉപകാരമില്ലെന്നു.. കൃഷ്ണാ.. ഞാൻ ഈ കൊച്ചിന് എന്ത് കൊടക്കും. രണ്ടീസായലോ ഈ അടുപ്പൊന്നു പൂട്ടിട്ടു..
ഞാൻ പാവം ഇവളെയല്ലേ.. എന്ത് ദുഷ്ടയാണ് ഞാൻ.. ഈ അമ്മമാർക്കൊക്കെ മകനെ കുറച്ചു ഇത്രയും പ്രതീക്ഷയോ.. പാവം എന്റെ അമ്മ.. ദൈവമേ എല്ലാം കൂടി തല കറങ്ങുന്നുലോ.. പെട്ടന്ന് മൊബൈൽ റിങ്.. ഡാ ഇത് അമ്മയാടാ.. നീ എവിടെയാ കുറെ നേരായാലോ.. ഒന്നും കഴിക്കണിലെ.. ദേ ഈ അമ്മ വെറുതെ രാവിലെ ഓരോന്നും പറഞ്ഞതാട്ടോ.. നീ വേഗം വാ.. ഒന്ന് മൂളുവാനല്ലാതെ ശബ്ദം നിലച്ചപോലെ.. കുറച്ചു നേരത്തിനു ശേഷം, അമ്മേ. ഞാൻ ലേറ്റാകും.. ബാങ്കിലേക്ക് പൂവാ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.