സമുദ്ര Part 1

“അമ്മേ.. അമ്മേ… ഈ അമ്മ എവിടെ പോയി കിടക്കാ.. “

ഒന്ന് വിളിക്കാൻ ശബ്‌ദം പോലും വരുന്നില്ലലോ. ഞാൻ കൈ കൊണ്ടെന്തോക്കെയോ  കാണിക്കാൻ തുടങ്ങി. എനിക്കൊന്നും പറയാൻ പറ്റുന്നില്ല.

“എന്താടാ മോനെ പറ്റിയെ. ശബ്ദം ഒക്കെ പോയല്ലോ.. അല്ലാ  നിന്റെ കയ്യിൽ ആ ബ്രോക്കർ തന്ന ഫോട്ടോ അല്ലേ. ഹാവു എന്റെ പ്രാത്ഥന ദൈവം കേട്ടുന്നാ തോന്നുന്നേ.. അതൊക്കെ ഒന്ന് എടുത്തു നോക്കാനെങ്കിലും തോന്നിയലോ.”

“ഡാ ഉണ്ണിക്കുട്ടാ.. ഓടി വന്നേ.. നിന്റെ ചേട്ടന് ഈ കൊച്ചിനെ ഇഷ്ടായന്നാ തോന്നുന്നേ. നീ ഒന്ന് വന്നു നോക്കിയേ. ആദ്യം നീ ആ ടിവിടെ വോളിയം ഒന്ന് കുറയ്ക്കഡാ..”

“അല്ലേലും എനിക്കറിയാം അമ്മേ.. ആ തേച്ച പെണ്ണിനെ ആലോയിച്ചിരിക്കാനൊന്നും എന്റെ ചേട്ടന് പറ്റൂലാന്ന്. രണ്ടു മൂന്ന് വർഷം കഴിഞ്ഞിട്ടാണെലും ചേട്ടന് ഒന്ന് ബോധം വന്നുലോ.”

“തേച്ച പെണ്ണ് നിന്റെ മറ്റൊളാഡാ കോപ്പേ. ഹാവു.. സൗണ്ട് കിട്ടി. അമ്മേ നോക്ക്. ഇതു സമുദ്രയാ അമ്മേ.. എന്റെ സമുദ്ര പ്രകാശ്. .അമ്മേനെ എങ്ങനെയാ പറഞ്ഞു മനസിലാക്കാ. ഇതു അവളാ അമ്മേ.. ”

“നീ എന്തൊക്കെയാ പറയുന്നേ.. ഒറ്റയ്ക്കിരുന്ന് ഇരുന്നു തലേലേ ഉള്ള വെളിവും പോയാ.അതിൽ  വെണ്ടയ്ക്ക അക്ഷരത്തിൽ ഓഷിൻ വിൻസെന്റ് എന്ന് എഴുതിത് കാണാനില്ലേ. പോയി പോയി എല്ലാ പെണ്ണുങ്ങളും അവനു അവന്റെ ഒരു ഹിന്ദു പെണ്ണ്..

നാണമില്ലഡാ ആ പേര് പറയാൻ. അന്ന് എനിക്ക് ഇഷ്ടല്ലാതെ കൂടി എന്റെ മോന്റെ ഇഷ്ടമെന്നു വിചാരിച്ചു നിന്നെ അവളെ ചോദിക്കാൻ വിട്ടതല്ലേ.

പട്ടിനെ ആട്ടുന്ന പോലെയല്ലേഡാ നിന്നെ അവിടെന്ന്  പടിയിറക്കിയെ. നീ വിളിച്ചാൽ വരുമെന്ന് പറഞ്ഞ അവൾ, അവളടെ കാര്യവും നോക്കി അവളടെ അച്ഛൻ പറയുന്നതും കേട്ട് നാടും വിട്ട് പോയി.

നീ എന്നെ പഴയതോന്നും ഓർമ്മിപ്പിക്കണ്ട. നല്ല വളിച്ച തെറിയ വരുന്നേ. അതും ആലോയ്ച്ചു വിഷമിച്ചിരിക്കാൻ ഈ പൊട്ടനും.

നിനക്ക് ഈ കുട്ടിയെ ഇഷ്ടായെങ്കി പറാ.. ഞാൻ ബ്രോക്കറോട് സംസാരിക്കാം.. നീ ഒന്ന് മൂളിയാ മതി.”

ഞാൻ ആ ഫോട്ടോയും എടുത്തു ഉമ്മറത്തിൽ നിന്നും എഴുന്നേറ്റു എന്റെ റൂമിലോട്ടു നടന്നു.

“ഒന്ന് പറഞ്ഞിട്ട് പോടാ.. ഇതെന്താ ആളെ വടിയാക്കി പോണ പോക്ക് നോക്ക്. ഇതും കൂടി നീ സമ്മതിച്ചിലേൽ പിന്നെ ഈ അമ്മയെ കാണുല്ല ട്ടാ  നോക്കിക്കോ. എനിക്ക്  ശരിക്കും മടുത്തു ഈ ജീവിതം.”

“മേലെ മാനത്തു.. താരകൾ മിന്നുന്നു.. ഓർമകൾ നിൻ മാത്രം.. മനമുരുകുന്നു.. എന്ന് വരും എന്നു വരും.. നിഴലായി ഞാൻ കൂടെ വരാം..”

“ഡാ പൊട്ടാ നിന്നോടല്ലേ ആ ടിവി ഓഫ് ചെയ്യാൻ പറഞ്ഞെ.. ഓരോ പാട്ടും വെച്ചിരിക്കാ.”

“അമ്മേ.. ഈ ചേട്ടന് എന്താ പറ്റിയെ. വെല്ല പിരിയും ഇളകിയോ. ഞാൻ പാട്ട് വെച്ചതിന് ഇവനെന്താ..”

നേരെ പോയി പഴയ ഫോട്ടോസോക്ക പൊടി തട്ടി എടുത്തു. അതെ ഇതു അവൾ തന്നെയാ.

നോക്കും തോറും എന്തൊക്കെയോ ദുരുഹതകൾ ഉള്ള പോലെ. എല്ലാരും എന്തൊക്കെയോ എന്നോട് മറയ്ക്കുന്നു.

ഈ ഇടയ്ക്കു ഞാൻ കോട്ടയത്ത്‌ എന്റെ കോളേജിനടുത്തുള്ള അവളുടെ ആ പഴയ വീട്ടിൽക്കു പോയിരുന്നു.

കാട്ടുമുക്കിൽ ഉള്ള അവളുടെ വീട്ടിൽ ആരും ഇല്ലാത്തതു കൂടി ആയപ്പോൾ തനി അനാഥ പ്രേതാലയം പോലെ ഉണ്ടായിരുന്നു.

അടുത്തുള്ള വീട്ടിൽ അന്വേഷിച്ചപ്പോൾ  എന്തോ ആക്‌സിഡന്റ് ഉണ്ടായ കാര്യമൊക്കെ പറയുന്നുണ്ടായിരുന്നു.

ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്ന നാട്ടുക്കാരെ എനിക്ക് പണ്ടേ വിശ്വാസം ഇല്ലായിരുന്നു. ഞാൻ അവർ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവിടെന്നു പോന്നു.

അങ്ങോട്ട്‌ പോയത് അറിഞ്ഞാൽ വീട്ടിൽ ഭൂകമ്പം ഉണ്ടാകുമെന്നു അറിയുന്നത് കൊണ്ട് ഞാൻ അമ്മോട് ഇത്  ഒന്നും പറയാനും പോയില്ല.

പക്ഷെ ഇപ്പോൾ വീണ്ടും എന്തൊക്കെയോ… ആരാണ് ഈ ഓഷിൻ.. ഇതു വരെ അമ്മ കാണിക്കുന്ന ഒരു പെണ്ണിനേയും നോക്കാത്ത എനിക്ക് എന്താ ഇത് നോക്കാൻ തോന്നിയത്.

ശരിക്കും അവളെ പോലെ തന്നെ ഇരിക്കുന്നു. അവളുടെ അതെ ഗോതമ്പു നിറവും നുണക്കുഴിയും.. .അല്ലാ അത് മാത്രം അല്ല.. ഇതു അവൾ തന്നെയാ.. എന്തോ ശ്വാസത്തിന്റെ വേഗത കൂടിയ പോലെ.

ഒന്നും കൂടി ഫോട്ടോയിൽ നോക്കിയപ്പോൾ അതെ സമുദ്ര ചിരിക്കുന്നു. അവൾക്കു എന്തൊക്കെയോ എന്നോട് പറയാൻ ഉള്ള പോലെ.

പെട്ടന്ന് റൂമിന്റെ വാതിൽ അടഞ്ഞു. ടിവിയുടെ പാട്ടും നിന്നലോ. അമ്മേനെ വിളിക്കാൻ ശബ്ദവും വരുന്നില്ല.

പെട്ടന്ന് വിറച്ചു കൊണ്ടിരിക്കുന്ന എന്റെ കയിൽ ഇരുന്നു ഫോൺ വിറക്കുന്നു. അപ്പോഴാണ് ഫോണിന്റെ കാര്യം ഓർമ വന്നത് തന്നെ.

പക്ഷെ ഈ നേരത്തു എന്നെ ആരു വിളിക്കാൻ. സ്‌ക്രീനിൽ ആ പേര് തെളിഞ്ഞു വന്നു..

#തുടരും…

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.