സമുദ്ര #Part 2

ശ്രീ..
മൊബൈലിൽ ആ പേര് തെളിഞ്ഞപ്പോൾ ആരാണെന്നു ഒന്ന് ഓർത്തെടുക്കാൻ തന്നെ ഞാൻ സമയമെടുത്തു.

സ്വന്തം പേര് പോലും മറന്ന അവസ്ഥ.. പിന്നെ ചങ്ങാതിടെ കാര്യം പറയണ്ടാലോ.. എന്റെ ഉറ്റ ചങ്ങാതിയാണ്  ശ്രീ..

എന്റെ ഏതു ചെറ്റത്തരത്തിനും ഒരു വിളിക്കു ഓടിയെത്തുന്ന ഒരേയൊരു ചങ്ക്. സ്കൂൾ തൊട്ടു കോളേജ് വരെ ഞങ്ങൾ ഒരുമിച്ചു തന്നെയാർന്നു.

എന്റെ വീട്ടിൽ നിന്നും ഒരു രണ്ടു കിലോമീറ്ററിനുള്ളിൽ തന്നെയാണ് അവന്റെ വീടും.
അവനു കോട്ടയത്ത്‌ എഞ്ചിനീറിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ തന്നെയാർന്നു തൃശ്ശൂർക്കാരനായ ഞാനും അങ്ങോട്ട്‌ വിട്ടത്.

.ശരിക്കും അതാണ്  ഇപ്പോൾ എല്ലാ പുലിവാലിനും കാരണമായത് തന്നെ. അല്ലേൽ ഈ കോട്ടയക്കാരിയായ സമുദ്രയെ കാണാനേ ഇടയുണ്ടായിരുന്നില്ല..

അല്ല അവളെ പറഞ്ഞിട്ട് കാര്യമില്ല.. എന്റെ നീണ്ട രണ്ടു വർഷത്തെ പരിശ്രമത്തിലാണ് അവളൊന്നു വീണു കിട്ടിയത്.

പക്ഷെ ഞാൻ അത് വരെ വളച്ചവരെ പോലെയല്ല എനിക്ക് ഒരുപാട് ഇഷ്ടമുണ്ടായിട്ടു തന്നെയാണ്  അവളെ നോട്ടമിട്ടുണ്ടായിരുന്നത്..

എല്ലാവർക്കും ഞങ്ങളെ കുശുമ്പായിരുന്നു. കാരണം എനിക്ക് കിട്ടിയത് സ്നേഹിച്ചാൽ ജീവൻ പോലും തരുന്ന ആത്മാർത്ഥമായ ഒരു പെണ്കൊച്ചിനെയാർന്നു.

പക്ഷെ അന്ന് അവൾ എന്നോട്   വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞിട്ട് എന്തിനാണ്  എന്നെ ആട്ടി പായിച്ചെന്നു ഇതു വരെ മനസിലായിട്ടില്ല.

അല്ലാ ഇനി ഇപ്പോൾ ഇവളെങ്ങാനും മരിച്ചു ഇതിന്റെ കാരണം പറയാൻ എന്നെ അന്വേഷിച്ചു വരുന്നതാവോ..

അയ്യോ.. എനിക്കൊന്നും അറിയണ്ട മോളെ.. എനിക്ക് ഒരു വിഷമൂല്ല്യ.. എല്ലാം ഞാൻ ക്ഷമിച്ചു..
അത് പറയാനായി ഇങ്ങോട്ട് വന്ന് പേടിപ്പിക്കല്ലേ.. നിനക്കറിഞ്ഞുടെ എന്റെ പേടി..

ഹേയ് അവൾക്കു എന്നെ അറിയാം.. ഇരുട്ടത്തു പൂച്ചയെ കണ്ടാ പോലും പേടിക്കുന്ന എന്നോട് അവൾ ഇങ്ങനെ ചെയ്യില്ല.

പെട്ടന്ന് സ്ഥലകാല ബോധം വന്നപ്പോഴാണ് കയിൽ ഇരിന്നു വിറക്കുന്ന ഫോൺ ഓർമ വന്നത്. ഒന്നു എടുക്കാൻ വന്നപ്പോഴേക്കും അത് കട്ടായി. തിരിച്ചു വിളിച്ചപ്പോൾ പരുതിക്കു പുറത്താന്നും.

വണ്ടി എടുക്കാൻ വരാൻ വിളിക്കുന്നതായിരിക്കും.. അവന്റെ ഒരു ഫ്രണ്ട് ഗൾഫിൽ നിന്ന് വന്നതിന്റെ പാർട്ടിയാ..

എന്നെയും വിളിച്ചിരുന്നു. പൂവാൻ മൂഡില്ലാത്തതിനാൽ ഞാൻ എന്തൊക്കെയോ പറഞ്ഞ് ഒഴുവാക്കിതാർന്നു..

ച്ചേ.. പൂവായിരുന്നു.. വെറുതെ ഇവിടെ നിന്നു ഓരോ പുലിവാൽ വാങ്ങിച്ചു.

കുറച്ചൊരു ധൈര്യം വന്നപ്പോൾ അടഞ്ഞ റൂമിന്റെ വാതിൽ ഒന്ന് പോയി തുറന്നു.. എല്ലാരും ഉറങ്ങിയെന്നു തോന്നുന്നു.

ഹാളിൽ ആകെ ഒരു ഇരുട്ട്. ഇനി വേറെ എന്തേലും കണ്ടു പേടിക്കണ്ടാന്നു വെച്ചു വേഗം വാതിൽ അമർത്തി  അടച്ച് അഴിയിട്ടു.

കിടക്കാൻ വന്നപ്പോൾ  മേശ പുറത്തിരുന്ന ഓഷിൻ എന്നെഴുതിയ ഫോട്ടോ കിടക്കയിൽ കിടക്കുന്നു. പെട്ടന്ന്  എന്റെ കാലിൽ നിന്നും ഒരു മരവിപ്പ് മുകളിലോട്ടു കയറി.

നോക്കിയപ്പോൾ ജനാലയുടെ കർട്ടൻ ഉയരുന്നുണ്ട്. പുറത്ത് നല്ല കാറ്റ്‌ ഉണ്ടാവണം. അതെ പുറത്തു കാറ്റു കൊണ്ടാണ് ഫോട്ടോ പറന്നത്..

ഇതും പറഞ്ഞ് മനസ്സിന് ഉറപ്പിച്ച ശേഷം എവിടെന്നോ കിട്ടിയ ഒരു ധൈര്യത്തിൽ അഴിയിടാൻ ജനാലക്കരുകിലേക്ക് പോയി.

എത്തുന്നതിനു മുൻപേ പഠാ.. ശബ്ദത്തിൽ അത് അടഞ്ഞു. ഞാൻ ഓടി തലോണയും കെട്ടി പിടിച്ചു കമിഴ്ന്നു കിടന്നു.

കിടക്കയുടെ അരുകിൽ നിന്നും ഒരു കൊന്തയും കിട്ടി.. വേഗം കണ്ണടച്ചു അതും ചൊല്ലിക്കൊണ്ടിരുന്നു.

പക്ഷെ  ചൊല്ലുവാനൊന്നും സാധിക്കുന്നില്ല. കൈവിരലുകൾക്ക് ഇടയിൽ കൊന്തയെ അമർത്തി തിരുമ്മി കൊണ്ടിരുന്നു.

ഇടയ്ക്കു ഒരു കൊട്ടൽ ശബ്ദം.. കണ്ണുകൾ മുറുക്കി പിടിച്ച് ഒന്നും കൂടി  ശ്രദ്ധിച്ചപ്പോൾ അതിന്റെ ഇടയിൽ കൂടെ  ഒരു കാലനക്കം പോലെ.

എന്റെ ഹൃദയ മിടുപ്പു കൂടി വന്നു.. കൊന്തയും മുറുക്കെ പിടിച്ചു ആരാന്നു ചോദിച്ചു. പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല. വീണ്ടും ആ കോട്ടൽ  ശബ്ദം കൂടി  കൂടി വന്നു.

ഞാൻ സർവ്വ ധൈര്യവും എടുത്തു അങ്ങോട്ട്‌ നോക്കി.. ജനാല തുറന്നു കിടക്കുന്നു.. ഒരു ചെറിയ വെളുത്ത പ്രകാശം..

മൂന്നു നാലു കുരിശും വരച്ചു കൊന്തയും പിടിച്ചു അങ്ങോട്ട്‌ ചെന്നു. അകലെയുള്ള മലയുടെ ഇടയിൽ നിന്നാണ് വെളിച്ചം വരുന്നത്.

വീണ്ടും ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ രണ്ടു മലകളുടെ ഇടയിൽനിന്നു നാലു രഥങ്ങൾ.

കണ്ണൊക്കെ തിരുമ്മി നോക്കി.. അതെ പണ്ട് കഥകളിലൊക്കെ പറയുന്ന പോലത്തെ രാജാക്കന്മാരുടെ രഥങ്ങൾ..

ഒന്നാമത്തെ രഥത്തിൽ ചുവന്ന കുതിരകൾ രണ്ടാമത്തെ രഥത്തിൽ കറുത്ത കുതിരകൾ മൂന്നാമത്തെ രഥത്തിൽ വെളുത്ത കുതിരകൾ നാലാമത്തെ രഥത്തിൽ പുള്ളിയുള്ള കുതിരകൾ ..

ഒന്നും കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ
അതിൽ വെളുത്ത കുതിരകളുള്ള രഥത്തിൽ ദാ അവളിരിക്കുന്നു.. സമുദ്ര..

വെളുത്ത സാരിയിൽ ഒന്നല്ല.. അവളുടെ ആ പണ്ടത്തെ ബ്ലൂ ചുരിദാർ..

പ്രേതങ്ങളൊക്ക രഥത്തിലായോ യാത്ര. അതും ചുരിദാർ ഒക്കെ ഇട്ട്.. അത് അടുത്തേക്ക് വന്നു തുടങ്ങിയപ്പോൾ എന്റെ ഉള്ള കിളി എവിടേക്കോ പറന്നു പോയി..

ഇടയ്ക്കു എപ്പോഴോ നോക്കിയപ്പോൾ അവൾ മേശ പുറത്തിരിക്കുന്ന പേപ്പറിൽ എന്തോ എഴുതുവാണു.. കുറച്ചു കഴിഞ്ഞപ്പോൾ അവളെ കാണാതായി..

ആ പേപ്പർ എന്റെ അടുത്തേക്ക് പറന്നു വന്നു.. ഞാൻ അത്  വായിച്ചു തുടങ്ങി.

എന്റെ അപ്പുവേട്ടാ..

ഇതു അവൾ തന്നെ.. അവളേ എന്നെ ഇങ്ങനെ വിളിക്കാറുള്ളു..

ദേ വീണ്ടും കൊട്ടൽ ശബ്ദം.. എത്ര മിണ്ടാതിരുന്നിട്ടും ശബ്ദം കൂടി വരുന്നു.. ഇവളെന്താ പോയിട്ടില്ലേ..

തുടരും..

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.