സമുദ്ര #Part 3

കൊട്ടൽ ശബ്ദം കൂടിയപ്പോൾ കണ്ണ് വലിച്ചു തുറന്നു..  പെട്ടന്നാണ് ആ സത്യം മനസിലായത്. 


എന്റെ കൈയിൽ ഒരു പേപ്പറും കാണാനില്ല..  അവിടെ മുഴുവൻ  തിരഞ്ഞു.  എവിടെയും കാണാനില്ല..  ഓഷിന്റെ ആ ഫോട്ടോ നിലത്തു കിടക്കുന്നുണ്ട്.. 


സ്വപ്നം കണ്ടതായിരുന്നു എന്ന തിരിച്ചറിവിൽ ഒന്ന് നെടുവീർപ്പുകൊണ്ട് കൊട്ടൽ കേൾക്കുന്നിടത്തേക്ക് നോക്കി…


വാതിൽ ആരോ കൊട്ടുന്നുണ്ട്. ശ്വാസഗതി ഒന്നു നേരെയാക്കുവാൻ കുറച്ചു നേരമെടുത്തു.. 


മൊബൈൽ എടുത്തു സമയം  നോക്കിയപ്പോൾ 5:30.  അമ്മ വിളിക്കുന്നതാവും. എന്നും ഈ നേരത്തു വിളി  പതിവാ. 


അമ്മ പള്ളിയിലേക്ക്  പോകുമ്പോൾ പുറത്തേ വാതിൽ ഉള്ളിൽ നിന്നും അഴിയിടണം.


നേരെ പോയി എന്റെ റൂമിന്റെ വാതിൽ തുറന്നു. അമ്മയോട് പള്ളിയിലേക്ക്  ഞാനും  വരുണ്ടെന്നു  പറഞ്ഞു.  


ഇതു ഞാൻ  തന്നെ ആണോ എന്ന് ഒരു നോട്ടം നോക്കിയിട്ട് അമ്മ ഉമ്മറത്ത് പോയി ഇരുന്നു. 


ഫോണെടുത്തു ശ്രീ എന്ന് എഴുതിയിടത്തു കുത്തി.  കുറെ ബെല്ലടിച്ചതിനു ശേഷം ഫോൺ ഒന്നെടുത്തു. 


ഈ നേരത്തു വിളിച്ചതിനു പച്ചത്തെറി പറയുന്നതിന് മുൻപ് ഞാൻ അങ്ങോട്ട്‌ പറഞ്ഞു.


കുര്ബാന കഴിയുന്ന ടൈമിൽ ഞാൻ പള്ളിയുടെ മുൻപിൽ ഉണ്ടാകും. നീ അവിടെ വരണം.


തിരിച്ചു അവൻ പറയുമ്പോഴേക്കും ഞാൻ ഫോൺ കട്ട്‌ ചെയ്തു.


അതെ സമുദ്രയെ കണ്ടുപിടിക്കണം.. ഈ ഓഷിനെയും.. കണ്ണിൽ പെട്ടന്ന് ഒരു ഭയം നിഴലിച്ചു

എന്റെ  പള്ളിയിലേക്ക് പോകാനുള്ള എല്ലാം ഒരുക്കപാടുകളും കഴിഞ്ഞു ഹാളിലേക്ക്  വന്നപ്പോ ദേ അനിയൻ തെണ്ടി സുഖമായി കിടന്നു  ഉറങ്ങുന്നു.. 


എനിക്ക് സഹിച്ചില്ല.. അവന്റെ നടു നോക്കി ഒരു ചവിട്ട് കൊടുക്കാൻ കാലെടുത്തപ്പോൾ  ദാ ഒരു രക്തരക്ഷസ്സ് കണ്ണും തുര്പ്പിച്ചു നിൽക്കുന്നു..  വേറെ ആരുമല്ല..  എന്റെ പുന്നാര അമ്മ.. 


പൊക്കിയ കാൽ ഒന്ന് വ്യായാമം ചെയുന്ന പോലെ കാണിച്ചു വേഗം പുറത്തേക്കോടി.. 
  

പള്ളി എത്തുന്ന വരെ അമ്മ ഒന്നും മിണ്ടിയില്ല..  ഞാനും ഒന്നും മിണ്ടുവാൻ പോയില്ല..  


വെറുതെ എന്തിനാ പുലർച്ച തന്നെ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുന്നേ..  ഒന്നും മിണ്ടാതെ പിന്നാലെ നടന്നു.. 


എത്തുമ്പോൾ ദാ ബൈബിൾ വായന തുടങ്ങാൻ പോകുന്നു.. കുർബാന തുടങ്ങിട്ട് ഒരു പത്ത് മിനിറ്റായിണ്ടാവും..  


ഞാൻ അമ്മേനെ നോക്കാനേ പോയില്ല..  ഇന്നലെ ഒരു പാട് പേടിച്ചതാ എനിക്ക് വയ്യ ഇനിയും പേടിക്കാൻ.. 


മെല്ലെ പള്ളിയിൽ കയറി ഞാൻ നന്നായെന്ന്  അമ്മയെ  കാണിക്കാൻ  വേണ്ടി  തന്നെ കുറച്ചു മുന്നിലായി ഇരുന്നു. 


സഖറിയാ ആറാം അദ്ധ്യായം ഒന്ന് മുതലുള്ള വാക്യങ്ങൾ..

” ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു. 
ഒന്നാമത്തെ രഥത്തിൽ ചുവന്ന കുതിരകൾ   രണ്ടാമത്തെ രഥത്തിൽ  കറുത്ത കുതിരകൾ   മൂന്നാമത്തെ രഥത്തിൽ  വെളുത്ത കുതിരകൾ  നാലാമത്തെ രഥത്തിൽ  പുള്ളിയുള്ള കുതിരകൾ..”


ബാക്കിയൊന്നും കേൾക്കാൻ എനിക്ക് സാധിച്ചില്ല. ഒന്ന് പേടിച്ച് ചുറ്റും നോക്കി.. ആർക്കും ഒരു പ്രശ്നവും ഇല്ല.. 


എല്ലാവരും കേട്ടു കൊണ്ടിരിക്കുന്നു. അവിടെ വായന തുടർന്ന് കൊണ്ടും..


അപ്പോൾ ഞാൻ കണ്ട സ്വപ്നത്തിന് എന്തോ അർത്ഥമുണ്ട്. അല്ലേൽ ഇത്ര കൃത്യമായി തന്നെ ഞാൻ ആ സ്വപ്നം കാണില്ലല്ലോ.. 


പിന്നീടുള്ള വരികൾ എന്നെ ഒന്ന് സ്പർശിച്ചു.


“നിങ്ങൾ പോയി ഭൂമി മുഴുവൻ ചുറ്റി സഞ്ചരിപ്പിൻ എന്നു അവൻ കല്പിച്ചു”


അതെ ഇത് എനിക്കും കൂടിയുള്ള ആഹ്വാനമാണ്.


ഇന്ന് തന്നെ കോട്ടയത്തിലേക്ക് പോകണം. ശ്രീ സമ്മതിക്കോ.. അവൾ പോയതിന് ശേഷം അവളെ പറ്റി പറഞ്ഞാൽ തന്നെ അവനെ  കലിയിളകും. 


അവനെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസിലാക്കണം.


എന്തൊക്കെയോ ആലോചിച്ചു കുർബാന കഴിഞ്ഞതറിഞ്ഞില്ല. വേഗം തന്നെ പുറത്ത് പോയി നോക്കി.. 


ഭാഗ്യം അവൻ  എത്തിയിട്ടുണ്ട്. വേഗം തന്നെ അമ്മയെ പറഞ്ഞയച്ചു അങ്ങോട്ട്‌ ചെന്നു.


 ഞാൻ കുര്ബാന കൂടി വരുന്നതിന്റെ ആശ്ചര്യവും അവനെ ഈ നേരത്ത് വിളിച്ച് കൊണ്ടുവന്നതിന്റെ ദേഷ്യവും എല്ലാം ആ കണ്ണുകളിൽ വായിക്കാം.. 


അവനെ കൂടിയും ഒന്ന് പേടിപ്പിക്കാൻ വേണ്ടി  കൈപിടിച്ചിരുന്ന ഓഷിന്റെ ഫോട്ടോ എടുത്ത് അവന്റെ  മുന്പിലോട്ട് വെച്ച് കൊടുത്തു. സമുദ്ര  നമ്മുടെ വടക്കാഞ്ചേരിയിൽ തന്നെ ഉണ്ടെന്നും പറഞ്ഞു.


പക്ഷെ ഞാൻ  വിചാരിച്ച പോലെ അവൻ ഞെട്ടിയില്ല.. അവൻ എല്ലാം അറിയുന്ന പോലെ നിൽക്കുന്നത് കണ്ട് എനിക്ക് പേടിയാണോ സന്തോഷമാണോ വന്നത് എന്നറിയില്ല. 


ഇവനും അറിയോ അവൾ എവിടെയെന്ന്.. എനിക്കൊന്നും മനസിലാകുന്നില്ല.. എല്ലാരും  കൂടി എന്നെ കളിപ്പിക്കാണോ…


 അപ്പൊ എന്റെ സമുദ്ര തന്നെയാണോ ഈ ഓഷിൻ.. ഒന്ന് മനസിലായി.. ഇവനെ എന്തൊക്കെയോ അറിയാം..


ഡാ.. നിനക്ക് അറിയോ അവൾ എവിടെയെന്ന്.. എന്റെ ദയനീയ നോട്ടം  കണ്ടു അവൻ പറഞ്ഞു തുടങ്ങി..


ഞാൻ കഴിഞ്ഞ ദിവസം തൃശ്ശൂരിലേക്ക് പോകുമ്പോൾ അവളെ  ബസ്സിൽ വെച്ച് കണ്ടിരുന്നു.


അവളുടെ അച്ഛൻ എന്തായാലും നീ ഉള്ള ഈ നാട്ടിലേക്ക് അവളെ ഒറ്റക്ക് വിടില്ല. അപ്പോൾ ഞാൻ  ഒന്ന് ഉറപ്പിച്ചിരുന്നു. കല്യാണം കഴിഞ്ഞുള്ള വരവായിരിക്കുമെന്നു.. 


ഇത് നിന്നോട് പറഞ്ഞാൽ നിനക്ക് താങ്ങില്ലാന്നു അറിയാം.. അതാ ഞാൻ ഒന്നും പറയാഞ്ഞത്. പക്ഷെ അവൾ എന്നെ കണ്ടിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ല ഡാ.. നമ്മളെന്താ ചെയ്തേ അവൾക്ക് ഇത്ര ദേഷ്യമാകാൻ..

അതിന് നീ കണ്ടത് സമുദ്രയെ അല്ല.. നോക്ക്.. ഈ ഫോട്ടോയിൽ കാണുന്നത്  ഓഷിൻ ആണ്..


എന്ത് ??

അതെ.. വിൻസന്റിന്റെയും മേരിയുടെയും മകൾ.. ഒരു ക്രിസ്ത്യൻ കൊച്ച്.. ഇത് എനിക്ക് വന്ന ഒരു കല്യാണ ആലോചനയാണ്..


നീ എന്തൊക്കെയാ പറയുന്നേ.. ഞാൻ  കണ്ടതല്ലേ  അവൾ സമുദ്ര തന്നെയാ.. ഒന്നിലെങ്കിലും  നിന്റെ പെണ്ണായിരുന്നില്ലേ.. അവളെ  ഞാൻ എങ്ങനെ തെറ്റാനാ..


അതെ എനിക്കും ഒരുപാട് സംശയങ്ങൾ ഉണ്ട്..  നമ്മുക്ക് ഇന്ന് തന്നെ കോട്ടയത്തിലേക്ക് പോകണം.

തുടരും.. 
                                    

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.