സമുദ്ര #Part 6

എന്റെ ചോദ്യം കേട്ട് അവളാകെ പേടിച്ചുവെന്ന് തോന്നുന്നു. അവൾ വിളിച്ച വിളി കേട്ട് ഞാനും..
സത്യത്തിൽ പേടിച്ചിട്ട് പോയ ഞാൻ അവളെയും പേടിപ്പിച്ചു. ഓർത്തപ്പോ എനിക്ക് തന്നെ ചിരി വന്നു..
അയ്യോ എന്നോട് ക്ഷമിക്കണം. അങ്ങനെ വിളിക്കാൻ പാടോ എന്നറിയില്ല. രാവിലെ ഏട്ടന്റെ അമ്മ എന്നെ വിളിച്ചപ്പോ ഇങ്ങനെ വിളിച്ചാ ഏട്ടനെ ഇഷ്ടവുമെന്ന് പറഞ്ഞു..

ഹാ അമ്മ ആള് കൊള്ളാം.. മോന്റെ അടുത്താ കളി.. നടക്കുല്ലാ അമ്മേ നടക്കുല്ലാ..

അമ്മക്കറിയാം സമുദ്ര എന്നെ അങ്ങനെയാ വിളിക്കാന്ന്.. ഇവൾ സമുദ്ര പോലെയുണ്ട് കാണാൻ എന്ന് പറഞ്ഞപ്പോ അവളെ പോലെ സംസാരിക്കാൻ ഒന്ന് പഠിപ്പിച്ചതാകും..

അല്ല അമ്മേനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കൊല്ലം കുറെ ആയിലേ ഞാൻ സമുദ്രയെയും പറഞ്ഞ് നടക്കുന്നു.. അമ്മക്കും സഹായത്തിനു ഒരു മരുമകളെ കിട്ടാൻ ആഗ്രഹമുണ്ടാകില്ലേ..

ആലോചനകൾ കാട് കടക്കവെ ഞാൻ മുൻപിൽ നിൽക്കുന്ന ഓഷിനെ മറന്നു പോയി.. പെട്ടന്ന് തന്നെ ഞാൻ അവളോട്‌ ചോദിച്ചു..

അല്ലാ.. തനിക്കെന്താ എന്നെ ഇഷ്ടം.. തന്റെ ഒപ്പം നിൽക്കാൻ ഒന്നും കൊണ്ടും ഞാൻ ഇല്ലാലോ..
അവൾക്ക് ഇപ്പോഴും എന്നെ പേടി മാറീട്ടില്ലാന്ന് തോന്നുന്നു.. പേടിച്ച പോലെ തന്നെ വീണ്ടും ശബ്ദം താഴ്ത്തി അവൾ പറഞ്ഞു..

എനിക്കറിയില്ല ഏട്ടാ.. പപ്പ കൊണ്ട് വരുന്ന ഒരാളെയും എനിക്ക് ഇഷ്ടമില്ലായിരുന്നു.. തന്നെ എന്തോ ഒരു ഇഷ്ടം.. എവിടെയോ വെച്ച് കണ്ട് മറന്ന പോലെ.. പിന്നെ ആ ആക്സിഡന്റ്..

എന്ത് ?? ആക്സിഡന്റോ..

ഏയ് ഒന്നുല്ലെന്നും പറഞ്ഞ് അവൾ പുറത്തോട്ട് പോകാൻ പോയപ്പോൾ ഞാൻ വേഗം തടഞ്ഞ് നിർത്തിയിട്ട് ചോദിച്ചു..

നിനക്ക് സമുദ്രയെ അറിയാമോ?

സമുദ്രയോ.. ആരാ.. അറിയില്ല.. എന്റെ കോളേജിൽ ആണോ..

ഏയ് ഒന്നുവില്ലാന്ന് പറഞ്ഞ് ഞാനും പുറത്തേക്ക് പോന്നു.

എന്റെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു ആ ചോദ്യം.. പക്ഷെ അവൾ മുഴുവനാക്കാതെ പറഞ്ഞ ആ ആക്സിഡന്റ്…

എന്റെ മനസ്സിൽ ചോദ്യചിഹ്നങ്ങൾ കൂടുകയല്ലാതെ കുറയുന്ന മട്ട് കാണാനില്ല..

പെട്ടന്നാണ് കോട്ടയത്തിലേക്ക് പോയപ്പോൾ അവിടെ നാട്ടുകാർ പറഞ്ഞ ആക്സിഡന്റ് ഓർമ്മ വന്നത്..

ച്ചേ.. അന്ന് ആ വെപ്രാളത്തിൽ അവർ പറഞ്ഞത് ഒന്നും ശ്രദ്ധിച്ചും ഉണ്ടായിരുന്നില്ല..

ആലോചിക്കുന്തോറും എവിടെയൊക്കെയോ കണക്ഷൻസ്.. ആകെ വട്ട് പിടിച്ച് തുടങ്ങി..

ഞാൻ ഏതോ ലോകത്തായിരുന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങിയതോ എന്റെ വീട്ടിൽ എത്തിയതോ ഒന്നും അറിഞ്ഞില്ല.

നേരെ നോക്കിയപ്പോൾ എന്തായി എന്നർത്ഥത്തിലുള്ള അമ്മയുടെ ദയനീയ മുഖമാണ് മുന്നിൽ.. തിരിഞ്ഞ് നോക്കിയപ്പോൾ ബാക്കി രണ്ടാളും ഇതേ അവസ്ഥ..

ഞാൻ എന്ത് പറയാനാ.. എനിക്ക് തന്നെ അറിയില്ല ഇവിടെ എന്താ നടക്കുന്നേ എന്ന്..

ഞാൻ ഒന്നും പറയാതെ എന്റെ റൂമിലോട്ട് പോയി വാതിലടച്ച് ഇരുന്നു. എന്നെ കുറച്ച് നേരം കാത്തിരുന്ന് ശ്രീയും പോയെന്ന് തോന്നുന്നു.

ബ്രോക്കറുടെ ശബ്ദം അപ്പോഴും ഉണ്ടായിരുന്നു. തിരുമാനമാവാതെ അങ്ങൊരു എങ്ങനെ പോകാനാ..

ഒരു വമ്പൻ സ്രാവ് തന്നെയാണല്ലോ വലയിൽ പെട്ടിരിക്കുന്നെ.. വല പൊട്ടിയാലും അങ്ങോര് വേറെ വലയിറക്കും.

കുറച്ച് കഴിഞ്ഞപ്പോൾ ആ ശബ്ദവും നിലച്ചു. ഇപ്പോൾ അമ്മയുടെ ശബ്ദം മാത്രം ചൂറ്റിയ അമിട്ട് പോലെ പൊട്ടുന്നുണ്ട്.

പതിയെ ഞാൻ ശ്രീയുടെ നമ്പർ എടുത്ത് കുത്തി.. കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം..

അവൻ നാളെ കോളേജിൽ പോയി അന്വേഷിക്കാം എന്ന് പറഞ്ഞ് വെച്ചു.

രാവിലെ കൃത്യം എട്ട് മണിക്ക് തന്നെ വടക്കാഞ്ചേരി സ്റ്റോപ്പിൽ എത്തി. അര മണിക്കൂർ കാത്ത് നിന്നിട്ടും അവളെ കാണാതായപ്പോൾ ഞങ്ങൾ നേരെ കോളേജിലേക്ക് തന്നെ വച്ച് പിടിച്ചു.

അവിടെ എത്തിയപ്പോൾ ഒരു ഫ്രീക്കൻ ചെക്കൻ അവന്റെ ബൈക്ക് സൈഡാക്കി ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

കാണാൻ കൊള്ളുലേല്ലും മുടിയൊക്കെ സ്പയിക്കൊക്കെ ചെയത് ഏതാണ്ട് ഒരു മുള്ളൻ പന്നിയുടെ കോലം.

ശ്രീ യുമായി സംസാരിച്ചപ്പോൾ മനസിലായി ഇതാണ് ആ അവതാരം.. ശ്രീയുടെ ഫ്രണ്ട്..
ഞാൻ ആദ്യമായിട്ടാണ് ഇവനെ കാണുന്നത്.. ഇവന്റെ അനിയത്തിയാണ് ഈ കോളേജിൽ പഠിക്കുന്നത്.

അപ്പോഴേക്കും ഒരു പെൺകൊച്ച് കോളേജിന്റെ ഉള്ളിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു.. ആ ഫ്രീക്കന്റെ അനിയത്തിയാണ്.. കണ്ടാൽ ഇവന്റെ അനിയത്തിയാണ് എന്നൊന്നും പറയില്ലാട്ടോ.. ഒരു പാവം കൊച്ച്..

ശ്രീയുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി അവൻ അവളെ നോട്ടം ഇട്ടിട്ടുണ്ട് എന്ന്.. അത്രയും എളിമ ശ്രീക്ക്.. ഹോ കാണണം..
ഞങ്ങൾ ഓഷിനെ പറ്റി ചോദിച്ചപ്പോൾ തന്നെ അവൾ ഞങ്ങളോട് ചോദിച്ചു..

ആ ആക്സിഡന്റ് പറ്റിയ ഓഷിൻ ആണോ
കേട്ടപ്പോൾ ഞാനും ഒന്ന് പകച്ച് പോയി.. ഏതു ആക്സിഡന്റ്എന്ന് ചോദിച്ചപ്പോൾ അവൾക്ക് അതിനെ പറ്റി കൃത്യമായി അറിയില്ല.. എന്തോ ആക്സിഡന്റ്പറ്റിയൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ..

അന്വേഷിച്ചിട്ട് കിട്ടുവാണേൽ പറയാമെന്ന് പറഞ്ഞ് അവൾ പോയി.

എന്ത് ആക്സിഡന്റ്?? കാണുമ്പോൾ അവൾക്ക് ഒരു മുറിവൊന്നും കാണാനും ഇല്ല..

എനിക്കൊരു വട്ടവും പിടിയും കിട്ടുന്നില്ല.. ഞാൻ എന്നോട് തന്നെ ഒരു ആയിരം വട്ടം ചോദിച്ചിണ്ടാകും ഈ ഒരു ചോദ്യം..

തുടരും…

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.