സമുദ്ര #Part 7

വിചാരിച്ച കാര്യങ്ങൾ ഒന്നും അറിയാൻ സാധിച്ചില്ല. കോളേജിൽ നിന്ന് നേരെ വീട്ടിലേക്കു പോന്നു. മനസ്സിന് ആകെ ഒരു അസ്വസ്ഥത.. റൂമിൽ കയറി കട്ടലിലോട്ട് ചാടി.

സമുദ്ര എന്ന പദം മനസ്സിന്റെ ഒരു കോണിൽ സകല ശക്തിയോട് കൂടെ അലയടിച്ച് കൊണ്ടിരിക്കുകയാണ്.

സമുദ്ര അതെ എന്റെ സമൂസ ബേബി.. അവളെ ഞാൻ ആദ്യമായി കണ്ട് മുട്ടുന്നത് ഞങ്ങളുടെ കോളേജിലെ കോഫി ഷോപ്പിൽ വെച്ചാണ്.

ഞാനും ശ്രീയും മെക്കാനിക്കൽ ബ്രാഞ്ചും അവൾ ഇലക്ട്രികലും..

മെക്കാനിക്കൽ ബ്രാഞ്ചിലോട്ട് ഒരു കിളികളെയും കടത്തി വിടാൻ ആ ദുഷ്ടൻ പ്രിൻസിപ്പൽ അച്ചായൻ സമ്മതിക്കാത്ത ഒരേ ഒരു കാരണം കൊണ്ട് ഞങ്ങൾക്ക് കിളികളെ വലയിടാൻ കോഫി ഷോപ്പിൽ പോകേണ്ട അവസ്ഥ..

അതിനിടയിലാണ് തിരിച്ച് കൊത്തണ ഒരു പിടക്കോഴിനെ പറ്റി കേട്ടത്.. പേര് രഞ്ചന പവിത്രൻ..
പേര് പോലെ അത്ര പവിത്രമൊന്നല്ല. എന്ത് ഒന്ന് പേര് ചോദിക്കാൻ പോയാൽ തന്നെ നമ്മളെ കൊത്തി പറപ്പിക്കും. പക്ഷെ ആരും ഒന്ന് നോക്കി പോകും.. അത്രയും ആനചന്തം..

സീനിയർ ചേട്ടന്മാർക്ക് പോലും അവളെ പേടിയാണ്. പോരാത്തത് അവളുടെ അപ്പൻ പോലീസ് കോൺസ്റ്റബിളും
ആണത്രേ..

ഞങ്ങൾ ഒരു കാര്യം കണ്ടുപിടിച്ചു. ഇവളെയൊന്ന് വളച്ചാൽ മതി ഈ കോളേജിൽ ഒന്ന് സ്റ്റാറാകാൻ. പോരാത്തേന്ന് ശ്രീയുടെ വക ഗോവയിലോട്ട് ഒരു ട്രിപ്പും ബിരിയാണിയും ഓഫർ..

എന്തേലും വരട്ടെ ഇടം വലം നോക്കാതെ ഞാൻ പന്തയത്തിലേക്ക് കാൽ വെച്ചു. രണ്ട് ആഴ്ച കാലം ആണ് സമയം.

അവൾ എന്നും കാലത്തെ ഇന്റെർവെല്ലിന് കോഫീഷോപ്പിൽ വരുമെന്ന് അറിഞ്ഞ് ഞാനും അവിടെ പോകൽ ആരംഭിച്ചു.

അവളെ ഭീക്ഷണി പെടുത്തിയാൽ അവൾ എന്നെ നിന്ന നിൽപ്പിൽ മൂത്രമൊഴിപ്പിക്കുമെന്ന് ഉറപ്പായത് കൊണ്ട് ഫ്രണ്ട്ഷിപ്പ് എന്ന വാൾ പ്രയോഗിക്കാൻ തീരുമാനിച്ചു. അതിനായി അവളെ ഒന്ന് നോക്കിയതേ ഓർമ്മയുള്ളു.

നല്ല പുളിച്ച തെറി കിട്ടിയപ്പോൾ എനിക്ക് സമാധാനായി. പക്ഷെ അവിടെ ഞാൻ നാറിയത് ആരും അറിയാതിരിക്കാൻ കിട്ടിയ താപ്പിൽ അവളുടെ അടുത്ത കണ്ട ഒരു കുട്ടിയേയും ചൂണ്ടി കാണിച്ച് ഞാൻ ഒന്ന് വെച്ച് കാച്ചി.

എടി രഞ്ചന പവിത്രാ.. തന്നെയൊക്കെ ആർക്ക് വേണം ഡീ.. ഞാൻ ദേ ഈ കൊച്ചിനെയാ നോക്കിയിരുന്നത്.. എനിക്ക് അവളെ ഇഷ്ടമാണ്.. അവളെ നോക്കാൻ നിന്റെ പെർമിഷൻ വേണ്ടാലോ..

ഞാൻ നോക്കിയപ്പോൾ ഞാൻ ചൂണ്ടി കാണിച്ച ആ കൊച്ച് അവളുടെ ഉണ്ട കണ്ണും തുറുപ്പിച്ച് വായയിൽ ഇട്ട സമുസ പുറത്തേക്കും ചാടിച്ച് ഒരു നോട്ടം നോക്കി..

ഞാൻ കയ്യ് കൂപ്പുന്ന ആക്ഷൻ കാണിച്ചപ്പോൾ അവൾക്ക് വേഗം കാര്യം മനസ്സിലായി.. അവൾ നുണ കുഴിയും കാണിച്ച് ഒന്ന് ചിരിച്ച് എണീറ്റ് പോയി.

പക്ഷെ അവളുടെ ആ ചിരി കൊണ്ടത് എന്റെ മനസ്സിൽ ആയിരുന്നു. പിന്നീട് എന്റെ ഊണും ഉറക്കവും കളഞ്ഞത് ആ ഒരു ചിരിയാർന്നു.. അതെ അത്‌ അവളുടെ ചിരിയാണ് എന്റെ സമുദ്രയുടെ..
പെട്ടന്ന് ഒരു ഹോണടി കേട്ടപ്പോളാണ് ഒന്ന് സ്ഥലബോധം വന്നത്. ഓടി പോയി ജനാല തുറന്ന് നോക്കിയപ്പോൾ ഒരു കാർ നിർത്തിയിട്ടിരിക്കുന്നു. അതിൽ നിന്നും അമ്മയും ബ്രോക്കറും ഇറങ്ങുന്നു.
ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മയുണ്ടായിരുന്നില്ല. അപ്പൊ ഇതാണ് കാര്യം. രണ്ടാളും എന്തേലും കൂടോത്തരം ഒപ്പിച്ചുള്ള വരവായിരിക്കും.

വന്നു വാതിൽ തുറന്നതും അമ്മയുടെ ശബ്ദം ഉയർന്നതും ഒരുമിച്ചായിരുന്നു..

ഞാൻ പോയി നിങ്ങളുടെ കല്യാണത്തിന് വാക്ക് കൊടുത്തു. എന്നോട് നീ ഒന്നും പറയണ്ട.. സമ്മതിച്ചില്ലേൽ ഈ അമ്മയെ ഇനി നീ കാണില്ല.. അത്രേയുള്ളൂ..

ഞാൻ ഒന്നും മിണ്ടാതെ ബ്രോക്കറെയും തുറുപ്പിച്ച് നോക്കി വിൻസെന്റ് സാറിന്റെ നമ്പർ വാങ്ങി.
അമ്മ അകത്തേക്ക് പോയ തക്കം നോക്കി വേഗം ഫോണെടുത്ത് അങ്ങോരെ വിളിച്ചു.

സർ.. എനിക്ക് ഈ കല്യാണത്തിന് സമ്മതിക്കാൻ ഒരു കണ്ടീഷൻ ഉണ്ട്.. അതിന് ഒരു ആൻസർ കിട്ടിയിട്ട് ഞാൻ ഈ കല്യാണം ആലോചിക്കുകയുള്ളു..

തുടരും..

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.