സമുദ്ര #Part 8

എന്താ മോനേ.. ചോദിക്കൂ.. പിന്നെ എന്നെ സർ എന്നൊന്നും വിളിക്കണ്ടട്ടോ.. പപ്പാ എന്നോ അങ്കിൾ എന്നോ വിളിച്ചോളൂ..

ഏയ് അത്‌ സാരല്യ സർ.. എനിക്ക് വിൻസെന്റ് സർ എന്ന് തന്നെ വിളിച്ചാൽ മതി.. പിന്നെ ഞാൻ പറയാൻ വന്നത്..

എനിക്ക് അവളെയും കൊണ്ട് ഒരു സ്ഥലം വരെ പോകണം.. കോട്ടയത്തേക്ക്.. സർ പേടിക്കൊന്നും വേണ്ട.. രാത്രിയാവുമ്പോഴേക്കും തിരിച്ച് വീട്ടിലെത്തിയിരിക്കും..

അത്‌… എന്താ പറയാ.. അങ്ങനെ പറഞ്ഞയക്കുന്നത് ശരിയല്ലല്ലോ.. പിന്നെ കോട്ടയത്തേക്കോ.. അവിടെ എന്താ..

സർക്ക് എന്നെ വിശ്യാസിക്കാം.. പിന്നെ കോട്ടയത്തേക്ക് ഒന്ന് പോണമെന്നു തോന്നി.. അത്ര തന്നെ.. ഇനി സമ്മതമല്ലേൽ എനിക്ക് ഈ കല്യാണത്തിനും സമ്മതമല്ല..

ഇത് ഞാൻ അങ്ങോരെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാർന്നു.. സാധാരണ ഒരു അപ്പനും കല്യാണം ഉറപ്പിക്കുന്നതിന് മുൻപ് ചെക്കന്റെ കൂടെ തന്റെ മോളെ വിടില്ലലോ..

ഞാൻ സംശയിച്ച പോലെ തന്നെ ആൻസറും കിട്ടി.. അങ്ങോർക്ക് മോളെ എവിടെ വിട്ടാലും കുഴപ്പമില്ല എങ്ങനേലും ഈ കല്യാണം ഒന്ന് നടക്കണം..

ഉം.. ഞാൻ മോളോട് സംസാരിക്കാം.. എന്നാ നാളെ തന്നെ ഇറങ്ങിക്കോ.. അവൾക്ക് നാളെ എന്തോ ലീവ് ഉണ്ടെന്നു പറയുന്നുണ്ടായിരുന്നു..

ഇങ്ങനൊക്കെ പറഞ്ഞെങ്കിലും അങ്ങോരുടെ പറയുന്ന ശബ്ദത്തിൽ ഒരു പേടിയുടെ ഇടർച്ച.. ഏയ് തോന്നിയതാകും..

അത് പറഞ്ഞ് അവസാനിപ്പിച്ചതും അമ്മ വരുന്നതിന് മുൻപ് തന്നെ ഞാൻ വേഗം ഫോൺ കട്ടിതു. അമ്മ എങ്ങാനും അറിഞ്ഞാ മതി.. ഇന്ന് തൃശൂർ വെടിക്കെട്ടാവും..

അപ്പൊ എന്തായാലും ഞാൻ വിചാരിച്ചതു തന്നെ എന്തോ ഒന്ന് നടന്നിട്ടുണ്ട്.. അങ്ങോർക്ക് എന്നെ തന്നെ എടുത്ത് അവൾക്ക് കെട്ടിച്ച് കൊടുക്കണം..

ആരും പറയാതെ തന്നെ ഇത് സമുദ്ര ആണെന്ന് എനിക്ക് തോന്നി തുടങ്ങി.. ചിലപ്പോ ആ ആക്‌സിഡന്റ്ന് ശേഷം സമുദ്രയെ വിൻസെന്റ് സർ അവരുടെ മകളായി വളർത്തിയതാകാം..

ആണേൽ അങ്ങോർക്ക് ഒന്ന് പറഞ്ഞൂടെ.. ഇത് ഇത്ര വല്യ തെറ്റ് ഒന്നുമല്ലലോ.. നല്ല കാര്യം അല്ലേ ചെയ്തത്..

എനിക്ക് മനസ്സൊന്നു കുളിർത്ത അവസ്ഥ.. എങ്കിലും ദൈവം അവളെ എനിക്ക് തന്നെ കൊണ്ട് വന്നു തന്നു..

പെട്ടന്ന് ഒരു കോൾ.. ശ്രീ ആണ്.. അവനെ വിളിക്കാൻ ഇപ്പോ തന്നെ വിചാരിച്ചുള്ളു.. ഫോൺ എടുത്തപ്പോഴേക്കും ഓടി കിതച്ച പോലെ ശ്രീയുടെ ശബ്ദം..

ഡാ ആന്റോ.. വിഷ്ണുവിന്റെ അനിയത്തി ഇല്ലേ.. ഓഷിന്റെ കോളേജിലെ.. അവൾ ഇപ്പോ തന്നെ വിളിച്ചിരുന്നു.. ഓഷിനെ എറണാകുളത്ത് വെച്ചാ ആക്‌സിഡന്റ് ഉണ്ടായെന്നു..

അതോടെ അവൾ എല്ലാവരെയും മറന്നു പോയെന്ന്.. കോളേജിലേക്ക് ഒരു ന്യൂ സ്റ്റുഡന്റസ് പോലെയാ പിന്നെ വന്നേന്ന്..വേറെ പിന്നെ തലയിൽ ഒരു ചെറിയ മുറിവ് മാത്രേ ഉണ്ടായിരുന്നുള്ളു എന്നൊക്കെയാ പറയുന്നേ..

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞതെല്ലാം ഞാൻ മൂളി കേട്ടു.. ഞാൻ വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ പോകുന്നത് കൊണ്ട് സത്യത്തിൽ എനിക്ക് കേട്ടപ്പോൾ നല്ല ആശ്വാസമാണ് തോന്നിയത്…

ഞാൻ അവനോടു വിൻസെന്റ് സർനെ വിളിച്ച കാര്യവും നാളത്തെ യാത്രയും പറഞ്ഞ് ഫോൺ വെച്ചു..

വെല്ലാത്തോരു സന്തോഷം. അവിടെ കിടന്നിരുന്ന ഓഷിന്റെ ഫോട്ടോയിൽ ഒരു ഉമ്മയും വെച്ച് കൊടുത്ത് നാളേക്ക് പോകാൻ അവൾക്ക് ഇഷ്ടമുള്ള ആ നീല ഷർട്ട്‌ കണ്ടുപിടിച്ച്‌ വെച്ചു..

കണ്ണാടിയിലേക്ക് നോക്കിയപ്പോൾ മുഖത്ത് ഇത് വരെ കാണാത്ത ഒരു പുഞ്ചിരി.. ഒന്നും കൂടി സുന്ദരനായ പോലെ..

മെല്ലെ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് കടന്നു.

സമയം ഒരു മണിയായി.. അമ്മ ടിവി കണ്ട് കൊണ്ടിരിക്കാണ്.. എന്നെ കണ്ടതും ടിവി ഓഫാക്കി എണീക്കുന്ന അമ്മയെ പിടിച്ച് കസേരയിൽ തന്നെ ഇരുത്തി കൈയിൽ റിമോർട്ടും കൊടുത്തു..

എന്നെ തുറുപ്പിച്ച് നോക്കുന്ന അമ്മയെ നോക്കാതെ ഞാൻ ചോറ് എടുത്ത് വിളിക്കാമെന്നും പറഞ്ഞ് അടുക്കളയിലോട്ട് നടന്നു..

ചോറ് എടുത്ത് രണ്ട് കിണ്ണത്തിൽ ഇട്ടു.. കറിപാത്രം തുറന്നപ്പോൾ എനിക്കിഷ്ടമില്ലാത്ത പരിപ്പ് കറി.. ആദ്യമായി പരിപ്പ് കറിയെ നോക്കിയും ചിരിച്ചു..
മനസ്സിൽ നിറയെ സമുദ്രയുടെ മുഖം മാത്രം ആണ്.. ഒരു കുളിർമ്മ..

പെട്ടന്നാണ് ഇടി വെട്ടിയ പോലെ ഒരു സത്യം മനസിലായത്. ആക്‌സിഡന്റ് പറ്റുന്നതിന് മുൻപും ഇവിടെ ഓഷിൻ വിൻസെന്റ് സാറിന്റെ മകളായി ഉണ്ടായിരുന്നുലോ.. അപ്പൊ ഇവൾ..

പെട്ടന്ന് മേശ പുറത്ത് ഇരുന്നിരുന്ന ഗ്ലാസ്‌ താഴേക്ക് വീണു..
തുടരും..

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.