ഹോസ്പിറ്റൽ വാർഡിലെ സുന്ദരി | Malayalam Story

അമ്മയ്ക്ക് ക്ഷീണം കൂടിയതിനാൽ ടൗണിലെ ആശുപത്രിയിൽ കൊണ്ടുപോയി ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ്‌ ടെസ്റ്റ്‌ എടുക്കണം ഗ്ളൂക്കോസ് കയറ്റണം എന്ന് പറഞ്ഞു. ഭൂമിയിലെ മാലാഖമാർ അമ്മയെയും കൂട്ടി വാർഡിലേക് നടന്നു. അമ്മയെ ഒരു കിടക്കയിൽ കിടത്തി ഗ്ളൂക്കോസ് കയറ്റാൻ തുടങ്ങി. അവിടെയുള്ള ഒരു കസേരയിൽ ഞാൻ ഇരിപ്പിടം ഉറപ്പിച്ചു .

ചുറ്റും വീക്ഷിച്ചു, ചെറിയ റൂമായിരുന്നു അഞ്ച് കിടക്ക മാത്രമേയുള്ളു. കുറച്ച് നേരം മുഖപുസ്തകത്തിൽ സമയം ചിലവഴിച്ചു. ഞാനോരോ കിടക്കയിലേക്കും നോക്കി,

ഒന്നാം കിടക്കയിൽ ഒരു വയസ്സായ ആളായിരുന്നു. കൂടെ ഭാര്യയും മകനുമാണ് വന്നത്. നാരായണൻ എന്ന് പേര് വിളിക്കുന്നത് കേട്ടു. നല്ല പനിയുണ്ടെന്ന് അറിഞ്ഞു.

രണ്ടാം കിടക്കയിൽ ഒരു ചെറുപ്പക്കാരനായിരുന്നു. കൂടെ ആരെയും കണ്ടില്ല.

മൂന്നാം കിടക്കയിൽ ഒരു കൊച്ച്സുന്ദരിയെ കണ്ടു തീരെവയ്യ 80-85 വയസായി ഭവാനിയമ്മ എന്നായിരുന്നു പേര് . മക്കളും പേരമക്കളും എല്ലാവരും ഉണ്ടായിനി.

രണ്ടാം കിടക്കയിലെ ചെറുപ്പക്കാരനെ വീൽചെയറിൽ ഡോക്ടറെ കാണിക്കാൻ കൊണ്ട്പോയി.

നാലാം കിടക്കയിൽ ആയിരുന്നു എന്റെ അമ്മ. മാലാഖമാർ അരികിൽ വന്ന് ടെസ്റ്റ്‌ റിപ്പോർട്ട്‌ വാങ്ങിക്കാൻ പറഞ്ഞു.
ഞാനത് വാങ്ങിക്കാൻ പോയി. നല്ല തിരക്കുണ്ടായിരുന്നു. കുറച്ച് കാത്ത്നിൽക്കേണ്ടി വന്നു. റിപ്പോർട്ടുമായി ഞാൻ ഡോക്ടറെ കണ്ടു, കുഴപ്പമൊന്നുമില്ല ഗ്ളൂക്കോസ് കയറ്റിക്കഴിഞ്ഞാൽ പോകാം എന്ന് പറഞ്ഞു. സമാധാനത്തോടെ ഞാൻ വാർഡിലേക് നടന്നു.
മേഘങ്ങളെ തള്ളിമാറ്റി കൊണ്ട് കാലവർഷ പേമാരി പെയ്യാൻ തുടങ്ങി. വാർഡിലെ ജനാലകൾക്കിടയിൽ കൂടി തണുത്ത കാറ്റ് വീശാൻ തുടങ്ങി.

അഞ്ചാം കിടക്കയിലേക്ക് കണ്ണോടിച്ചപ്പോൾ ഒരു സുന്ദരിയെ കണ്ടു. അലസമായി മുടി കെട്ടിയിരിക്കുന്നു, ഐശ്വര്യം തുളുമ്പുന്ന മുഖം. അവളുടെ കണ്ണുകൾ എന്നെ കൊത്തിവലിച്ചു. നീല കണ്ണ്, ഞാൻ ഇതുവരെ ഇങ്ങനെയൊരു കണ്ണ് കണ്ടിട്ടില്ല.
അവളുടെ കണ്ണിലേക്കു മാത്രമായി എന്റെ നോട്ടം. എന്റെ ശരീരഭാരം കുറയുന്നത് ഞാൻ അറിഞ്ഞു. അവളുടെ കണ്ണുകളിലൂടെ ഏഴാനാകാശവും കടന്ന് സ്വർഗ്ഗവും നരകവും ഞാൻ കണ്ടു.

അ മായിക കാഴ്ചയിൽ നിന്ന് ഭൂമിയിലെ മാലാഖമാർ എന്നെ വേർപെടുത്തി. ഗ്ളൂക്കോസ് കയറ്റി കഴിഞ്ഞു ക്ഷീണം വല്ലതും ഉണ്ടെങ്കിൽ മൂന്ന് ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. എല്ലാം നിശബ്ദമായി ഞാൻ കേട്ടു. അമ്മയെയും കൂട്ടി നടന്നു. വാതിലിന്റെ അരികിൽ എത്തിയപ്പോൾ അവസാനമായി ഞാനാ നീല കണ്ണുള്ള സുന്ദരിയെ നോക്കി. എന്റെ ശരീരത്തിൽ നിന്ന് ജീവൻ പോകുന്ന പോലെ തോനി. കാരണം അഞ്ചാം കിടക്കയിൽ ആരും തന്നെയില്ല. ഒരു വെളിച്ചം മാത്രം. വിയർപ്പിനാൽ എന്റെ മുഖം കുളിച്ചു.

കണ്ണുകളടച് ഞാൻ ശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കവേ മേഘങ്ങൾ കിടയിൽ അ സുന്ദരിയെ വീണ്ടും ഞാൻ കണ്ടു. വശ്യമായ ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്, അവൾ ദൂരേക്ക് യാത്രയായി.
കണ്ണുകൾ തുറന്ന് ഞാൻ അമ്മയെയും കൂട്ടി വീട്ടിലേക്ക് പോയി.

മനസ്സിൽ അ ചോദ്യം ഇപ്പോഴും ബാക്കി

“ആരായിരുന്നു അവൾ ? ”

Writter:മുമസ്സിൽ.കെ വി 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.