സുറാഖ | Malayalam Poem


ഹിജ്റക്കായി നബി പുറപ്പെട്ടന്നേ…
അബൂബക്കറിൻ കൂടെ പുറപ്പെട്ടന്നേ…
വാർത്തയറിഞ്ഞുടൻ അബൂ ജഹ്ലന്നേ….
അലറി വിളിച്ചുടൻ അബൂ ജഹ്ലന്നേ….
വേണം മുഹമ്മദിൻ ശിരസ്സെനിക്ക്….
നൽകാം പകരം ഞാനൊരു സമ്മാനം….
ഉടനെ സുറാഖയും പുറപ്പെടുന്ന….
നബിതൻ ശിരസ്സിനായി വാളോങ്ങുന്നേ….
കുതിരക്കാലുകൾ ആഞ്ഞു മുന്നോട്ട്….
വീണേ സുറാഖയാ മണൽപരപ്പിൽ…

കാരുണ്യദൂതരന്ന് നൽകി തൻ കരം….
കനിവാൽ സുറാഖക്ക് നൽകി പുതുജന്മം….
യാത്ര തുടരവേ വീണ്ടും വീശുന്നേ….
ഫലമിൽ മാറ്റമോ കണ്ടതില്ലന്നേ….
മൂന്നാമതും തോറ്റ സുറാഖയോടായ്…
പുഞ്ചിരിപൂ മുഖത്താൽ മൊഴിഞ്ഞു ദൂതർ….
വേണ്ടാ സുറാഖാ നിനക്കാ വള….
കിട്ടും നിനക്കൊരുനാൾ കിസ്റിൻ വള…..
പൊട്ടിച്ചിരിച്ചുടൻ സുറാഖയന്ന്….
വിളിച്ചു റസൂലിനെ ഭ്രാന്തനെന്ന്….

കാലം നീങ്ങവേ നബിയും പോയി…..
സാക്ഷിയാം അബൂബകറും മരണം പുൽകീ….
കാലം വീണ്ടും കുതിച്ചു പായുന്നൂ….
സത്യമതത്തെ സുറാഖ പുൽകുന്നേ…
ഉമറിൻ ഖിലാഫത്തിൻ കാലത്തന്ന്….
നേടി കിസ്റും സ്വഹാബത്തന്ന്……
വിളിപ്പിച്ചമീറുടൻ സുറാഖയെയും…..
നൽകീ ഗനീമത്തിൽ നിന്നൊരു വള….
പൊട്ടിക്കരഞ്ഞു കൊണ്ടുരത്തീടുന്നേ….
സുറാഖയാചരിതം പറഞ്ഞീടുന്നേ…..

നൽകി റസൂലന്നെനിക്കൊരു വാക്ക്….
പുലർന്നു ഇന്നത് സത്യമായിട്ട്…..
കാണാൻ റസൂലുല്ല ഇന്നില്ലല്ലോ….
കൂടെ അബൂബക്കറും ഇന്നില്ലല്ലോ….
ഹൃദയംനൊന്തവർ കരഞ്ഞീടുന്നേ….
കൂടെ സ്വഹാബത്തും കരഞ്ഞീടുന്നേ…..

Writer: മുനിഷംസ് ബിൻത് അബ്ദുല്ല 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.