എന്റെ പാറു | Malayalam Story

`

“ദേ.. രൂപേഷും മാളവികയും നാട്ടിലേക്കു വരുന്നുവെന്ന്.. നേരെ ഇങ്ങോട്ടാ തിരിക്കുന്നെ എന്നാ കേട്ടത്..”

ഈ ഒരു അശിരീരി ആയിരുന്നു മാങ്ങാ പറക്കാൻ പോയ എന്നെ അടുക്കള പടിയിലേക്കു നയിച്ചത്. കൈ കഴുകാനെന്ന രൂപേണ അകത്തോട്ടു കയറിയ എനിക്ക് വേറെ കുറച്ചു കാര്യങ്ങൾ കൂടി മനസിലായി. അവരുടെ കൂടെ അവരുടെ  മകൾ കൂടി വരുന്നുണ്ടത്രേ..

`രൂപേഷ്´ അതെന്റെ മാമനാണ്. എന്നെ അംഗനവാടി എന്ന യുദ്ധ കളത്തിലേക്ക് പറഞ്ഞയച്ച അതെ വര്ഷം തന്നെയായിരുന്നു മാമെന്റെ കല്യാണം. മാമിയെ എനിക്ക് ചെറുതായേ ഓര്മയുള്ളൂ.

കല്യാണം കഴിഞ്ഞ അതെ വര്ഷം തന്നെ മാമിയെ മാമൻ ഗൾഫിലേക്ക് കൊണ്ട് പോയി. പിന്നെ മാമി അവിടെ സ്കൂളിൽ ഒക്കെ പഠിപ്പിക്കുവന്നൊക്കെ കേട്ടിട്ടുണ്ട്.


പിന്നെ കേട്ടിരിക്കുന്നതൊക്കെ അവരുടെ സുന്ദരിയായ മകളെ പറ്റിയാണ്. അവളെ ചെറുപ്പത്തിൽ ഒരുവട്ടം ഞാൻ കണ്ടിട്ടുണ്ട്. താമര പോലെ വിടർന്ന കണ്ണുകളും ആരെയും മയക്കുന്ന ചിരിയും. എനിക്കിത്രെയേ ഓര്മയുള്ളൂ. ഒരു സുന്ദിരികുട്ടി.. എന്റെ പാറു..

പിന്നെയും വർഷങ്ങൾ എട്ടു കഴിഞ്ഞു. ഇതിനിടയിൽ നാട്ടിലേക്കുള്ള വരവ് മാമൻ മാത്രമായി. ദേ ഇപ്പൊ പാറു കൂടി വരുന്നുണ്ടെന്നു.

അച്ഛൻ പറഞ്ഞു കേട്ടിണ്ട്  ‘അമ്മ അച്ഛന്റെ മുറപ്പെണ്ണായിരുന്നുവെന്ന്… ഈ മുറപ്പെണ്ണ് എന്ന് പറയണത് മാമന്റെ മകൾ ആണത്രേ..

 മുറപ്പെണ്ണ് ഒന്നും വേണ്ടേലും ഒരു അനിയത്തിനെ കിട്ടുലോ.. ശോ എനിക്ക് വയ്യ.. സന്തോഷം കൊണ്ട് നിൽക്കാൻ പോലും പറ്റണില്ല.


ഒന്നിലേലും ഞാൻ അവളുടെ ചേട്ടനല്ലേ? അപ്പൊ അവൾ എന്റെ കൂടെ തൊടിയിലേക്കൊക്കെ വരും. ഹോ എന്താ ഞാനിപ്പോ ചെയാ..

വേഗം പോയി മാങ്ങയൊക്കെ പറക്കി മാവിന്റെ പിറകിൽ ഒളിപ്പിച്ചു വെച്ചു. അവളുടെ കണ്ണും പൊത്തി മാങ്ങാ കാണിച്ചു കൊടുക്കണം.

 ഒരു കയര് ഒപ്പിച്ചു മാവിൽ പൊത്തി കേറി ഊഞ്ഞാലും കെട്ടി. മേലൊക്കെ പുളിയുറുമ്പു കടിച്ചു ഒരുവിധാക്കി. പിന്നെ പോരാത്തേന്ന് മുഴുവൻ ചെളിയും പുരണ്ടു.


കുളിക്കാനായി തോർത്തുമുണ്ടും എടുത്തോണ്ട് ഓടുന്ന വഴിക്കായിരുന്നു ഹോൺ അടി കേട്ടത്. വേഗം ഞാൻ ഉമ്മറത്തേക്ക് ഓടി ഒരു മൂലയിൽ സ്ഥലം പിടിച്ചു.

കാറിൽ നിന്ന് മാമനും മാമിയും ഇറങ്ങി. ഞാൻ പുറകിലോട്ടു കണ്ണും നോക്കിയിരിക്കിമ്പോ ഇതാ ഇറങ്ങി. മുട്ടോളം ഇറക്കമുള്ള പാന്റും

ബനിയനും ഇട്ട ഒരു പരിഷ്ക്കാരി പെൺകുട്ടി.

ഇതെന്റെ പാറു ആകലെ എന്ന് പ്രാത്ഥിച്ചുകൊണ്ടിരിക്കുമ്പോ കേട്ടു. അമ്മയുടെ കൈ പിടിച്ചു അവൾ പറയുന്നു ഐ എം സമുദ്ര രൂപേഷ്..

കണ്ടപാതി കുളിക്കാൻ ഓടിയ എന്നെ പിടിച്ചു ‘അമ്മ അവൾക്കു പരിചയപ്പെടുത്തി. എന്റെ കൂടെ തൊടിയിലേക്കു പോകാൻ പറഞ്ഞ മാമനോട്, മാമി എന്തോ ഫുൾ ഡേർട്ടി എന്നൊക്കെ പറഞ്ഞു പിറുപിറുക്കുന്നുണ്ടായിരുന്നു. ഞാൻ അപ്പോഴേക്കും അവിടെന്നു സ്ഥലം കാലിയാക്കിയിരുന്നു.


കുളിച്ചു വന്നപ്പോഴേക്കും അവൾ എന്റെ കൂടെ പോരാൻ തയാറായി നിൽക്കുണ്ടാന്നു. മാമെന്റെ നോട്ടത്തിൽ നിന്ന് മനസിലായി മാമ്മനെ പേടിച്ചു കൊണ്ടുള്ള വരവന്നെന്നു.

ഞാൻ തൊടിയിലേക്കു നടന്നു. പിറകെ അവളെ നോക്കിയപ്പോ കണ്ടു. അവൾ അവളുടെ കാലുകളെ ചെരുപ്പിനുളിൽ ഭദ്രമാക്കുവാണ്.


എന്തോ അവിടെത്തി ഒന്ന് സംശയിച്ചു നിന്നതിനു ശേഷം അവൾ ആ ഊഞ്ഞാലിലോട്ട് ഇരുന്നു. അവൾ ഇരുന്ന അത്ഭുതത്തിൽ, ´ഞാൻ ആട്ടി തരാം പാറു.. ´എന്ന് പെട്ടന്ന് പറഞ്ഞുപോയി.

അപ്പോഴേക്കും അവളുടെ ശബ്‌ദം ഉയർന്നിരുന്നു. ഐ എം സമുദ്ര രൂപേഷ് നോട്ട് പാറു. പെട്ടന്ന് ഞാൻ ആകെ വിളറിപ്പോയി


പിന്നീട് അവളുടെ വെള്ളാരം പല്ലും കാണിച്ചു എന്നോട് പറഞ്ഞേന്താണെന്നു എന്റെ കാതുകൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.

“അയ്യോ പേടിച്ചോ.. പാറൂനെ ഒന്ന് ഉറക്കനെ ആട്ടി താ ചേട്ടായി.. ഞാൻ ചുമ്മാ കളിപ്പിച്ചതല്ലെ.. സോറി.. പിന്നെ ഞാൻ ഈ മാങ്ങാ പൊട്ടിച്ചോട്ടെ”


ഇതു കേട്ടതോടി കൂടി ഇനി ഒരിക്കലും ‘ഇവിടേയ്ക്ക് വരല്ലേ’ എന്ന പ്രാർത്ഥനയോടെ അവളെ മെല്ലെ ആട്ടിയിരുന്ന എന്റെ കൈകൾക്ക് പെട്ടന്ന് ശക്തി വെച്ചു..

‘ഞാൻ എന്നും നിന്റെ കൂടപ്പിറപ്പു ആണേ’ എന്ന അഹങ്കാരത്താൽ ഊഞ്ഞാൽ ആകാശത്തേക്ക് ഉയർന്നു. ഒപ്പം അവളെ മനസിലാക്കാതെ പോയ എന്റെ മനസ് പശ്ചാത്താപത്താൽ താഴോട്ടും..


അപ്പോഴും വരുമ്പോ ചവിട്ടി തേച്ച മാവിൻ പിറകിലെ കൂട്ടിവെച്ച മാങ്ങകൾ എന്നെ നോക്കി ഇളിക്കുന്നുണ്ടാന്നു.

Writer: #mariafraji

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.