മേഘമൽഹാർ part 2

മേഘമൽഹാർ – Part 2 | Malayalam Novel

 ‘ഞാന്‍ ഉണ്ണിയാണ്…ദേവനുണ്ണി..’

മറ്റേതലയ്ക്കല്‍ നിന്നും മറുപടി കിട്ടാതായപ്പോള്‍ അക്ഷമനായ ഉണ്ണി തുടര്‍ന്നു.

‘മാളു..പ്ലീസ്സ് ..എനിക്ക് നിന്നെ ഒന്നു കാണണം…ഒരുമണിക്കൂറിനുള്ളില്‍..കോഫി ഡി അവന്യുവില്‍…പ്ലീസ്സ്…’

മറുപടി  ഒന്നും നല്‍കാതെ ഫോണ്‍ കട്ടായി..

ഉണ്ണി  ആകെ വിയര്‍ത്ത് പരവശനായിരുന്നു…

മാളു…
അവള്‍ വരുമോ..

എന്താ സംഭവിച്ചതെന്നറിയാമായിരിക്കുമോ അവള്‍ക്ക്…..

എന്‍റെ ഹരി..പാത്തു…ദേവ…

എന്താകും സംഭവിച്ചിട്ടുണ്ടാകുക….?

‘സര്‍…’

പെട്ടന്നുള്ള രാമേട്ടന്‍റെ  വിളിയില്‍ അവനൊന്നു ഞെട്ടി.

പെട്ടന്നുള്ള അവന്‍റെ മാറ്റത്തില്‍ അയാള്‍ അമ്പരന്നു നില്‍ക്കുകയായിരുന്നു.

‘രാമേട്ടാ…,എനിക്കൊരു ടാക്സി അറേഞ്ച് ചെയ്തു തരാമോ..ഈ അവസ്ഥയില്‍ എനിക്ക് ഡ്രൈവ് ചെയ്യാന്‍…പറ്റിയെന്നു വരില്ല..’

തലയാട്ടികൊണ്ട് പുറത്തേക്ക് നടക്കുമ്പോഴും രാമേട്ടന്‍റെ മനസ്സിലും ഒരുപാട് ചോദ്യങ്ങള്‍ രൂപം കൊണ്ടിരുന്നു…

രാമേട്ടന്‍ അറേഞ്ച് ചെയ്ത കാറില്‍ കോഫി ഡി അവന്യുവിലേക്ക് പോകുമ്പോഴും അവന് ഒരു ഉറപ്പുമില്ലായിരുന്നു മാളു വരുമോന്ന്…

കാരണം ഒരു കാലത്ത് അവളായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ശത്രു…
ക്യാമ്പസിലെ സ്ഥിരം ശത്രുക്കളായിരുന്ന ‘ക്യാമ്പസ്  റോക്കേഴ്സി’ലേയും
‘ക്യാമ്പസ് വാരിയേഴ്സി’ലേയും അംഗങ്ങളായിരുന്നു ഞങ്ങള്‍….

അന്നൊരു പ്രശ്നത്തില്‍ പെട്ട് സസ്പെന്‍ഡായ അവളെ പിന്നീട് ക്യാമ്പസില്‍ കണ്ടിട്ടില്ല…ആ പ്രശ്നത്തിനു പിന്നില്‍ ഞങ്ങളുടെ ബുദ്ധി ആണെന്നറിഞ്ഞിട്ടും പ്രിന്‍സിപ്പല്‍ തിരികെ വിളിച്ചിട്ടും  അവള്‍ തിരികെ വന്നില്ല….

ഇന്ന് അതേ അവളാണ് ഹരിയുടെ അമ്മയ്ക്ക് തുണ..

അപ്പോളെന്‍റെ പാത്തു എവിടെ….?

ചിന്തകള്‍ കൂടും തോറും തലയ്ക്ക് ഘനം വയ്ക്കുന്നത് പോലെ തോന്നി…

കാര്‍ സീറ്റില്‍ പിറകിലേക്ക് ചാരികിടന്ന് അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു….

കണ്‍മുന്നില്‍ മായാത്ത ക്യാമ്പസ് ഓര്‍മ്മകള്‍ മാത്രം….

ഡിഗ്രി തേര്‍ഡ് ഇയര്‍ പടിക്കുമ്പോഴാണ് ഞാനാദ്യമായി ഹരിയെ കാണുന്നത്…

പോലീസ്കാരന്‍റെ മകനായിട്ടും പഠന ആവശ്യങ്ങള്‍ക്ക്  പാര്‍ട്ട് ടൈം ജോലിക്ക് പോയിരുന്ന സമയം…

ഏതോ പാഞ്ഞുവന്ന ലോറിക്കാരന്‍ തന്നെ ഇടിച്ചിട്ടേച്ചും പോയപ്പോള്‍ അന്ന് ആ മരണ മുഖത്തുനിന്നും രക്ഷപെടുത്തിയവരാണ് ഹരിയും പാത്തുവും…
ഒരു ആക്സിഡന്‍റില്‍ അവസാനിക്കുമായിരുന്ന എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നവര്‍….

അന്നു തുടങ്ങിയ കൂട്ടാണ് ഹരിയോട്….

ഇടയ്ക്കെപ്പോഴോ സ്വന്തം പെങ്ങളലല്ലാഞ്ഞിട്ടും സ്വന്തമായി അവന്‍ കൂടെ കൊണ്ട് നടക്കുന്ന അവന്‍റെ കുഞ്ഞിപ്പാത്തൂനോടുള്ള എന്‍റെ ഇഷ്ടം അവനോട് തുറന്ന് പറഞ്ഞപ്പോള്‍ ഓടി വന്ന് കെട്ടി പിടിച്ച് ”നിന്നേക്കാള്‍ നല്ലൊരുത്തനെ അവള്‍ക്ക് വേറെ കിട്ടുമോടാ അളിയാ…’ എന്ന് പറഞ്ഞവന്‍…

ഒടുവില്‍ എംഎ ഫസ്റ്റ് ഇയര്‍ അവസാനം  പെങ്ങളുടെ സ്ത്രീധന തുക നല്‍കാനായി വിദ്യാഭ്യാസം ഉപേക്ഷിച്ച്  രണ്ട് വര്‍ഷത്തെ പ്രവാസത്തിലേക്ക് പോകുമ്പോള്‍ അറിഞ്ഞില്ല…ആ രണ്ട് വര്‍ഷം എന്‍റെ പ്രിയപ്പെട്ടവരുടെ ജീവിതം ഇങ്ങനെ മാറുമെന്ന്…

ആദ്യകാലങ്ങളില്‍ സ്ഥിരം വിളിക്കുമായിരുന്ന ഹരിയില്‍ നിന്നും പാത്തുവില്‍ നിന്നുമാണ് ഞാന്‍ ദേവയെ കുറിച്ചറിയുന്നത്…

ഹരീടെ മാത്രം ദേവുവിനെപ്പറ്റി..

കുറച്ചുകാലങ്ങള്‍ക്ക് ശേഷം അവരുടെ വിളി ഇല്ലാതായി…അച്ഛനോടും അമ്മയോടും അന്വേഷിച്ചപ്പോള്‍ അവര്‍ അവിടം വിട്ട് പോയി എന്നറിഞ്ഞു…അതെനിക്കൊരു ഷോക്കായിരുന്നു…

ഹരി അവസാനം വിളിച്ചപ്പോള്‍ അവനൊരു പ്രശ്നത്തിലാണെന്ന് പറഞ്ഞു..ആ പ്രശ്നമാണോ അവനെ ആ ജയിലറയിത്തിച്ചെത്….

‘സര്‍…സ്ഥലമെത്തി…’

ടാക്സി ഡ്രൈവറുടെ ശബ്ദമാണ് അവനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്…

കാറില്‍ നിന്നുമിറങ്ങി പണം കൊടുത്ത് ഷോപ്പിനുള്ളിലേക്ക് കയറി…

ഇല്ല…മാളു എത്തിയിട്ടില്ല…

കുറച്ചുകൂടി കാക്കാം..വന്നില്ലെങ്കില്‍ വിളിക്കാം…എന്നുറപ്പിച്ച് ഒരു ടേബിളില്‍ ഇരുപ്പായി….

അന്നും ഇന്നും വലിയ തിരക്കില്ല ഇവിടെ…കുറച്ച് പ്രണയ ജോഡികള്‍ മാത്രം….

എംഎയ്ക്ക് ഒരേ കോളേജില്‍ ആയിരുന്നു ഞങ്ങള്‍….പാത്തു അവിടെ ഫസ്റ്റ് ഇയര്‍ ഡിഗ്രിയിലും..ഞങ്ങള്‍ പത്തു പേരടങ്ങുന്ന ഗ്യാങ്ങായിരുന്നു ”ക്യാമ്പസ് റോക്കേഴ്സ്..”
ഞങ്ങളുടെ പ്രിയസ്ഥലമായിരുന്നു കോളേജിനടുത്തുള്ള കോഫി ഡി അവന്യു…ഞങ്ങള്‍ക്ക് മാത്രമല്ല ”ക്യാമ്പസ് വാരിയേഴ്സിനും ”

ഇതിന്‍റെ പേരില്‍ നടന്ന അടികളോര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരി വരും…

‘ഉണ്ണീ…..’

പെട്ടന്നുള്ള ആ വിളിയിലാണ് അവന്‍ തല ഉയര്‍ത്തിയത്…

‘മാളു…!’

‘മേ ഐ….’

‘ഓഹ്….പ്ലീസ്സ് …’

അവള്‍ അവന് ഓപ്പോസിറ്റായി ഇരുന്നു…അവനെ പോലീസ് യൂണിഫോമില്‍ കണ്ടിട്ടും അവള്‍ക്ക് യാതൊരു ഭാവവ്യത്യാസവുമില്ല…

‘ഞാനിവിടുത്തെ ജയില്‍ വാര്‍ഡനാണ്….ഇന്നെല ജോയിന്‍ ചെയ്തു ‘

‘എനിക്കറിയാം… നിന്‍റെ അമ്മ പറഞ്ഞിരുന്നു…’

അവളുടെ മറുപടി അവനെ ഒന്ന് ഞെട്ടിച്ചു.

ഇവള്‍ക്കെങ്ങനെ എന്‍റെ അമ്മയെ പരിചയം…?

അച്ചന്‍ ജോലിയിരിക്കെ മരിച്ചത് കൊണ്ടാണ് അവനീ ജോലി കിട്ടിയത്..അത് കൊണ്ടാണ് പുറം ലോകവുമായുള്ള ബന്ധം ഇല്ലാതാക്കിയ വിദേശ ജോലി ഇട്ടെറിഞ്ഞത്……

അവനൊന്നുറപ്പായി…മാളുവിനെല്ലാം അറിയാം…ഇനി ഇവളാണോ ഇതിന് പിന്നില്‍…

‘മാളൂ…എനിക്ക് നിന്നോട് ഒരു കാര്യം…’

‘എനിക്കറിയാം എന്താ നിനക്കറിയേണ്ടതെന്ന്….
നീ എല്ലാം അറിയേണ്ട ടൈം ആയി…വാ…’

കുറച്ചു നേരത്തെ മൗനത്തിന് ശേഷം സംസാരക്കാന്‍ തുടങ്ങിയ അവനെ തടസ്സപ്പെടുത്തി അവള്‍ പറഞ്ഞു നിര്‍ത്തി..

എന്നിട്ട് പുറത്ത് നിര്‍ത്തിയിട്ട ഒരു കാറിനു നേര്‍ക്ക് നടന്നു…

എന്താ സംഭവിക്കുന്നതെന്നറിയാതെ ഒരു യന്ത്രപാവ കണക്കെ പിറകേ അവനും…

അവളായിരുന്നു കാര്‍ ഡ്രൈവ് ചെയ്ത്…

യാത്രയില്‍ ഉടനീളം ഉണ്ണി മാളുവിനെ ശ്രദ്ധിക്കുകയായിരുന്നു…അവളാകെ മാറിയിരുന്നു…പഴയ മാളുവിന്‍റെ ജസ്റ്റ് ഓപ്പോസിറ്റ്…

പക്ഷേ ഇത്രനേരമായിട്ടും അവര്‍ ഒന്നും മിണ്ടിയില്ല…ഒന്ന് ചിരിക്കുക പോലുമുണ്ടായില്ല…അവളുടെ മുഖത്താകെ വിഷാദമായിരുന്നു…

മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയ്ക്കൊടുവില്‍ ഒരു വീടിന്‍റെ ഗേറ്റിന് മുന്നില്‍ മാളു വണ്ടി നിര്‍ത്തി..

‘ഇവിടെ നിന്‍റെ കുറച്ച് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉണ്ടെന്നാണ് എന്‍റെ  പ്രതീക്ഷ…’

ഇത്രയും പറഞ്ഞ്  അവള്‍ തുറന്നിട്ട ഗേറ്റിലൂടെ ഉള്ളിലേക്ക് വണ്ടിയെടുത്തു…

ഉമ്മറത്ത് കൊത്തി വച്ചിരുന്ന വീടിന്‍റെ പേര് വായിച്ച് അവനൊന്ന് ഞെട്ടി അവളെ നോക്കി…..

”മേഘമല്‍ഹാര്‍ ”

(തുടരും )

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.