മേഘമൽഹാർ part 6

മേഘമൽഹാർ part 6 | Malayalam novel

ഇവളിതെവിടെപ്പോയി എന്നാലോചിച്ച്  കോളേജ് ഗേറ്റിന് തലങ്ങും വിലങ്ങും നടക്കുന്ന എന്നെ നോക്കി മ്മടെ ചങ്ക്സ് ഒടുക്കത്തെ ചിരി…

‘എന്തോന്നാടാ ഇത്ര ചിരിക്കാന്‍…’

‘അല്ല…അവന്മാര്‍ക്ക് പണി കൊടുക്കാനുള്ള നിന്‍റെ ഒരു ശുഷ്കാന്തിയേ….’

‘അല്ലടാ..അവന്മാര്‍ക്കിത് ആവശ്യമാ…’
ഫര്‍ഹാന്‍റെ കമന്‍റ്…

എനിക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു…

‘നീ പറഞ്ഞത് ശരിയാ…കഴിഞ്ഞ തവണ മാളുവായിരുന്നു…ഇപ്പോള്‍ ദാ പുതിയ ഒരെണ്ണം….ഫെബി…അവളാ ഇപ്പോള്‍ വാല്….’

സച്ചു പറഞ്ഞു …

ഞാനിത് ഒന്നും ശ്രദ്ധിച്ചില്ല…അവള്‍ വരുന്നോന്ന് നോക്കി നിന്നു….

‘ടാ…ടൈം ആയി പോകേണ്ടേ…’

‘മഹി..നിങ്ങള്‍ വിട്ടോ…ഞാനവളെ നോക്കിയിട്ട് വന്നേക്കാം….’
‘ഇവന് വട്ടായി…വാടാ പോകാം ‘

അവന്മാര്‍ പോയപ്പോള്‍ മ്മള് പാത്തുവിനെ വിളിച്ച് അവള് വന്നോന്ന് തിരക്കി..
.ഇല്ലാന്നുള്ള അവള്‍ടെ മറുപടി കേട്ട് മ്മടെ കലിപ്പ് മോഡ് ഓണായി…

സമയം പത്ത് കഴിഞ്ഞു…
ക്ലാസ്സ് സ്റ്റാര്‍ട്ടായി…ഇനിയവള്‍ വരില്ല.
.ഒരു ക്ലാസ്സ് എനിക്ക് നഷ്ടം…

എന്തായാലും ക്യാന്‍റീനില്‍ പോയി കനത്ത പോളിംഗ് നടത്താമെന്ന് കരുതിയപ്പോള്‍ ദാ വരുന്നു…മ്മടെ കംപ്ലയിന്‍റ് പാര്‍ട്ടി…

അതുവരെ ഓണായിരുന്ന ന്‍റെ കലിപ്പ് മോഡ് അവളെ വരവ് കണ്ടതും തനിയെ ഒാഫായി…

അത്രരസായിരുന്നു വരവ്…

അവള്‍ ഭൂമിക്ക് മേലെ നടക്കുന്നത് ഭൂമി പോലും അറിയുന്നുണ്ടോ എന്നാണെന്‍റെ ഡൗട്ട്…

അത്ര  പതിയെ ആണ് നടപ്പ്…..

‘ഡീ’

എന്‍റെ വിളിയില്‍ ആളൊന്ന് ഞെട്ടി….

‘നിനക്ക് ഇന്ന് ക്ലാസ്സില്‍ കയറാനാണോ ഉദ്ദേശം..ഒന്നനങ്ങി വാ..’

ഓടി ക്ലാസ്സിലേക്ക് കയറാന്‍ പോയ അവളെ ഞാന്‍ തടഞ്ഞു….

‘ഹലോ..എങ്ങോട്ടാ…അവിടെ ക്ലാസ്സ് തുടങ്ങി…’

എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി നില്‍പ്പാണ് ആള്….

‘തന്നോടിന്നലെ കംപ്ലയിന്‍റ് തരാന്‍ പറഞ്ഞതല്ലേ…പിന്നെന്താ തരാഞ്ഞേ….’

‘അ..അത്..ഉച്ചയ്ക്ക്..’

അപ്പോഴാണ് വാരിയേഴ്സിലെ ഫെബിയും ഗ്യാങ്ങും ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ടത്..

ഇനി  ഇവിടെ നിന്നാല്‍ പണിയാകും…എനിക്കല്ല…ഒാള്‍ക്ക്….

‘താന്‍ വാ…’

അവളെയും കൂട്ടി ക്യാന്‍റീനിലേക്ക് പോയി…വരാന്‍ മടിച്ച ഓളെ ബലമായി കൊണ്ടോയി…

‘തന്‍റെ പേരെന്താ…’

ക്യാന്‍റീനില്‍  പോകുന്ന വഴി ചോദിച്ചു…

എന്തോ ഒന്ന് പറഞ്ഞു..

ക്യാന്‍റീനിലെ ബഹളത്തില്‍ കേട്ടില്ല..

‘ന്‍റെ കൊച്ചേ..ഒന്നൊറക്കെ പറ..ആരും നിന്‍റെ സൗണ്ട് കട്ടോണ്ട് പോകില്ല….’

അതുവരെ അടങ്ങിയിരുന്ന എന്‍റെ കലിപ്പ് മോഡ് ഓണാകുന്നത് കണ്ട് ആളുടെ കണ്ണ് നിറയാന്‍ തുടങ്ങി…

‘തന്‍റെ പേരെന്താടോ..’

ഒന്ന് കൂളായി ഞാന്‍..

‘ദേ…ദേവ..ദേവ പ്രിയ…’

‘മ്…ഇതന്നല്ലേ ആദ്യം ചോദിച്ചത്…അതിനെന്തിനാ കരയുന്നേ…’

‘അത്..പേടിച്ച്..’

കണ്ണുകള്‍ തുടച്ചോണ്ട് പറഞ്ഞു..

‘ദേവ പ്രിയേ…സോറി…എനിക്ക് പെട്ടന്ന് ദേഷ്യം വരും..താന്‍ വേഗം കംപ്ലയിന്‍റ് എഴുതീട്ട് ക്ലാസ്സിലേക്ക് വിട്ടോ…’

എന്‍റെ ആജ്ഞ കേട്ടയുടനെ എന്നെ തറപ്പിച്ചു നോക്കിയിരിപ്പാരണ് അള്…

‘ന്തേ…കേട്ടില്ലേ…’

‘പേടിയാ..അവരന്നെ…വീണ്ടും…’

‘ഇത്രയും പേടി പാടില്ലാട്ടോ…തന്നെ ഒന്നൂം ചെയ്യില്ല..എന്‍റെ ഉറപ്പാ…’

എന്തോ ന്‍റെ വാക്ക് കേട്ടിട്ട് അവള്‍ കംപ്ലയിന്‍റ് തന്നു…അവളെ ക്ലാസ്സിലേക്ക് വിട്ട് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് ചെന്നു…

പക്ഷേ പണി പാലും വെള്ളത്തില്‍ നമുക്കിട്ട് കിട്ടി…

എന്നേക്കാള്‍ മുന്‍പ് ഫ്രഡ്ഡിയും ഫെബിയും ആ റൂമിലുണ്ടായിരുന്നു..

ഫ്രഡ്ഡിയാണ് വാരിയേഴ്സിന്‍റെ തല…എന്‍റെ ശത്രു…

ഇവരെന്താ ഇവിടെ  എന്നാലോചിക്കുമ്പോഴാണ്…പണി നമുക്കിട്ട് തിരികെ പണിതാണെന്ന് കത്തിയത്…

ഞാനാ കുട്ടിയെ ഭീക്ഷണിപ്പെടുത്തിയാണ് കംപ്ലയിന്‍റില്‍ ഒപ്പിടീച്ചതെന്നാണ് അവരുടെ വാദം..തെളിവിനായി അവരുടെ പക്കല്‍ ഞാന്‍ ദേഷ്യപ്പെടുന്നതും അവള്‍ കരയുന്ന വീഡിയോയുമുണ്ട്…

‘ശ്ശേ…ഇത് ചക്കിന് വച്ചത് കൊക്കിന് കൊണ്ടത് പോലായി…’

സത്യം അറിയാനായി പ്രിന്‍സിപ്പല്‍ ആ കുട്ടിയെ വിളിപ്പിക്കാന്‍ പ്യൂണിനെ വിട്ടു…

‘രാവിലെ അവന്മാരുടെ വാക്ക് കേട്ട് ക്ലാസ്സില്‍ പോയിരുന്നേല്‍ ഈ പാട് വല്ലതുമുണ്ടായിരുന്നോ…
ഇനി ആ പെണ്ണ് എനിക്കെതിരെ പറഞ്ഞാല്‍ തീര്‍ന്നു എന്‍റെ കഥ…’

അവിടെ ഫ്രഡ്ഡിയും ഫെബിയും ആകെ സന്തോഷത്തിലാണ്…

ഇനി ഇവരെങ്ങാണും അതിനെ പേടിപ്പിച്ചോ…എനിക്ക് എതിരെ പറയാന്‍….

ഇവരിപ്പോഴേ ജയിച്ച ഭാവത്തിലാണല്ലോ…

അങ്ങനെ ആത്മഗഥം പുറത്തേക്ക് വന്നോണ്ടിരുന്നപ്പോഴാണ്..റൂമിന്‍റെ ഡോറ് തുറന്നത്….

‘കം ഇന്‍ ദേവ പ്രിയ….’

(തുടരും )

Writer: Darsana S Pillai

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.