മേഘമൽഹാർ part 10

മേഘമൽഹാർ part 10 | Malayalam novel

അവളെ ഇന്നാണ് ഒന്ന് നേരെ കാണുന്നത് അതും ഈ കോലത്തില്‍….
കുറേ പച്ചക്കറികള്‍ നിറഞ്ഞ തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ദേവ…..
കൈയ്യില്‍ ഒരു മണ്‍വെട്ടിയൊക്കയുമായി ആള് കാര്യമായ പണിയിലാണ്…
ഞങ്ങളെ ഇതുവരെ കണ്ടിട്ടില്ല…..അതോണ്ട് തന്നെ കാര്യമായി ജോലിയില്‍ തന്നെയാണ് ശ്രദ്ധ….
അവളെ ഈ കോലത്തില്‍ കണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങി നില്‍പ്പാണ് ഞങ്ങള്‍ രണ്ടാളും…
‘ഇതൊക്കെ ഇവള്‍ടെ പണിയാ…ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല…ദേവേ…കുട്ടീ..ഇതാരാന്ന് നോക്കിയേ?’
പെട്ടന്ന് ഞങ്ങളെ കണ്ട ഷോക്കില്‍ അവളുടെ കൈയ്യില്‍ നിന്ന് മണ്‍വെട്ടി ഊര്‍ന്ന് തറയില്‍ വീണു…
എനിക്ക് അവളുടെ നില്‍പ്പ് കണ്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിരുന്നു…..
പാത്തുവിന്‍റെ പുറത്തേക്ക് തള്ളിയ കണ്ണിതുവരെ അകത്തേക്ക് പോയിട്ടില്ല….അവളുടെ കൈയ്യിലൊരു പിച്ച് കൊടുത്തപ്പോഴാണ് അവള് സ്വബോധത്തിലേക്ക് വന്നത്….
‘നീ എന്ത് സ്വപ്നം കണ്ട് നില്‍പ്പാ….കൂട്ടുകാര്‍ വന്നത് കണ്ടില്ലേ…’
അവളുടെ അമ്മ വിളിച്ചപ്പോഴാണ് അവളും ഷോക്കീന്നൊന്ന് പുറത്ത് വന്നത്….
എന്നെ കണ്ടതും അവളൊന്ന് പേടിച്ചിട്ടുണ്ട്…
‘ഡീ പോയി കുളിച്ചിട്ട് വാ…കുറേ നേരായി അപ്പുവുമെല്ലാം കുളത്തില്‍ പോയിട്ട്….ഞാനിവരെ നിന്‍റെ മുറിയിലിരുത്തിയേക്കാം ‘
അമ്മ പറയണ്ട താമസം പാത്തുവിന്‍റെ നേരെ ഒന്ന് തലകുലുക്കിയിട്ട് വീടിന്‍റെ പിറകിലേക്ക് ഒരോട്ടം…
അവളുടെ അമ്മ അവളൂടെ മുറിയിലേക്ക് കൊണ്ടുപോയി…
വ്യത്തിയായി അടുക്കി ഒതുക്കി വച്ചിരിക്കുന്ന മുറി കണ്ട് ഞാന്‍ പാത്തുവിനെ നോക്കി ഒന്നു ചിരിച്ചു…
അല്ല… ന്‍റെ പാത്തൂന്‍റെ മുറിയുടെ വ്യത്തി കണ്ടാല്‍ പിന്നെ മനുഷ്യര്‍ അതിനകത്ത് കയറൂല്ല….
അമ്മ കുടിക്കാനെടുക്കാനായി പോയി…
പാത്തു അവളുടെ ഷെല്‍ഫ് തപ്പലും തുടങ്ങി…കുറേ വെള്ളയും ചുവപ്പും ഡ്രസ്സുകള്‍ ഒരു നിരയായി വച്ചിരിക്കുന്നു…പിന്നെ വേറെ കുറേ അല്ലാതെയും….
പെട്ടന്ന് കുറേ കുട്ടിപട്ടാളങ്ങള്‍ റൂമിലേക്ക് കയറി വന്നു..പിന്നാലെ ദേവയും….
ആള് കുളിച്ച് വേഷമെല്ലാം മാറിയാണ് വന്നത്…നേരത്തെ നടന്നതിന്‍റെ ഒരു ചമ്മല്‍ അവളുടെ മുഖത്താകെ ഉണ്ട്….
ആദ്യം പിള്ളാര്‍സ് ഇത്തിരി ബലം പിടിച്ചെങ്കിലും പാത്തു കുറച്ച് നേരം കൊണ്ട് അവരെ കൈയ്യില്‍ എടുത്തു….അവര്‍ അവരുടെ ലോകത്തായിരുന്നു…
‘താന്‍ ഡാന്‍സറാണോ…?
ഭിത്തിയില്‍ വച്ചിരുന്ന ചിലങ്കയിലേക്ക് നോക്കികൊണ്ടാണ് ഞാന്‍ ചോദിച്ചത്…
‘അല്ല…ചിലങ്ക എനിക്കിഷ്ടാണ്…’
ദൈവമേ ! അന്നത്തെ ഓഫീസ് റൂം സംഭവത്തിന് ശേഷം അവളാദ്യമായാണ് എന്നോട് സംസാരിക്കുന്നത്…വെറുതയല്ല കഥയിലെ തൂലികാനാമം ചിലങ്ക എന്നാക്കിയത്….
അപ്പോഴാണ് ഭിത്തിയില്‍ തൂക്കി ഇട്ട ഫോട്ടോ കാണുന്നത്..ദേവയുടെ സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി..
‘ഇതാരാടോ തന്‍റെ ഫോട്ടോയില്‍ മാല ഇട്ടേക്കുന്നത്…’
പെട്ടന്ന് അവളുടെ മുഖം മങ്ങി…കണ്ണ് നിറഞ്ഞു…
‘അത് ഞാനല്ല…എന്‍റെ ചേച്ചിയാണ്…ഞങ്ങള്‍ ഇരട്ടകളാണ്…ചേച്ചി…ഒരാക്സിഡന്‍റില്‍….’
പാത്തു കണ്ണുരുട്ടി പേടിപ്പിച്ചു…
ശ്ശേ….ചോദിക്കേണ്ടായിരുന്നു….ഹാ പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ലാല്ലോ….
കുറച്ച് കഴിഞ്ഞ് പിള്ളാര്‍ പോയി…
പിന്നെ പാത്തുവിന്‍റെ കത്തി ദേവയോടായി…ഞാന്‍ ദേവയെ നോക്കി അവിടിരുന്നു…
കണ്‍മഷിയില്ലേലും നല്ല കുഞ്ഞി കണ്ണാണ് ആള്‍ക്ക്…
ചിരിച്ചോണ്ട് മാത്രം സംസാരം…
ഇടയ്ക്ക് പലപല ഭാവങ്ങള്‍ മിന്നിമറയുന്ന ഇരുനിറമുള്ള ഐശ്വര്യം നിറഞ്ഞ മുഖം…
വലിയ നീണ്ട കണ്ണാണ് ഭംഗി എന്ന്
ആരാണോ എന്തോ പറഞ്ഞത് ….അവരെന്തായാലും ദേവയുടെ കുഞ്ഞികണ്ണ് കണ്ടിടുണ്ടാവില്ല…..
‘ഹലോ…ഏട്ടോയ്…ഉറങ്ങിയോ..പോകണ്ടേ..?’
ആലോചിച്ച് കാടു കയറുമ്പോഴാണ് പാത്തു വിളിച്ചത്…
‘ഡോ..താന്‍ പേടിക്കണ്ട..തന്‍റെ കഥയുടെ കാര്യം ഞങ്ങള്‍ ആരോടും പറയില്ല..നാളത്തൊട്ട് കോളേജില്‍ വന്നേക്കണം…’
ഇറങ്ങാന്‍ നേരം അവളോട് പറഞ്ഞു..
.
‘ഇനി എഴുതുമ്പോള്‍ നിന്‍റെ പേര് വയ്ക്കണ്ടാ…ദാ..പാത്തുവിന്‍റെ പേര് വച്ചോട്ടോ..അങ്ങനേലും നാട്ടുകാര് കരുതട്ടെ ഇവള്‍ക്ക് എഴുത്തും വായനയും അറിയാമെന്ന്…’
മറുപടി പാത്തു തന്നത് പുറത്തിട്ട് നല്ലൊരു ഇടി ആയിട്ടാണ്…
നന്ദു വരാത്തോണ്ട് അവനോട് പറയണേന്ന് പറഞ്ഞിറങ്ങിയപ്പോള്‍ അവളൊന്ന് പുഞ്ചിരിച്ചു…
ആ പുഞ്ചിരിയില്‍ ഒരു സൗഹ്യദത്തിന്‍റെ തുടക്കമായിരുന്നു…..
പിന്നീട് അവള്‍ പാത്തുവിനോട് സംസാരിക്കുന്നത് പോലെ എന്നോടും സംസാരിച്ചു……..
എനിക്കവളുടെ സംസാരം കേള്‍ക്കാന്‍ ഇഷ്ടായിരുന്നു…..അതൊരു പ്രണയമായിരുന്നോ…?
പക്ഷേ എന്‍റെ പ്രണയത്തിന്‍റേയും സൗഹ്യദത്തിനും മേല്‍ കരിനിഴലായാണ്…. അവന്‍ വന്നത്….
”ഗൗതം ”
റോക്കേഴ്സ് ഗ്യാങ്ങിലെ പന്ത്രണ്ടാമന്‍….
ഞാന്‍ എന്‍റെ കലിപ്പിനാണ് ഫേമസ് എങ്കില്‍ അവന്‍ അവന്‍റെ പഞ്ചാര സ്വഭാവത്തിന് ഫേമസായിരുന്നു……
മൂന്ന് മാസത്തെ വിദേശ വാസത്തിന് ശേഷം തിരികെ വന്ന ദിവസം അവനെല്ലാവരെയും ഞെട്ടിച്ചു…..
അവന്‍റെ ബുള്ളറ്റിന് പിറകിലിരുന്ന് ചിരിച്ചു വന്ന ആളെ കണ്ട് എനിക്ക് ബോധം പോന്ന പോലെ തോന്നിപ്പോയി……
‘ദേവ ‘

(തുടരും )

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.