മേഘമൽഹാർ part 11

മേഘമൽഹാർ part 11 | Malayalam novel

അവരെ രണ്ടാളെയും ഒരുമിച്ച് കണ്ടതും മനസ്സിനെന്തോ അസ്വസ്ഥത…
ആകെ ഒരു മൂഡോഫ്…
ദേവയുടെ മുഖത്താകെ ഒരു സന്തോഷം…
പാത്തു ഗൗതമിനെ കണ്ടതും’ ഗൗതം ബ്രോ ‘ എന്നും പറഞ്ഞോടി ചെന്നു…
പെട്ടന്ന് പിന്നിലിരുന്ന ദേവയെ കണ്ടതും അവളൊന്ന് അമ്പരന്നു…
അവള്‍ ചിരിച്ചു കൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി…
അവളിത്രയും സന്തോഷിച്ച് ഞാന്‍ കണ്ടിട്ടില്ല…എന്നോട് സംസാരിക്കുമ്പോഴാണ് സാധാരണ അവള്‍ അളവിലും കൂടുതല്‍ സന്തോഷിക്കാറ്…അതെന്‍റെ സ്വകാര്യ അഹങ്കാരമായിരുന്നു….
എന്നാല്‍ അതിന്ന് ഒരു ചില്ല് കൊട്ടാരം പോലെ തകര്‍ന്നു പോയി…..
‘ഡേ…ഇതെന്തുവാ..നിന്നുറങ്ങുവാന്നോ…’
ഗൗതം വിളിച്ചപ്പോഴാണ് ഞാനെന്‍റെ ചിന്തകളില്‍ നിന്നും പുറത്ത് എത്തിയേ…
ദേവ എന്നെ നോക്കി ഒന്നു ചിരിച്ചു..ഞാന്‍ അവളെ മൈന്‍ഡ് ചെയ്തില്ല…അതോണ്ടാണോ എന്തോ അവളുടെ മുഖം മങ്ങി…
‘ഇപ്പോള്‍ ചേട്ടന് ഫുള്‍ സ്വപ്നം കാണലല്ലേ പണി…പ്രത്യേകിച്ചും മിത്ര…വന്നതില്‍ പിന്നെ…’
‘മിത്രയോ അതാരാടാ….’
ഗൗതമിന്‍റെ ചോദ്യം കേട്ട് ഞാന്‍ പാത്തുവിനെ ദേഷ്യത്തോടെ നോക്കി….
ഏതോ ഗതികെട്ട സമയത്താണ് ന്യൂകമേര്‍സിലെ പെണ്‍കുട്ടിയുടെ കാര്യം ഇവളോട് പറഞ്ഞത്…നല്ല ഫ്രണ്‍ലി ആണെന്നേ പറഞ്ഞുള്ളു…ഇവളതിങ്ങനെ ആക്കി…
‘അതൊക്കെ പറയാം….അല്ല മ്മടെ പൂച്ചകുഞ്ഞിനെ എവിടുന്ന് കിട്ടി ബ്രോ …’
‘ഇവള്‍ടെ വീട്ടിന്ന്…….ഡീ ഞാന്‍ ഇവള്‍ടെ അമ്മയുടെ കസിന്‍റെ സന്താനമാ…നാട്ടില്‍ വന്നപ്പോഴാ ഇവള്‍ ഇവിടാ പഠിക്കണേന്നും മറ്റും അറിഞ്ഞേ….’
ഗൗതമിന്‍റെ വാക്ക് കേട്ട് ആകെ ഒരു ആശ്വാസം…
‘ഓഹ്…..ബ്രോ ഇവളുടെ ബ്രോ ആണല്ലേ…’
‘ബ്രോ അല്ല…കസിന്‍ ഒണ്‍ലി…’
ദേവയാണ് മറുപടി പറഞ്ഞത്….
ഫുള്‍ സ്പീഡില്‍ വന്ന സന്തോഷം അതേ സ്പീഡില്‍ തിരികെ പോയി…
എന്നെ ഒന്ന് ദേഷ്യത്തോടെ നോക്കി പാത്തൂനേം കൂട്ടി അവള്‍ ക്ലാസ്സിലേക്ക് പോയി…
ഞങ്ങളും…
ഗൗതം എന്തൊക്കയോ പറയുന്നുണ്ടായിരുന്നു..
ഞാനൊന്നും കേട്ടില്ല…ഇടയ്ക്ക് തലയാട്ടി കൊടുത്തു….
ഉച്ചയ്ക്ക് ക്യാന്‍റീനില്‍ വച്ച് മിത്രയോട് സംസാരിക്കുന്ന ടൈമില്‍ കറക്ടായി ദേവയും പാത്തുവും വന്നു…
അന്നത്തെ ദിവസം അവളെന്നോട് മിണ്ടിയില്ല…
ഫുള്‍ ടൈം ഗൗതത്തോടൊപ്പം…
വീട്ടില്‍ എത്തിയിട്ടും മനസമാധാനം കിട്ടുന്നില്ല… അകെപ്പാടെ ഒരു വല്ലായ്മ…
‘ഗൗതത്തെ ബ്രദറല്ലന്ന് അവളെന്തിനാ തിരുത്തിപറഞ്ഞതെന്താ…?’
‘മിത്ര എന്നോട് സംസാരിക്കുന്നതില്‍ ദേവ എന്തിനാ ദേഷ്യപ്പെടണേ…?’
‘അല്ല..ദേവയും ഗൗതവും അടുത്തിരിക്കുമ്പോള്‍ ഞാനെന്തിനാ ഇത്ര വേദനിക്കണേ..?’
‘ഇതാണോ പാത്തൂന്‍റെയും ഉണ്ണീടെയും ഭാക്ഷയിലെ പ്രണയം…?’
എല്ലാം നാളെ ദേവയോട് തുറന്നു പറയണം…
പറയാന്‍ വൈകിയതിന്‍റെ പേരില്‍ ആദ്യ പ്രണയം നഷ്ടപെടാന്‍ വയ്യ…’
പെട്ടന്ന് പാത്തൂന്‍റെ ഫോണെടുത്ത് ദേവയോട് നാളെ നേരത്തെ വരണേന്നൊരു മെസേജ് വിട്ട് ഫോണും സ്വിച്ചോഫാക്കി….
എന്‍റെ നമ്പര്‍ കണ്ട് അവള്‍ വന്നില്ലേലോ എന്ന് കരുതിയാണ് പാത്തുവിന്‍റെ നമ്പരീന്ന് മെസേജിയേ…
എങ്ങനെയോ കടിച്ച് പിടിച്ച് രാത്രി കഴിച്ച് കൂട്ടി..
അതിരാവിലെ ഉണര്‍ന്ന് കോളേജില്‍ പോകാന്‍ റെഡിയായ എന്നെ കണ്ട് അമ്മ വണ്ടറടിച്ചു നിന്നു പോയി…
‘എന്താടാ…ഇന്ന് പെണ്‍പിള്ളാരെ പോലൊരു ഒരുക്കമൊക്കെ…’
അച്ചനാണ്…
ഒന്നും പറയാതെ ചിരിച്ചോണ്ട് പുറത്തേക്ക് പോയ എന്നെ കണ്ട് അച്ഛയുടെ കമന്‍റ്…
‘ഡീ ചെക്കന് വട്ടായീന്നാ തോന്നണേ…’
‘നിങ്ങടെ അല്ലേ സന്താനം..വിത്ത് ഗുണം..’
അതോടെ അച്ഛന് തൃപ്തിയായി…
ഉമ്മറത്ത് ചായയും പത്രവും കഴിച്ചോണ്ടിരുന്ന പാത്തുവിനോട് ഇന്ന് സ്വന്തം ശകടത്തില്‍ വരാന്‍ പറഞ്ഞ് ഞാന്‍ നേരെ കോളേജിലേക്ക് വിട്ടു…
കോളേജ് ഗേറ്റിന് മുന്നില്‍ തന്നെ ഗൗതം നില്‍ക്കുന്നത് കണ്ട് ഉള്ളൊന്നാളി…
ഇനി ഇവന്‍റെ കൂടെയാണോ അവള് വന്നത്…
ബൈക്ക് പാര്‍ക്ക് ചെയ്തു ഞാനവന് നേരെ നടന്നു…
‘നീയെന്താ ഡാ നേരത്തെ ‘
എന്‍റെ ചോദ്യത്തിന് മുന്നില്‍ അവനൊന്നു പരുങ്ങി…
‘അത്..പിന്നെ…ദേവ പാത്തുവിനെ തിരക്കി രാവിലെ പോന്നൂന്നറിഞ്ഞു..അതോണ്ട്….പാത്തു എവിടേഡാ…’
അവനാകെ പരുങ്ങലിലാണ്….
‘അവള് വന്നോളും…നീ കാര്യം പറയഡാ….’
‘ഡാ…നീയും ദേവയും നല്ല കൂട്ടുകാരല്ലേ…’
‘മ്…അതിന്…’
‘നീ അവളോട് എന്‍റെ ഇഷ്ടം ഒന്ന് തുറന്ന് പറയാന്‍ എന്നെ ഒന്ന് സഹായിക്കണം…’
അവനിപ്പോള്‍ പറഞ്ഞത് കേട്ട് ശരിക്കും എന്‍റെ ശരീരമാണ് തളര്‍ന്നത്….
അവന് മറുപടി പറയാന്‍ പോലും നാക്കുയരുന്നില്ല…
‘അതിന്‌ അവള്‍ക്ക് നിന്നെ..ഇഷ്ടമാണോ…?’
‘അതല്ലേ….ഡാ..അവളിന്നലെ അങ്ങനെ തിരുത്തി പറഞ്ഞത് …’
ദൈവമേ ലോകത്തൊരാള്‍ക്കും ഈ ഗതി വന്നിട്ടുണ്ടാവില്ല…സ്വന്തം ഇഷ്ടം പറയണോ…അതോ ഇവന്‍റെയോ…
ഗൗതം എന്‍റെ ചങ്കാണ്….അവള്‍ ജീവനും…
ആരെ തള്ളും….ആരെ കൊള്ളും……..???
രണ്ടും കല്‍പിച്ചാണ് ദേവയെ തിരക്കി ചെന്നത്..
ക്ലാസ്സിന് മുന്‍പിലെ മരച്ചോട്ടില്‍ എന്തോ ചിന്തിച്ചിരിപ്പാണ്….
എന്നെ കണ്ടതും മുഖം വീര്‍പ്പിച്ചു….
ഞാനും അവിടിരുന്നു…
ഞാനെന്തെങ്കിലും പറയും മുന്‍പ് അവളിങ്ങോട്ടൊരു ചോദ്യം ചോദിച്ചു…
‘ഹരിയേട്ടന് മിത്രയെ ഇഷ്ടാണോ…?’
‘ഇഷ്ടാണേല്‍…’
ഞാനൊരു ചോദ്യം തിരിച്ചെറിഞ്ഞു….
ആളൊന്നും മിണ്ടിയില്ല…
പതിയെ എഴുന്നേറ്റു നടന്നു …..
‘ഡീ…ഒന്നു നിന്നേ…’
അവള്‍ നിന്നെങ്കിലും മുഖം കാട്ടിയില്ല…
ഞാന്‍ മുന്നില്‍ ചെന്നു…
‘നീ എന്തിനാ കരയണേ…’
അവളില്ലാന്ന് തലയാട്ടി…
‘ഡീ..വല്ലതും പറയാണേല്‍ നേരെ പറയണം…എന്നെ പോലെ…എനിക്ക് നിന്നെ അല്ലാതെ വേറെ ആരേം ഇഷ്ടമല്ല…പോരെ……’
പറഞ്ഞു കഴിഞ്ഞാണ് കാര്യം ആലോചിക്കുന്നത്…
ദൈവമേ………ഒരടി പ്രതീക്ഷിച്ചാണ് നിന്നത്…
പക്ഷേ ആളെന്‍റെ നെഞ്ചത്തേക്ക് വീണു…….
‘ഡാ…………’
പെട്ടന്നാണ് അലര്‍ച്ച കേട്ട് തിരിഞ്ഞത്….
തീപാറുന്ന കണ്ണുമായി അവന്‍…
”ഗൗതം ”
(തുടരും )

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.