മേഘമൽഹാർ part 7

മേഘമൽഹാർ part 7 | Malayalam novel

‘ദൈവമേ… ഇവളുടെ മുഖം കടന്നലുകുത്തിയപോലുണ്ടല്ലോ…കണ്ടാലറിയാം നന്നായി കരഞ്ഞെന്ന്…..’

അവള്‍ ഓഫീസിലേക്ക് കയറി വന്നു .

‘വരൂ…കുട്ടീ…ഒരു കാര്യം ചോദിക്കാനാണ്..വിളിപ്പിച്ചത്…’

‘സര്‍..മേ ഐ…’

തൊട്ടുപിറകെ കയറി വന്ന ആളെ കണ്ട് ഫെബിയും ഫ്രഡ്ഡിയും ഒന്നു പകച്ചു…

പാത്തു …ഇവളെന്താ ഇവിടെ …ഞാനത് ചോദിക്കും മുന്‍പ് പ്രിന്‍സിപ്പല്‍ അത് ചോദിച്ചു..

‘ന്‍റെ കൂടെ വന്നതാണ്..സര്‍..’

മ്മടെ കരച്ചിലുകാരിയാണ് മറുപടി പറഞ്ഞത്…

‘ഓകെ…ഇവര്‍ പറയുന്നത് കുട്ടിയെ ഹരി പേടിപ്പിച്ചാണ് കംപ്ലയിന്‍റില്‍ ഒപ്പീടിച്ചതെന്ന്…ശരിയാണോ…?’

പ്രിന്‍സിപ്പല്‍ ഫ്രഡ്ഡിയുടെ നേരെ നോക്കി  ചോദിച്ചു..

അവള്‍ എന്നെ ഒന്നു നോക്കി ‘അല്ല’ എന്നു പറഞ്ഞു..

‘ബാക്കി ഞാന്‍ പറയാം സര്‍…’

പാത്തുവാണ്….ഇവള്‍ക്കെന്താ..എല്ലാം സോള്‍വായില്ലേ….

‘പറയൂ അസ്ന..’

‘സര്‍..ഹരിയേട്ടനല്ല…ഇവരാണ് ദേവയെ ഭീക്ഷണിപ്പെടുത്തിയത്…ഹരിയേട്ടനെതിരെ സര്‍നോട് പറയണമെന്ന്…ഇതാ തെളിവ്…’

അവളൊരു വീഡിയോ കാണിച്ചു…

അല്ലേലും മ്മടെ പെങ്ങള് മുത്താണ്…

അവളില്ലായിരുന്നേല്‍ പെട്ടേനെ…

വീഡിയോ കണ്ടതും പ്രിന്‍സിപ്പല്‍ കട്ട കലിപ്പിലായി…
ഒരു മാസത്തെ സസ്പെന്‍ഷന്‍ കിട്ടി വാരിയേഴ്സിന്…..

അങ്ങനെ ഒരു മാസത്തേക്ക് ഈ പടപ്പുകളുടെ ശല്യമില്ല…..

പുറത്തിറങ്ങിയതും ഫ്രഡ്ഡി കരച്ചിലുകാരിക്ക് നേരെ ചീറി എത്തി..

പെട്ടന്ന് ഞാന്‍ കയറി മുന്നില്‍ നിന്നു.

‘ഇവരുള്ള ധൈര്യത്തിലാ നീയൊക്കെ വാല് പൊക്കണേല്‍…ഓര്‍ത്തോ….ഇവന്മാര് നാളെ പോകും…നിന്നെ ഞാനെടുത്തോളാം….’

ഫെബി അവനെ വിളിച്ചിട്ട് പോകുമ്പോള്‍ ദേവയോടും പാത്തുനോടും പറഞ്ഞു…

ഒന്ന് പോടി ന്ന് മറുപടി കൊടുത്ത് തിരിയുമ്പോഴാണ് കാണുന്നത് കരച്ചില് വണ്ടി വീണ്ടും പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്…

‘ന്‍റെ ദേവേ…താനൊന്ന് നിര്‍ത്തിയേ…..അവരൊന്നും ചെയ്യില്ല…ഇവരില്ലേ കൂടെ അടി കൊള്ളാന്‍
…’

പാത്തൂന്‍റെ വാക്ക് കേട്ട് തല്‍ക്കാലത്തേക്ക് ആളുടെ കരച്ചിലൊന്ന് നിര്‍ത്തി ചിരിച്ചു.

ആ ചിരിയുണ്ടല്ലോ മഴ പെയ്ത് തോര്‍ന്ന ആകാശത്തെ സൂര്യപ്രകാശം പോലെ ആയിരുന്നു…
ഒരു കുഞ്ഞി ചിരി…..

അന്നു മുതല്‍ അവളും ഞങ്ങടെ റോക്കേഴ്സിലെ ഒരംഗമായി…

ആരോടും അധികം സംസാരമില്ല..എപ്പോഴും ഒരു ചിരി മാത്രം…

ടിസ്റ്റ് എന്താന്നുവച്ചാല്‍ എന്നോടൊന്നും മിണ്ടാറില്ലന്നു മാത്രമല്ല ചിരിക്കാറുപോലുമില്ല…എന്‍റെ നിഴല്‍ കണ്ടാല്‍ ആള് പോകും…

അങ്ങനെ ഒരു മാസം കഴിഞ്ഞു…

വാരിയേഴ്സ് തിരികെ എത്തി…അന്നു തന്നെ ഒരു അഡാറ് അടിയും നടന്നു ….

അങ്ങനെ അടിപൊളിയായി ക്യാമ്പസ് ലൈഫ് പോകുമ്പോഴാണ് മാഗസ്സീന്‍ പുറത്തിറക്കാനുള്ള ആലോചന വന്നത്…

എല്ലാ കുരിശും ചുമക്കാനെന്ന പോലെ മാഗസ്സീന്‍ എഡിറ്ററുടെ കുരിശും ന്‍റെ മണ്ടേല് കറക്റ്റായി വീണു….

എന്തെങ്കിലും ഇന്നോവേറ്റീവായി ചെയ്തില്ലേല്‍ പണി പാളും…

ന്തേലും പുതിയത് വേണം എന്നാലോചിച്ച് ക്യാന്‍റീനില്‍ കനത്ത പോളിങ്ങിലിരിക്കുമ്പോഴാണ് പാത്തു ഒരു ഐഡിയ പറയണത്…

‘അതേയ്..മ്മടെ ക്യാമ്പസില്‍ ഒരുപാട് അറിയപ്പെടാത്ത കലാകാരികളും കലാകാരന്‍മാരും ഉണ്ട്. പലരും പുറത്തേക്ക് വരാത്തത് കളിയാക്കലുകള്‍ പേടിച്ചിട്ടാ…’

‘അതിന്… നീ കാര്യം പറയെടി…’

അവളുടെ പ്രസംഗം എനിക്ക് ബോറടിക്കാന്‍ തുടങ്ങി…

‘ദേ തോക്കില്‍ കേറി വെടിവയ്ക്കല്ലേ…
കാര്യം ഇതാണ്…അവര്‍ക്ക് വേണ്ടിയൊരു സ്പേസാകണം ഇത്…’

‘കാര്യം…ഓകെ…പക്ഷേ ഇതെങ്ങനെയാ ചെയ്യുക…’
‘പറയാം….പേര് പറയാനാഗ്രഹിക്കാത്തവര്‍ ഒരു തൂലികാ നാമത്തിലെഴുതുക…അത് ആരും കാണാതെ പഴയ നോട്ടീസ് ബോര്‍ഡിനവിടുത്തെ ബോക്സിലിടുക…നല്ലതാണേല്‍ പ്രസദ്ധീകരിക്കാം….’

പാത്തുവിന്‍റെ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടായി….

‘അല്ല..പാത്തൂ ….അനക്കെന്നുമുതലാ   ഇങ്ങനെ ഐഡിയ വരാന്‍ തുടങ്ങിയത്…..’

‘ഏട്ടാ…ഇതെന്‍റേതല്ല…ഞാന്‍ അവതാരക മാത്രം….’

അവള്‍ ദേവയ്ക്ക് നേരെ കൈചൂണ്ടി പറഞ്ഞു…

എല്ലാവരും നോക്കുന്ന കണ്ടപ്പോള്‍ ആളൊന്നു പുഞ്ചിരിച്ചു…

പെട്ടന്ന് എന്‍റെ നോട്ടം കണ്ടതും ‘ദാ വന്ന’ ചിരി ‘ദേ പോയി ‘
ഞാന്‍ ലൈബ്രററി പോയിട്ട് വരാം എന്നും പറഞ്ഞ് ആള് പാത്തുവിനേം കൊണ്ട് മുങ്ങി.

അവര് പോയതും ലവന്മാര് ഒടുക്കത്തെ ചിരി…

‘ന്താടാ ഇത്ര ചിരി….’

‘ന്‍റെ ഹരീ…എത്ര തവണ പറഞ്ഞു നിന്നോട് അവളെ നോക്കല്ലേന്ന്…കണ്ടില്ലേ  അത് പേടിച്ചോടിയേ…’

‘അതെന്താടാ…അത്ര ഭീകരമാണോ ഞാന്‍…’

‘വെറും ഭീകരമല്ല അളിയാ…അതി ഭീകരം…എപ്പോഴും കലിപ്പ് തന്നെ…’

അവന്മാര് പറയണതില്‍ കാര്യം ഉണ്ട്…ന്‍റെ കലിപ്പ് ഫേസ് കണ്ടിട്ടാകണം അത് ഇങ്ങനെ പേടിച്ചോടണേ…

ഇനി ഒന്ന് കൂളാകണം…ഒന്നു ചിരിക്കുമോന്നറിയണല്ലോ……

അങ്ങനെ ആ ഐഡിയ ഏറ്റു…പ്രിന്‍സിപ്പലും മാനേജ്മെന്‍റും യുണിയനും അപ്രൂവല്‍ തന്നു….തീരുമാനം ക്ലാസ്സുകളില്‍ പറന്നെത്തി…..

ആദ്യ ദിവസം പ്രതികരണം കുറവായിരുന്നേലും അടുത്ത ദിവസം നല്ല പ്രതികരണം കിട്ടി….

ഒരു ദിവസം വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ ശേഷം  അന്നത്തെ വര്‍ക്കുകള്‍ എടുക്കാന്‍  പഴയ നോട്ടീസ് ബോഡിനടുത്തേക്ക്  നടന്നവരികയായിരുന്നു ഞാന്‍….

പെട്ടന്ന് അവിടെ ബോഡിനരികെ ഒരു പെണ്‍കുട്ടിയെ കണ്ടത്….

ആരാ ഈ ടൈമില്‍ എന്നറിയാന്‍ കുറച്ചുകൂടി അടുത്തേക്ക് നടന്നു ഞാന്‍……

ആളെ കണ്ട് ഞാന്‍ ഞെട്ടി….

‘ഇവളെന്താ ഇവിടെ….അതും ഈ ടൈമില്‍….

(തുടരും )

Writer: Darsana S Pillai

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.