മേഘമൽഹാർ part 12

മേഘമൽഹാർ part 12 | Malayalam novel

ഗൗതമിന്‍റെ കണ്ണിലെ തീഷ്ണത എന്നെ ഞെട്ടിച്ചു….
അവന്‍ പതിയെ എന്‍റെ അരികിലേക്ക് നടന്നു വന്നു….
ഞാനരുകില്‍ നിന്ന ദേവയെ ഞാന്‍ പിറകിലേക്ക് മാറ്റി നിര്‍ത്തി…
അവളാണെങ്കില്‍ എന്താ സംഭവിക്കുന്നതെന്നറിയാതെ പേടിച്ച് നില്‍പ്പാണ്….
‘ദൈവമേ…ഇവനിത് എന്ത് ഭാവിച്ചാ…ഇന്നത്തോടെ തീരുമോ റോക്കേഴ്സ്….’
പെട്ടന്നാണ് അവന്‍റെ കൈ എന്‍റെ നേര്‍ക്ക് പൊങ്ങിയത്…..
ഒരു നിമിഷം….ഞാന്‍ കണ്ണടച്ചു……
ഒരു കൂട്ട കൈയ്യടി കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്…
ദേവ ആകെ അമ്പരന്നു നില്‍ക്കുകയാണ്….
ഫുള്‍ ഗ്യാങ്ങുണ്ട്….
എന്നെ തല്ലാന്‍ പൊക്കിയ കൈ കൊണ്ട് ഗൗതം കൈ കൊട്ടുന്നു…ഒപ്പം റോക്കേഴ്സും മിത്രയും…
എന്‍റെ മുഖം ആകെ ഇഞ്ചികടിച്ച കുരങ്ങിന്‍റെ അവസ്ഥയിലാണ്….
അതുകണ്ടിട്ട് പാത്തു തറയിലിരുന്ന് ചിരിപ്പാണ്…..
‘ഡാ….നീയെന്താ കരുതിയേ…ഇവളോടെനിക്ക് പ്രേമമാണെന്നോ….ഡാ പൊട്ടാ…ഇവളെന്‍റേ അനിയത്തിയല്ലേ…..പിന്നെ ഇതെല്ലാം ഈ നത്തോലിയുടെ പണിയാ…..’
ഞാനവളെ ഒന്ന് നോക്കിയതും അവള്‍ തറേന്നെഴുനേറ്റു…..
‘സോറി ചേട്ടാ…ഒരു ചെറിയ പ്രതികാരം മാത്രം…അന്ന് എന്‍റെ ടൈമില്‍ ഒരുപാട് വട്ട് കളിപ്പിച്ചില്ലേ…അന്ന് ഇവളുടെ വീട്ടില്‍ വച്ച് ന്‍റെ ചേട്ടേടെ ഹ്യദയം ഇവളടിച്ചു മാറ്റിയെന്ന് എനിക്കറിയാം….പതിയെ ഇവള്‍ക്കും ഒരിഷ്ടമൊക്കെ തോന്നിന്നും മനസ്സിലായി….അത് രണ്ടിനേം മനസ്സിലാക്കിക്കാനാണ് ബ്രോയേയും മിത്രയേയും ഞാന്‍ രംഗത്തിറക്കിയത്…’
ദേവ ആകെ ചമ്മി നാണിച്ച് നില്‍പ്പാണ്….
‘ഡീ….എന്നാലും…ഞാന്‍ നിന്‍റെ ചേട്ടനല്ലേ….അല്ല…ഇതിനിടയില്‍ ഗൗതം എങ്ങനെ…’
‘അത് ഞാന്‍ പറയാം…ദേവേടെ ഫോണില്‍ നന്ദൂന്‍റെ കൂടെ എന്‍റെ ഫോട്ടോ കണ്ടു..അന്ന് ദേവയുടെ വീട്ടില്‍ പോയി വന്ന് ഇവളെന്നെ വിളിച്ചു…അന്ന് പ്ലാന്‍ ചെയ്തതാ…ചീറ്റി പോയിരുന്നേല്‍….ദൈവമേ….’
ഗൗതം നെഞ്ചത്ത് കൈ വച്ചു…
‘എന്നാലും ദേവയാ ശരിക്കും ഞെട്ടിച്ചേ….പൂച്ചയെ പോലിരുന്നിട്ട് ഈ കുരങ്ങന്‍റെ കൈയ്യില്‍ പെട്ടല്ലോ…..നിന്‍റെ വിധി….!’
പാത്തുവിന്‍റെ തലയ്ക്കൊരു കൊട്ട് കൊടുത്തു.
ദേവയാകെ നാണിച്ച് തലയും താഴ്ത്തി നില്‍പ്പാണ്.
ഞാന്‍ ഒന്നുകൂടി ദേവയെ ചേര്‍ത്ത് പിടിച്ചു…
പിന്നീട് ക്യാമ്പസ് കണ്ട ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു ഞങ്ങള്‍…..
അവള്‍ എല്ലാവര്‍ക്കും ‘ദേവ’ആയിരുന്നുവെങ്കില്‍ എനിക്കവള്‍ ‘ദേവു’ ആയിരുന്നു………..
”ഹരീടെ മാത്രം ദേവു”
വളരെ വേഗം കാലം കടന്നു പോയി…
ചെറിയ പിണക്കങ്ങളും അതിലും നല്ല ഇണക്കങ്ങളുടേയും കാലം…..
ദിവസങ്ങള്‍ കടന്നുപോയി…
എന്‍റെ കലാലയ ജീവിതം അവസാനിക്കാറായി….
ആര്‍ട്സ് ഡേയ്ക്ക് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഫ്രഡ്ഡിയ്ക്കും ഗ്യാങ്ങിനും നല്ല തല്ല് കൊടുക്കാന്‍ കഴിഞ്ഞതിന്‍റെ സംത്യപ്തിയുമാണ് കോളേജിന്‍റെ പടിയിറങ്ങിയത്…….
മനസ്സില്‍ ഒരു സങ്കടം മാത്രം ന്‍റെ ദേവു…അവളെയിനി….
പരീക്ഷകളുടെ ചൂടന്‍ കാലം….
നല്ല രീതിയില്‍ പരീക്ഷ എഴുതിയിട്ടാണോ…അതോ യൂണിവേഴ്സിറ്റികാര്‍ക്ക് പേപ്പര്‍ മാറിപ്പോയിട്ടാണോ..എനിക്ക് മൂന്നാം റാങ്ക്…..
ഒരിക്കലും പാസാകില്ലെന്നുറപ്പിച്ച ഗൗതം നല്ല മാര്‍ക്കോടെ പാസായി…
ദേവയും പാത്തുവും നല്ല ഹാപ്പി…
അച്ഛനെപ്പോലെ ഒരധ്യാപകനാകാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ നെറ്റ് കോച്ചിംഗിന് പോയി..
ഗൗതവും മറ്റുള്ളവരും ഓരോ ജോലിക്കും പോയി തുടങ്ങി….
പാത്തുവിനെ കൊണ്ടാക്കാന്‍ കോളേജില്‍ പോകുന്നത് കൊണ്ട് ന്‍റെ ദേവൂനെ എന്നും കാണാം….
അങ്ങനെ നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകുമ്പോഴും ആകെയുള്ള ആശ്വാസം നന്ദു ആയിരുന്നു….അവനൊരിക്കലും ഞങ്ങള്‍ക്ക് എതിരാകില്ല എന്ന എന്‍റെ വിശ്വാസമായിരുന്നു….
വീടിന്‍റെ റിന്യുവേഷന്‍ കഴിഞ്ഞപ്പോള്‍ പാത്തുവിന്‍റെ ഐഡിയ ആയിരുന്നു വീടിന്‍റെ പേര് മാറ്റാം എന്നത്…..
അവള്‍ സജസ്റ്റ് ചെയ്ത പേര് എല്ലാവര്‍ക്കും ഇഷ്ടായി…..പ്രത്യേകിച്ചും എനിക്ക്…..
വീടിന്‍റെ രണ്ടാമത്തെ ‘പാലുകാച്ചലിന്’ എല്ലാവരെയും വിളിച്ചു……
ദേവയും ഫാമിലിയും എത്തിയിരുന്നു…….
വീടിന്‍റെ പേര് കണ്ട് അവളൊന്ന് ഞെട്ടി എന്നെ നോക്കി….
‘മേഘമല്‍ഹാര്‍ ‘
ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു…ഷര്‍ട്ടിന്‍റെ കോളറൊന്ന് പൊക്കി കാട്ടി….
കറക്ട് സമയത്ത് പാത്തു ചാടി വീണ് വീടിന്‍റെ പേര് അവള്‍ടെ സജക്ഷനാണ്..കൊള്ളാമോന്ന് ചോദിച്ചു…
ദുരന്തം……
അവള്‍ തലയാട്ടി….
എനിക്ക് നേരെ പുശ്ചവുമെറിഞ്ഞ് അകത്തേക്ക് പോയി…..
സന്തോഷങ്ങളുടെ നിമിഷങ്ങള്‍….
പക്ഷേ അതൊരു തീര്‍ത്താതീരാത്ത ദുഃഖത്തിലേക്കാണ് കൊണ്ടുപോവുക എന്ന് ആരും പ്രതീക്ഷിച്ചില്ല…..
(തുടരും )

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.