മേഘമൽഹാർ part 8

മേഘമൽഹാർ part 8 | Malayalam novel

ആരാന്ന് കത്തിയില്ലല്ലേ….

മ്മടെ കലച്ചില്‍ വണ്ടി തന്നെ..ദേവപ്രിയ…

അളെന്താ ചെയ്യണേന്നറിയാന്‍ ഒരു ആകാംക്ഷ…..
കുറച്ചൂടി അടുത്തുള്ള ഒരു തൂണിന്‍റെ മറവിലേക്ക് ഞാന്‍ മാറി നിന്നു…
ആള് ബാഗ് തുറന്ന് ഒരു ബുക്കെടുത്തു…പിന്നെ ചുറ്റും ആള് വരുന്നോന്ന് നോക്കി…

അതീന്നൊരു പേപ്പറെടുത്ത് ബോക്സിലേക്കിട്ടു….

‘ആഹാ…അപ്പോള്‍ ഓള്‍ടെ ഈ ഐഡിയ ഇതിനായിരുന്നല്ലേ….നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടീ…’

ആത്മഗഥം ആയിരുന്നേലും അവസാനത്തെ ഡയലോഗ് ശകലം ഉറക്കയായി പോയി….

എന്‍റെ ഭാഗ്യത്തിന് അവള്‍ എന്നെ കണ്ടില്ല..ശബ്ദം കേട്ടു..

എന്‍റെ ശബ്ദം തിരിച്ചറിഞ്ഞിട്ടാണോ എന്തോ അവള്‍ അവിടുന്ന് നൈസായി മുങ്ങി…

അവളുടെ കൊലുസിന്‍റെ കിലുക്കം ദൂരെ ആയപ്പോള്‍ ഞാന്‍ പതിയെ ബോക്സിനരികിലെത്തി…

അവസാനം ഇട്ടതായോണ്ട് അവളുടെ രചന കണ്ടെത്താന്‍ വലിയ താമസം വന്നില്ല….

ഞാനത് തുറന്നൂ..
കഥയാണ്….
നല്ല വടിവൊത്ത കൈയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു….

‘മേഘമല്‍ഹാര്‍……ബൈ….ചിലങ്ക…’

‘  ടാ കഴിഞ്ഞില്ലേ….വാ ‘

മഹിയാണ്…
അല്ലേലും ഇവന്‍ ഇങ്ങനെയാ…ഒന്നിനും സമ്മതിക്കില്ല…
മറ്റുള്ള വര്‍ക്കുകളുടെ കൂടെ എന്തോ വയ്ക്കാന്‍ തോന്നിയില്ല….എന്തോ ഒരു ആകര്‍ഷണം പോലെ
ആ അക്ഷരങ്ങളോട്….

‘ഡാ..നീ എന്തുവാ സ്വപ്നം കാണുവാണോ….’

കിച്ചുവും മഹിയും വന്ന് തട്ടിവിളിച്ചപ്പോഴാണ് ഞാന്‍ സ്വപ്നത്തില്‍ നിന്നുണര്‍ന്നത്….
അവര് കാണാതെ അത് ബാഗിലിട്ട് വീട്ടിലേക്ക് പോയി…

വീട്ടില്‍ ചെന്നപാടെ വായിക്കാനെടുത്തെങ്കിലും കുട്ടികൂട്ടം കളിക്കാന്‍ വിളിച്ചോണ്ട് പോയി…കളിയെല്ലാം കഴിഞ്ഞു ഒരു കുളിയും പാസാക്കി വായിക്കാനായി കയ്യിലെടുത്തപ്പോള്‍ ദാ വരുന്നു…

അമ്മേടെ സൈറണ്‍…ഇന്നിതെന്താ സമയം വല്ല മോട്ടറും ഘടിപ്പിച്ചാണോ ഓടണേ…ഇത്ര പെട്ടന്ന് കഴിക്കാന്‍ സമയായോ…

തീന്‍മേശയിലെത്തിയപ്പോള്‍ അച്ഛനും പാത്തുവും ഹാജരായിട്ടുണ്ട്….

‘അമ്മേ…ഒന്നു വേഗം തായോ…ബാക്കിയുള്ളോന് പിടിപ്പത് പണി കിടക്കുവാ…’

എന്‍റെ അലമുറ കേട്ട് സഹിക്കാതെ അമ്മ ചോറ്  തന്നു…കൂടെ തലയ്ക്കിട്ടൊരു കിഴുക്കും…

‘അല്ലെടാ ന്താ ഇത്ര പണി നിനക്കിന്ന്…’

‘അത് വായിക്കണ്ടേ….അച്ഛാ..’

പറഞ്ഞു കഴിഞ്ഞാണ് അമളി കത്തിയത്

‘എന്ത് വായിക്കാന്‍…’

പാത്തുവാണ്.

‘അത്..പിന്നേ…ടെക്സ്റ്റ് വായിക്കുന്ന കാര്യമാ ഡി…’

‘ചിരിപ്പിക്കാതെ ചേട്ടാ..അതൊക്കെ വാങ്ങിയിട്ട് ഇന്ന്വരെ അത് അനക്കിയിട്ടിണ്ടാ…’

അത് കേട്ടപാതി എല്ലാം ഇളി തുടങ്ങി…ഇനി വല്ലതും പറഞ്ഞാല്‍ വായന മുടങ്ങും..അതോണ്ട് കേട്ടിരുന്നു….അല്ലെങ്കില്‍…..

എല്ലാ കുത്തിമറിയലുകളും കഴിഞ്ഞ് റൂമിലെത്തി വായന തുടങ്ങി……..കള്ളം പറയരുതെല്ലോ നല്ല അഡാറു കഥ……..ഇവള്‍ക്കിതിനുമാത്രം കഴിവുണ്ടോ…..
വായിച്ച് വായിച്ച് എപ്പോഴോ ഉറങ്ങി….
പിറ്റേന്ന് കോളേജിലെത്തി അത് മറ്റ് വര്‍ക്കുകള്‍ക്കൊപ്പം വച്ചു…

അന്നുമുതലാണ് ഞാനവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്…
ആളെപ്പോഴും പാത്തുവിന്‍റെ കൂടെ തന്നെ…ഒറ്റയ്ക്കാകുമ്പോള്‍ അവളുടേതായ ലോകത്ത് ആയിരുന്നു…..ആണ്‍കുട്ടികളില്‍ മിണ്ടുന്നത് ഞങ്ങളുടെ ഗ്യാങ്ങിനോട് മാത്രം….

പക്ഷേ എന്നോട് പഴയ നയം തന്നെ…ആ മുഖം തന്നെ ഒന്നു നേരെ കണ്ടിട്ടില്ല….

ദിനങ്ങള്‍ കടന്നുപോയി….മാഗസ്സീന്‍ പുറത്തിറങ്ങി…..പുതിയ ഐഡിയക്ക് നല്ല സ്വീകരണം ലഭിച്ചു…
മാഗസ്സീന്‍ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ കൊമ്പൊടിക്കാന്‍ കാത്തിരുന്ന വാരിയേഴ്സിന്‍റെ കൊമ്പൊടിഞ്ഞു……

എനിക്ക് മാത്രമല്ല ക്യാമ്പസ് മുഴുവനും ദേവയുടെ അല്ല ‘ചിലങ്ക’യുടെ കഥ ഏറ്റെടുത്തു…പലരും ചിലങ്ക ആരെന്നറീയാന്‍ സമീപിച്ചെങ്കിലും എന്തോ പറയാന്‍ തോന്നിയില്ല….അവളായിട്ട് മുന്നോട്ട് വന്നില്ല…..അത് എന്നില്‍ കൗതുകമുണ്ടാക്കി…

അന്ന്  പാത്തു എന്നെ കാണാന്‍ വന്നത് ഒരു സ്പെഷ്യല്‍ ന്യൂസുമായിട്ടാണ്….

‘ഏട്ടാ..ദേവ ആരാന്നറിയുമോ…’

‘ആരാ….!’

‘ഇങ്ങടെ ക്ലാസ്സ് മേറ്റില്ലേ…ഇങ്ങടെ ചങ്ക്…ദേവ നന്ദു…അള്‍ടെ പെങ്ങളൂട്ടിയാ…ഇന്ന് അവളുടെ ഫോണില്‍ ഫോട്ടോ കണ്ടപ്പഴാ…അറിഞ്ഞത്…’

നന്ദുവിന്‍റെ പെങ്ങളോ…എത്രയോ തവണ അവന്‍റെ വീട്ടില്‍ പോയിട്ടുണ്ട്….ഇവളെ കണ്ടിട്ടില്ലാലോ…നന്ദു ന്‍റെ പ്ലസ്റ്റു ഫ്രണ്ടാണ്….ഇന്ന് വരെ പെങ്ങളെ പറ്റി പറഞ്ഞിട്ടില്ല…..

പാത്തുവിന് ബൈയും താങ്ക്സും പറഞ്ഞ് തിരികെ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് കോറീഡോറിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന ദേവയെ കണ്ടത്…..

‘ദേവാ….ദേവപ്രിയ ….’

അവളോട് നന്ദുവിനെ പറ്റി ചോദിക്കാമെന്ന് കരുതിയാണ് വിളിച്ചത്…പക്ഷേ വിളിച്ചത് ഞാനാണെന്ന് കണ്ടിട്ടാകും വേഗത്തില്‍ നടക്കാന്‍ തുടങ്ങി….അങ്ങനെ വിട്ട് കൊടുക്കാന്‍ പറ്റില്ലാല്ലോ….

‘മേഘമല്‍ഹാര്‍ ….’

ഭാഗ്യം ആളു നിന്നു….

‘താന്‍ നന്ദുവിന്‍റെ അനിയത്തിയാല്ലേ….താനാ കഥ എഴുതിയതെന്ന് ആരോടും പറയാഞ്ഞതെന്താ…’

എന്‍റെ ചോദ്യം കേട്ടിട്ടാണോ എന്തോ….അവള്‍ കരഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് ഓടി…

ന്‍റെ  ദേവിയേ…പണി പാളിയാ….അവളുടെ പിന്നാലെ പോകും മുന്‍പ് ബെല്ലടിച്ചു…ഞാന്‍ ക്ലാസ്സിലേക്ക് പോയി….ക്ലാസ്സില്‍ ഇരുന്നന്നേയുള്ളു…ആകെ ഒരു അങ്കലാപ്പായി….

ഉച്ചയ്ക്ക് പാത്തു ഒരു കുറിപ്പ് എന്നെ ഏല്‍പ്പിച്ചു നടന്നു പോയി…അവളുടെ മുഖത്താകെ ദേഷ്യമായിരുന്നു…

കുറിപ്പ് കണ്ട് ശരിക്കും ഞെട്ടിയത് ഞാനായിരുന്നു….

(തുടരും )

 

Writer: Darsana S Pillai

 

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.