10 Reasons Why You Should Start Reading Books

ഒരു നേരം പോക്കിന് മാത്രം ആണ് വായന എന്ന് കരുതുന്നവരോട്,  നിങ്ങളറിയാത്ത, കുറച്ച് വായനയുടെ മാന്ത്രിക സ്പര്ശനങ്ങളാണ് ഇവിടെ പറയുന്നത്. അതെ, വായനക്കാർക്ക് മാത്രം അവകാശപ്പെടാവുന്ന ചിലത്.

വായനയെ കുറിച്ച് പറയുകയാണെങ്കിൽ,  നിങ്ങളുടെ മനസ്സിനെ കിളച്ച് പാകമാക്കികൊണ്ടിരിക്കുന്ന ഒരു വലിയ മന്ത്രമാണ് വായന.  അതുപോലെ തന്നെ,  വായിച്ച് നിനക്ക് എന്തുവാണ് കിട്ടുന്നത് എന്ന പലരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ് താഴെ പറയാൻ പോകുന്നത്.

Start Reading Books

എന്തൊക്കെയായിരിക്കാം വായനയിലൂടെ നമ്മൾ സ്വന്തമാക്കുന്നത്?

1  മനസ്സിന്റെ വിഷമങ്ങൾ കുറക്കുന്നു

  നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് ഘട്ടങ്ങൾ കടന്ന് പോകേണ്ടവരാണ്. ഓരോ നിമിഷവും  സന്തോഷവും സങ്കടങ്ങളും മാറി മാറി നമ്മുടെ ജീവിതത്തെ മുത്തമിട്ടുകൊണ്ടിരിക്കുകയാണ്. സന്തോഷത്തെ ചിരിച്ച് ആസ്വദിക്കുന്നവരായ നമ്മൾ പലവരും സങ്കടകരമായ അവസ്ഥയെ മറികടക്കുവാൻ പ്രയാസപ്പെടുന്നവരാണ്.  ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുവാനുള്ള ഒരു മാർഗമാണ് അതിനെ കുറിച്ച് ആലോചിക്കാതെ മനസിന്‌ ഫ്രീയാക്കുക എന്നത്.  ഇതിന് വായനയുടെ പങ്ക് വളരെ വലുതാണ് എന്നത് അനുഭവിച്ചവർക്ക് മാത്രം അറിയുന്ന ഒരു വലിയ  രഹസ്യമാണ്.  ആ ഒരു നിമിഷത്തിൽ നമ്മൾ വായനയെ ആശ്രയിക്കുമ്പോൾ നാം അറിയാതെ തന്നെ  നമ്മുടെ മനസ്സിൽ വായനയിലെ പുതിയ കഥാപാത്രങ്ങളും കഥകളും കുടികൊള്ളുകയും നമ്മുടെ അപ്പോഴത്തെ മാനസിക സംഘർഷം മറക്കുകയും ചെയുന്നു.  അതിനാൽ മനസ്സിനെ ശാന്തനാക്കുവാൻ വായനക്കുള്ള കഴിവ് വളരെ പ്രധാനമാണ്. അതുപോലെ തന്നെ വായിക്കുന്നവർ  വായിക്കാത്തവരെക്കാൾ എളുപ്പത്തിൽ ജീവിതത്തിലെ  ഏത്  ഘട്ടങ്ങളെയും എളുപ്പത്തിൽ  തരണം ചെയ്യുന്നതായി കാണാൻ സാധിക്കും.

2. ഒരു കാര്യത്തെ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുവാൻ പഠിക്കുന്നു.

  നമ്മിൽ പലർക്കും പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ശ്രദ്ധ കേന്ദ്രികരിക്കുവാൻ സാധിക്കാതെ പോകുക എന്നത്. ഉദാഹരണത്തിന് പഠിക്കുമ്പോൾ ഏതേലും കണ്ട സിനിമയെ കുറിച്ച് ആലോചിക്കുന്നു. സിനിമ കാണുമ്പോൾ ആണെങ്കിൽ വേറെ എന്തെങ്കിലും ആലോചിക്കുന്നു. ഇതെല്ലാം ഒരു കാര്യത്തെ ശ്രദ്ധിക്കാൻ സാധിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇത് അവരുടെ പഠനത്തെ ബാധിക്കുന്നു. വിദ്യാർത്ഥികൾക്ക് മാത്രമല്ല, ജോലി ചെയ്യുന്നവരെയും ഒരുവിധം എല്ലാ മേഖലയിൽ ഉള്ളവരെയും അലട്ടുന്ന പ്രശ്നമാണ് ശ്രദ്ധ കേന്ദ്രികരണം ഇല്ലായ്മ എന്നത്. ഇതിനായി പറ്റിയ ഒരു വഴിയാണ് വായന എന്നത്. വായനയിലൂടെ മറ്റ് പല വിചാരങ്ങളിൽ നിന്ന് മാറ്റി മനസ്സിനെ പുസ്തകത്തിലെ അക്ഷരങ്ങളിലേക്ക് കേന്ദ്രികരിക്കാൻ പഠിക്കുന്നതോട് കൂടി നമ്മുടെ മനസ്സിനെ തന്നെ ശ്രദ്ധ കേന്ദ്രികരണത്തിനുള്ള കഴിവ് കൂട്ടി കൊണ്ടിരിക്കുകയാണ്. അതിനാൽ വായിക്കുന്നവർ വായിക്കാത്തവരെക്കാൾ കൂടുതൽ ജീവിതവിജയം നേടുന്നതായി കാണാൻ സാധിക്കും.

3. സങ്കല്പശക്തി വര്ധിക്കുന്നു

  അതായത്, ഏത് കാര്യങ്ങളും അത് സംഭവിക്കുന്നത് മുൻപ് ഭാവനയുടെ മുൻകൂട്ടി കാണുവാൻ വായിക്കുന്നവർക്ക് സാധിക്കുന്നു. എന്ത് സാഹചര്യത്തിലും ആ ഒരു അവസ്ഥ വരുന്നതിന് മുൻപ് തന്നെ അതിനെ മുൻകൂട്ടി കണ്ട് അതിന് വേണ്ട കാര്യങ്ങൾ ചെയുക എന്നത് നന്മുടെ ജീവിതത്തിൽ ആർക്കും വേണ്ട ഒരു കഴിവാണ്. ജീവിതത്തിൽ വിജയം നേടുന്ന പലവരും ഈ ഒരു കഴിവ് ഉള്ളവരായിരിക്കും. എന്തിനും ഏതും മുൻകൂട്ടി കണ്ട് പ്രവർത്തിക്കുവാൻ വായിക്കുന്നവർക്ക് വായിക്കാത്തവരെക്കാൾ കൂടുതൽ സാധിക്കുന്നതായി നമുക്ക് കാണാൻ സാധിക്കും.

4. നിങ്ങൾക്ക് അറിയാവുന്ന പദാവലി കൂടുന്നു.

  ഓരോ പുസ്തകങ്ങളും പുതിയ പുതിയ വാക്കുകളുടെ വലിയൊരു സ്രോതസ്സാണ്. ഒരു പുസ്തകത്തിലൂടെ നിങ്ങൾക്കറിയാത്ത ഒരു 10 വാക്കുകൾ എങ്കിലും നിങ്ങൾക്ക് കിട്ടുന്നുണ്ട്. അങ്ങനെ വായിക്കുംതോറും നമുക്കറിയാവുന്ന പദാവലിയുടെ വലുപ്പം കൂടുന്നു. ഇത് നമ്മുടെ സംസാരത്തിലും വരുന്നതായി കാണാൻ സാധിക്കും. അതിനാൽ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ മറ്റുള്ളവരെ ധരിപ്പിക്കുവാൻ സാധിക്കുന്നു. അതുപോലെ തന്നെ വിദ്യാർഥികളോ അല്ലെങ്കിൽ ആരെങ്കിലും ഒരു ഭാഷയിലെ വാക്കുകൾ കൂടുതൽ പഠിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ ആ ഭാഷയിൽ എഴുതിയ പുസ്തകങ്ങൾ വായിക്കുക എന്നതാണ് ഏറ്റവും എളുപ്പമായ മാർഗം. അതിനാൽ വായനയിലൂടെ ഒരു ഭാഷയെ നന്നായി അടുത്തറിയുവാൻ സാധിക്കുന്നു എന്ന് തന്നെ പറയാം.

5. സാഹിത്യം ലോകം മുഴുവൻ അംഗീകരിച്ചതാണ്

  സാഹിത്യം എന്നത് ഒരു പ്രത്യേക സ്ഥലത്ത് മാത്രം ഉള്ളതല്ല, ലോകം മൊത്തം അഗീകരിച്ച, എല്ലാവിടെയും അതിന്റേതായ പ്രാധാന്യം കിട്ടുന്ന ഒന്നാണ്. ഭാഷകൾ പലതാണെങ്കിലും ലോകം മുഴുവൻ ബഹുമാനിക്കുന്ന ഒരു കലയാണ് വായന.

6.  വിശകലനശേഷി വര്ധിക്കുന്നു.

  എന്തിനും ഏതും കണ്ണടച്ച് വിശ്വസിക്കാതെ വിശകലനം ചെയുവാനുള്ള കഴിവ്, അതായത് ചിന്തിക്കുവാനുള്ള കഴിവ്  വായനയിലൂടെ വര്ധിക്കുന്നു.

7  പുതിയ കൂട്ടുകെട്ടുകൾ ലഭിക്കുന്നു.

  വായനയെ ഇഷ്ടപ്പെടുന്നവരുമായി കൂടുതൽ സംസാരിക്കുകയും വായിച്ചതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ പറയുന്നതിലൂടെയും പുതിയ പുതിയ സൗഹൃദങ്ങൾ ലഭിക്കുന്നു. അതിനാൽ വായന നമ്മുടെ സൗഹൃദവലയം കൂട്ടുവാൻ സഹായിക്കുന്ന ഒന്നാണ്.

8. വായന നിങ്ങളെ എഴുത്തുക്കാരാക്കുന്നു

  വായനയിലൂടെ ഓരോരുത്തരും അക്ഷരങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങുന്നു. അവയ്ക്കും ജീവനുണ്ടെന്ന് വിശ്വസിക്കുന്ന അവർ പതിയെ പതിയെ അവരുടെ സങ്കല്പങ്ങൾ അക്ഷരങ്ങളാക്കി മാറ്റുന്നു. വായന എഴുത്തുക്കാരനിലേക്ക് ദൂരം കുറക്കുന്ന വലിയൊരു ഉപാധിയാണെന്ന് പറയാം.

9. പുസ്തകങ്ങൾ അറിവിനുറവിടമാണ്.

  ഓരോ ഓരോ പുസ്തകങ്ങളും ആശയത്തിലും ചിന്തകളിലും വിത്യസ്തമാണ്. അതിനാൽ  പുസ്തകങ്ങളിലൂടെ ഓരോ നിമിഷവും നമ്മുടെ അറിവുകളും കാഴ്ചപ്പാടുകളും വികസിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ വായിക്കുന്നവർക്ക്  വായിക്കാത്തവരെക്കാൾ അറിവ് ഉള്ളതായി കാണാൻ സാധിക്കും.

10 മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുന്നു

  ഓരോ ഓരോ എഴുത്തുകാർ അവരുടെ കാഴ്ചപ്പാടുകളെയാണ് അക്ഷരങ്ങളാക്കുന്നത്. ആ ഒരു വ്യക്തിയെ കുറിച്ച് മനസിലാക്കുവാൻ, അവരുടെ കാഴ്ചപ്പാടുകൾ മനസിലാക്കുവാൻ വായനയിലൂടെ സാധിക്കുന്നു. അങ്ങനെ ഓരോ ഓരോ വായനയിലൂടെയും നമ്മൾ കൂടുതൽ പേരെയും അവരുടെ ജീവിതശൈലികളും മറ്റും മനസിലാക്കികൊണ്ടിരിക്കുകയാണ്. ഇതിലൂടെ നമ്മുക്ക് ചുറ്റുമുള്ള ആളുകളെയും അവരുടെ മനസ്സിനെയും എളുപ്പത്തിൽ വായിക്കുവാൻ സാധിക്കുന്നു.
വായനയിലൂടെ ലഭിക്കുന്ന ചിലത് മാത്രമാണിത്. ഇനി നിങ്ങൾക്ക് പറയാമോ വായന എന്നത് ഒരു നേരം പോക്കാണോ? അതോ  വായന വെറുതെ വായിച്ച് രസിക്കാൻ വേണ്ടി മാത്രം ഉള്ളതാണോ?
വായനയിലൂടെ എനിക്ക് കിട്ടി  തോന്നിയ കുറച്ച് കാര്യങ്ങളാണ് ഇത്. ഇനിയും എന്തെങ്കിലും പറയുവാൻ മറന്നിട്ടുണ്ടെങ്കിൽ ഇതിൽ കമന്റ്‌ ചെയ്യുമെന്ന് വിചാരിക്കുന്നു.
അപ്പോൾ ഇനി ഇവയെല്ലാം കിട്ടണമെന്ന വളരെ വലിയ  ദാഹത്തോടെ തന്നെ ധൈര്യപൂർവ്വം  വായനയിലേക്ക് കടക്കാം.
അപ്പോൾ എല്ലാവര്ക്കും ശുഭദിനം
And Happy Reading!

3 Comments

 1. thanks for sharing this information.have shared this link with others keep posting such information..

  1. Author

   ഒത്തിരി സന്തോഷം.. നിങ്ങൾക്കും ഇതിൽ പങ്ക് ചേരാം..വായനയെ ഇഷ്ടപ്പെടുന്നതിൽ  താങ്കളെ അഭിനന്ദനം ചെയുന്നു..😊😊👍 വായിച്ചതിൽ  ഏറ്റവും ഇഷ്ടപ്പെട്ട ബുക്സിന്റെ  റിവ്യൂ എഴുതുവാൻ പറ്റുമെങ്കിൽ താഴെയുള്ള അക്ഷരത്താളുകളുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയാവുന്നതാണ്.
   http://www.aksharathaalukal.in/wp-login
   താങ്കളുടെ റിവ്യൂ കണ്ട് ഒരാളെങ്കിലും വായനയിലേക്ക് കടന്നാൽ അത് അത്രയും വലിയൊരു അഭിനന്ദിക്കേണ്ട കാര്യമാണ്. ഈ അക്ഷരത്താളുകളുടെ ഉദ്യമവും അത് തന്നെയാണ്. കൂടുതൽ ആളുകളെ വായനയിലേക്ക് എത്തിക്കുക എന്നത്  കാലം മാറിയാലും ഒരുക്കലും നശിക്കാത്തതാകണം വായനയുടെ ലോകം. ഈ പ്രയന്തനത്തിലേക്ക് താങ്കളുടെ വിലയേറിയ സഹകരണവും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.