alchemist book review

പൌലോ കൊയ്‌ലോയുടെ ദി ആൽക്കമിസ്റ്റ് | Book review

1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ ‘ദി ആൽക്കമിസ്റ്’ എന്ന പൌലോ കൊയിലോയുടെ ബുക്കിന്റെ റിവ്യൂ ആണിത്. ഇതിൽ ആദ്യം ഞാൻ കഥാകൃത്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങുന്നു. അതിനെ ശേഷം ഈ ബുക്കിനെ കുറിച്ചും അതുപോലെ ഈ നോവലിന്റെ ചെറിയൊരു സംഗ്രഹവും അതിന് ശേഷം ദി ആൽക്കമിസ്റ് എന്ന് ഈ ബുക്കിനെ പേരിടാനുള്ള കാര്യവും, എനിക്ക് ഈ ബുക്ക്‌ വായിച്ച് ഇഷ്ടപ്പെടാനുള്ള കാരണവും പറയുന്നുണ്ട്. അവസാനം എന്റെ ഈ ബുക്കിനെ കൊടുക്കുന്ന റേറ്റിങ്ങോടു കൂടി അവസാനിക്കുന്നു.

The Alchemist by Paulo Coelho

* കഥാകൃത്തിനെ കുറിച്ച്,

 
 

 

മോട്ടിവേഷൻ ബുക്സിന്റെ എഴുത്തുകാരിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന, ബ്രസിലിയകാരനായ, വിശ്വവിഖ്യാതനായ പൌലോ കൊയിലോയുടെ ഏറ്റവും പ്രസിദ്ധമായ ഒരു കൃതിയാണ് ഇത്.  അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു എഞ്ചിനീയർ ആകണം എന്ന വീട്ടുകാരുടെ നിര്ബദ്ധത്തെ തുടർന്ന് എഴുത്തുക്കാരനാകണം എന്ന ഒരേ ഒരു ലക്ഷ്യത്തോടെ വീടും നാടും വിട്ടറങ്ങിയ ഒരു എഴുത്തുക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ ബുക്കുകളും വായനക്കാർ ഒത്തിരി ഇഷ്ട്പ്പെടുന്ന ബുക്കുകൾ ആണ്. എല്ലാ കൃതിയിലൂടെയും ഒരുപാട് മെസ്സേജസ് തരുവാൻ അദ്ദേഹത്തിന് സാധിച്ചു.
 

* ഈ ഒരു ബുക്കിനെ കുറിച്ച്,

 
 

1988 പ്രസദ്ധീകരിച്ച ഈ ബുക്കിനെ  ഒരു മോട്ടിവേഷൻ കൃതി മാത്രം ആയിട്ട് പറയുവാൻ സാധിക്കില്ല,  ആർക്കും രസകരമായി വായിച്ചിരിക്കാവുന്ന ഒരു നോവൽ കൂടി ആണിത്.  ഒപ്പം നമ്മുക്ക് നമ്മുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിനും ഉതുങ്ങന്നതാണ്.  70 ഓളം  ഭാഷകളിലായി വിവർത്തനം ചെയ്ത ഈ ബുക്ക്‌, ഇത് വരെ 65 മില്യൺ കോപ്പികൾ വിറ്റ് കഴിഞ്ഞു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി

ആല്‍കെമിസ്റ്റ് നമുക്ക് തരുന്ന അനുഭവം… പറഞ്ഞറിയിക്കാനാവാത്തതാണ്….
ഓരോ പ്രായത്തിലും ആല്‍കെമിസ്റ്റ് വായിക്കുമ്പോഴുള്ള അനുഭവം പലതാണ്…
പതിനാറ്കാരന് ഡിക്ടക്ടീവ് നോവലിന്റെ സുഖവും
മുപ്പത് കാരന് ജീവിതയാഥാര്ത്ഥ്യങ്ങളുടെ രുചിയും ആല്‍കെമിസ്റ്റ് നല്‍കുന്നു…
അവിടെയാണ് എഴുത്തുകാരന്റെ വിജയം…


* കഥയെ കുറിച്ച്,

 
സൗത്ത് സ്പെയിനിൽ ജീവിക്കുന്ന ഒരു ആട്ടിടയനാണ് ഇതിലെ കേന്ദ്രകഥാപാത്രം,
സാന്റിയാഗോ (ആദ്യത്തെ മൂന്നുനാല്‍ പേജ് കഴിഞ്ഞാല്‍ നായകനെ പരാമര്‍ശിക്കുന്നത് മുഴുവന്‍ ‘ബോയ്’‘ എന്നു മാത്രമാണ്). നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, പല പല നാടുകള്‍ കാണണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്, ആട്ടിടയനായി കഴിയുകയാണ് ഇതിലെ  നായകന്‍. ഒരു രാത്രി സാന്റിയാഗോ ഒരു സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകളില്‍ വെച്ച് വലിയ ഒരു നിധി താന്‍ കണ്ടെത്തുന്നു എന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി സ്ത്രീയും, ഒരു മിസ്റ്ററി പോലെ തന്റടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തില്‍ കണ്ട നിധി തേടാന്‍ സാന്റിയാഗോയെ പ്രേരിപ്പിക്കുന്നു. താൻ  കണ്ട ആ  സ്വപനം അനുസരിച്ച്, നിധി കണ്ട് പിടിക്കാൻ വീടും നാടും വിട്ട്  നടക്കുന്ന ഒരു കഥാപാത്രമാണ് ഇതിലെ ഈ ആട്ടിടയൻ.  ആളുടെ ആ അന്വേഷണത്തിലൂടെ ആൾ പഠിച്ച കാര്യങ്ങളാണ് പൌലോ കൊയിലോ  നമ്മളുമായി പങ്കുവെക്കുന്നത്.
 

* ബുക്കിന്റെ പേരിന് പുറകിൽ,

 
ദി ആൽക്കമിസ്റ് എന്ന വാക്കിന്റെ അർത്ഥം,  മെറ്റലിനെ സ്വർണമാക്കുന്ന മാന്ത്രിക ശാസ്ത്രജ്ഞൻ എന്നാണ്.  ഈ പേര് പോലെ തന്നെ നമ്മുടെ സാധാരണ ജീവിതത്തെ സ്വർണമാക്കി മാറ്റാവുന്ന ഒരു അത്ഭുതകൃതി കൂടി ആണിത്.
 

* എനിക്ക്  ഈ നോവൽ ഇഷ്ടപ്പെടാനുള്ള കാരണം

 
ഒത്തിരി മെസ്സേജസ് ഈ ഒരു നോവൽ തരുന്നുണ്ടെങ്കിലും അത് ഒരിക്കലും നമ്മളെ ബോറടിപ്പിക്കുന്ന തരത്തിൽ അല്ല,  അതിലെ കഥാപാത്രങ്ങളിലൂടെയാണ് ഓരോ ഓരോ മെസ്സേജസ് നമ്മളായി പങ്കുവെക്കുന്നത്. നമ്മുടെ ചെറുപ്പത്തിൽ മുത്തശ്ശിമാർ ഓരോ ഓരോ കഥകളിലൂടെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്ന പോലെ നമുക്ക് ഈ നോവലിനെ കാണാൻ കഴിയും . അതുകൊണ്ട് പകുതിക്ക് വെച്ച് നിർത്താതെ മുഴുവൻ വായിച്ചിരിക്കുവാൻ ആർക്കായാലും  സാധിക്കും.  ഒരു തുടക്ക വായനക്കാരനായെങ്കിൽ കൂടി വായിച്ച് മനസിലാക്കാൻ പറ്റുന്ന ഒരു നോവലാണിത്.  എന്റെ ഒരു സുഹൃത്തിനോട് ഞാൻ വായിക്കാൻ പറയുമ്പോൾ,  അവൾ പറയുന്ന ഒരു കാര്യം ഇതായിരുന്നു.  വായിച്ചിട്ട് എന്ത് കിട്ടാനാ..  ചുമ്മാ ഒരു കഥ വായിച്ച് നേരം കളയാനൊന്നും എന്നെ കൊണ്ട് വയ്യ എന്ന്.  എന്നാൽ ഇങ്ങനെ ചിന്താഗതി ഉള്ളവർക്ക് നിർദ്ദേശിക്കാവുന്ന ഒരു ബുക്ക്‌ ആണിത്.  കാരണം ഇത് വെറും ഒരു കഥ മാത്രം അല്ല,  കഥയിലൂടെ ഒത്തിരി കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുക കൂടിയാണ് ഇതിൽ ചെയ്തിരിക്കുന്നത്.  
യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ യാത്രാവിവരണം പോലെ തോന്നിക്കാവുന്ന ഒരു നോവൽ കൂടിയാണിത്.  നമ്മുടെ നാടല്ലാത്ത ഒരു പുതിയൊരു നാടും ആചാരങ്ങളും പരിചയപ്പെടുത്താൻ കൂടി ഇതിന്റെ കഥാകൃത്തിനു സാധിച്ചു.
 

* നോവലിന്റെ പ്രശ്നങ്ങൾ

 
ഈ ഒരു നോവൽ ദൈവത്തിനും വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് ആഴത്തിൽ പറഞ്ഞിരിക്കുന്നതിനാൽ, എല്ലാ കാര്യങ്ങളും എല്ലാർക്കും ആക്‌സെപ്റ് ചെയാൻ സാധിച്ചു എന്ന് വരില്ല. അതുകൊണ്ട്, അതുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കാതെ, അതിലൂടെ തരുന്ന മെസ്സേജസ് ശ്രദ്ധിച്ചാൽ ആർക്കും ഇഷ്ടപ്പെടുന്ന ഒരു ബുക്ക്‌ ആണിത്.

* ഈ നോവലിലൂടെ നാം പഠിക്കുന്ന ചില പാഠങ്ങൾ 

1. എന്തു വേണം എന്നു തീരുമാനിക്കുക. ജീവിതത്തിൽ എന്തൊക്കെ നേടണം എന്നു കൃത്യമായി തീരുമാനമെടുത്തവർക്കേ അതു നേടാൻ കഴിയൂ.
2. ചെയ്യുന്ന കാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്യുക. ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാതിരിക്കുക.
3. നല്ലതു കാണുക. നമ്മുടെ ജീവിത യാത്രയ്ക്കിടയിൽ നിരവധി സുന്ദര മുഹൂർത്തങ്ങൾ നാം നഷ്ടപ്പെടുത്താറുണ്ട്.
4. പ്രവർത്തനങ്ങളില്ലാത്ത സ്വപ്നം നിഷ്ഫലമാണ്. സ്വപ്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുക.
5. പഠനം ഒരു ശീലമാക്കു. പുതിയ അറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും മാത്രമേ പരിവർത്തനം സാധ്യമാകൂ.
6. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക. പരാജയങ്ങൾ പുതിയ അറിവും അനുഭവവും നൽകുന്നു. വീണ്ടും ശ്രമിക്കുക.
7. ഇതുവരെ ചെയ്യാത്ത പുതിയ കാര്യങ്ങൾ ചെയ്യുക. ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ കഴിയും.
8. ലക്ഷ്യത്തിൽ എത്തിച്ചേരുംവരെ സ്വപ്നത്തെ പിന്തുടരുക. ശ്രമത്തിൽ നിന്നും പിന്മാറരുത്.

 

* ഇനി ബുക്ക്‌ ഒരു അഞ്ചു തരത്തിൽ ഉള്ള ആളുകൾക്ക് വായിക്കാൻ പറ്റിയതാണ്.

1. യാത്ര ഇഷ്ടപ്പെടുന്നവർ 
2. കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ 
3. കഥയിലൂടെ മെസ്സേജസ് കിട്ടണം എന്ന് ആഗ്രഹമുള്ളവർ 
4. ചെറിയ ബുക്സ് വായിക്കാൻ ഇഷ്ടമുള്ളവർ (only 167 പേജുകൾ )
5. ജീവിതത്തിൽ  ഒരിക്കലും നടക്കാത്ത, ഇമേജിങ് ചെയാൻ മാത്രം സാധിക്കുന്ന കാര്യങ്ങൾ കഥയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമില്ലാത്തവർ ( ഇതിൽ ആട്ടിടയൻ ഒരു ആത്മാവിനോട് സംസാരിക്കുന്ന ഭാഗം ഉണ്ട് )

* എന്റെ റേറ്റിംഗ് 

   4.8/5
പൌലോ കൊയ്‌ലോയുടെ ദി ആൽക്കമിസ്റ്റ് | Book review
1 (20%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.