Top 3 must read Books for Beginners | Blog

ഒരു തുടക്കവായനക്കാരനെ സംബധിച്ചിടത്തോളം ഒരു ബുക്ക്‌ വായിക്കുക എന്നത്, തീർത്താൽ തീരാത്ത ഒരു കടമ പോലെ തോന്നാം.  ആദ്യം ഒന്ന് മനസിലാക്കുക ഏത് നല്ല  എഴുത്തുകാരനും വായനക്കാരനും ജനിച്ചത് ഈ തുടക്കവായനക്കാരൻ എന്ന ഈ പദവിയിലൂടെ തന്നെയാണ്.  അവർ ഈ ഒരു സ്റ്റേജിൽ നിന്ന് മറികടന്നത് ചെറിയ കുറച്ച് സ്റ്റെപ്‌സിലൂടെ ആണ്.
Top 3 must read Books for Beginners

 ഇവർ ആദ്യം തന്നെ  കടിച്ചാൽ പൊട്ടാത്ത നോവൽ എടുത്ത് വായിക്കണം എന്ന് ഒരിക്കലും പറയില്ല.  ആ ഒരു സമയത്ത്,  നമുക്ക് താല്പര്യം ഉള്ള മേഖലയിലെ, മനസിലാകുന്ന വാക്കുകൾ ഉള്ള ബുക്സ് തന്നെ തിരഞ്ഞെടുക്കണം. ഓരോ ബുക്ക്‌ എടുക്കുമ്പോൾ ,  ഇത് കുട്ടികൾ വായിക്കുന്ന ബുക്ക്‌ അല്ലേ..  മോശം എന്നൊന്നും വിചാരിക്കാതെ വേണം ഒരു ബുക്ക്‌ തിരഞ്ഞെടുക്കാൻ.
  ഒരു തുടക്കവായനക്കാരനെ ഞാൻ തിരഞ്ഞെടുത്ത ആ മൂന്ന് ബുക്കിലേക്ക് കടക്കുന്നതിനു മുൻപ് അവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്ക് കടക്കാം.
1.  വായനക്ക് ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കുക.
2  എപ്പോഴും ബുക്കിനെ കൈവശം വെക്കുക.
3.  ഇഷ്ടപ്പെട്ട ബുക്കുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി വെക്കുക.
4.  വായിക്കാൻ ശാന്തമായ ഒരു സ്ഥലം കണ്ടെത്തുക.
5.  ടെലിവിഷൻ,  ഇന്റർനെറ്റ്‌ ഉപയോഗം കുറക്കുക.
6  മറ്റുള്ളവർക്ക് കഥകൾ വായിച്ച് കൊടുക്കുക.
7.  ബുക്ക്‌ ഷോപ്പ്,  ലൈബ്രറി സന്ദർശിക്കുവാൻ സമയം കണ്ടെത്തുക.
8  നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിലെ ബുക്സ് തിരഞ്ഞെടുക്കുക.
9.  ബുക്കിന്റെ അഭിപ്രായം പങ്ക് വെക്കുക.
10.  വായനക്ക് ഒരു ലക്ഷ്യം വെക്കുക
ഈ സ്റ്റെപ്‌സിലൂടെ വളരെ എളുപ്പത്തിൽ ഒരു നല്ല വായനക്കാരനാകുവാൻ ആർക്കും സാധിക്കും.  ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്നത് നാം വായിക്കാൻ തിരഞ്ഞെടുക്കുന്ന ബുക്ക്‌ നമ്മുടെ താല്പര്യം ഉള്ള മേഖലയിലെ ആയിരിക്കണം എന്നതും വായിക്കാൻ എളുപ്പമുള്ള ബുക്ക്‌ ആയിരിക്കണം എന്നതാണ്.  ഇനി ഞാൻ ഒരു തുടക്കവായനക്കാരനെ തിരഞ്ഞെടുത്ത ബുക്സിലേക്ക് കടക്കാം.

1  ഹാരി പോട്ടർ

ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ്‌‌ ഹാരി പോട്ടർ. മാന്തിക വിദ്യാലയമായ ഹോഗ്വാർട്ട്സേ സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളാണ് ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നത്. മാന്ത്രികലോകത്തേയും തുടർന്ന് മഗിൾ (മാന്ത്രികമല്ലാത്ത) ലോകത്തേയും കീഴടക്കാനുള്ള യജ്ഞത്തിനിടയിൽ ഹാരിയുടെ മാതാപിതാക്കളെ കൊന്ന ദുഷ്ടമാന്ത്രികനായ വോൾഡർമോർട്ടും ഹാരിയും തമ്മിലുള്ള പോരാട്ടമാണ് ഇതിലെ കഥാതന്തു.
1997-ൽ പ്രസിദ്ധീകരിച്ച, പരമ്പരയിലെ ആദ്യ നോവലായ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേർസ് സ്റ്റോൺ (അമേരിക്കയിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സറേഴ്‍സ് സ്റ്റോൺ) മുതൽ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകമെമ്പാടും വൻ പ്രശസ്തിയും നിരൂപകപ്രശംസയും സാമ്പത്തികലാഭവും നേടി. എങ്കിലും നോവലുകളുടെ അന്ധകാരം നിറഞ്ഞ രീതി വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പരമ്പരയുമായി ബന്ധപ്പെട്ട സിനിമകളും വീഡിയോ ഗെയിമുകളും മറ്റ് വിൽ‌പന വസ്തുക്കളും പുറത്തിറങ്ങിയിട്ടുണ്ട്. ജൂൺ 2011ലെ കണക്കനുസരിച്ച്, പരമ്പരയിലെ ഏഴു പുസ്തകങ്ങളുടെ ആകെ 45 കോടി പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. 67 ഭാഷകളിലേക്ക് ഈ പരമ്പര വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
പരമ്പരയിലെ അവസാന നാലു നോവലുകളും തുടർച്ചയായി റെക്കോഡുകളായിരുന്നു. 2007 ജൂലൈ 21-ന് ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകം, ഹാരി പോട്ടർ ആന്റ് ദ ഡെത്ത്‌ലി ഹാലോസ് പുറത്തിറങ്ങി. ഈ നോവലുകളുടെ വിജയം റൗളിങിനെ ചരിത്രത്തിലെ ഏറ്റവും പ്രതിഫലം നേടുന്ന നോവലിസ്റ്റാക്കി. ഇതേവരെ പരമ്പരയിലെ ആദ്യ ഏഴു പുസ്തകങ്ങൾ മുഴുവൻ എട്ടു ചലചിത്രം ആയി.

2. ആലീസ് ഇൻ വണ്ടർലാൻഡ്

പ്രശസ്തനായ ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ എഴുതിയ നോവലാണ് ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് ( Alice’s Adventures in Wonderland പൊതുവേ ചുരുക്കപ്പേരിൽ ആലിസ് ഇൻ വണ്ടർ ലാൻഡ്). 1865-ലാണ് ഈ നോവൽ പ്രസിധീകരിച്ചത്. റ്റിം ബർട്ടൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ [[ആലീസ് ഇൻ വണ്ടർലാൻഡ്‌]] എന്ന ചലച്ചിത്രമുൾപ്പെടെ അനവധി ചലച്ചിത്രങ്ങൾ ഈ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെടിട്ടുണ്ട്.
കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ കണ്ട ആലീസ്, അതിനെ പിന്തുടർന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുകയും അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായും സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോൾ ചെറുതാവുക, ഒരു കഷണം കേക്കുകഴിക്കുമ്പോൾ വലുതാവുക, കരയാൻ തുടങ്ങുമ്പോൾ കണ്ണീർക്കയത്തിൽ വീണു പോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങൾ സംസാരിക്കുന്നത് കേൾക്കുക ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങൾ. പൊടുന്നനെ ആലിസ് സ്വപ്നത്തിൽ നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. യുക്തിയും അസംബന്ധവും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിർന്നവരെപ്പോലും ആകർഷിക്കാൻ പോരുന്നതാണ്. വിക്റ്റോറിയൻ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ രംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതിൽ കാണാമെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു.
ആലിസ് അത്ഭുത ലോകത്തിൽ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണ ലോകത്തിൽ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഇതിലെ കഥാപാത്രങ്ങൾ  ബിൽ എന്ന പല്ലി, കാറ്റർപില്ലർ, ചെഷയർ പൂച്ച, ഡോഡോ, ഡോർ മൗസ് തുടങ്ങി പ്രകൃതിയിലെ ജീവികൾ തന്നെയാണ്. തികച്ചും സാങ്കൽപ്പിക ലോകത്തിലേക്ക് കൂട്ടി കൊണ്ട് പോകുന്ന ഈ ബുക്ക്‌ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നു.

3. You can win

 

1998 പ്രസദ്ധീകരിച്ച  ശിവ ഖേരയുടെ ആദ്യത്തെ പുസ്‌തകമാണിത്. ആർക്കും ജീവിതത്തിൽ വിജയം നേടാൻ ഉതുങ്ങുന്ന തരത്തിലുള്ള ഒരു സെല്ഫ് മോട്ടിവേഷണൽ ബൂക്കാണിത്. ഒരുപാട് കഥകൾ അടങ്ങിയ ഈ ഒരു ബുക്ക്‌ ഒരു തുടക്കവായനക്കാരനെ തികച്ചും മടുക്കാതെ മുഴുവനായി തന്നെ വായിച്ച് തീർക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ ബുക്ക്‌ നിർമ്മിച്ചിരിക്കുന്നത്. കാരണം ഇത് ഒറ്റയിരിപ്പിന് വായിച്ച് തീർക്കാതെ കുറച്ച് കുറച്ചായി ദിവസം വായിച്ച് തീർക്കാവുന്നതാണ്.
11 ചാപ്റ്റർ അടങ്ങിയ ഈ ബുക്ക്‌ ഓരോ ഓരോ ചാപ്റ്ററിലൂടെ വലിയ വലിയ കാര്യങ്ങളാണ് കഥകളിലൂടെ പഠിപ്പിച്ച് തന്നിരിക്കുന്നത്. ഇതിൽ ആദ്യത്തെ ചാപ്റ്ററിൽ നല്ലൊരു attitude എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് പറഞ്ഞിരിക്കുന്നു. തുടർന്നുള്ള ചാപ്റ്ററുകളിൽ വിജയത്തെ പറ്റിയും മോട്ടിവേഷനെ പറ്റിയും അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കി തരുന്നു.
          ഒരു തുടക്കവായനക്കാരൻ അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നിയ കുറച്ച് കാര്യങ്ങളുംഅവർ വായിച്ചിരിക്കേണ്ട മൂന്ന് ബുക്സിനെ പറ്റിയുമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.  ആദ്യമായിട്ടാണ് ഒരു ബുക്ക്‌  വായിക്കാൻ പോകുന്നത് എന്നതോർത്ത് പേടിക്കേണ്ടതില്ല,  നമുക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു സുവർണ നിമിഷമാണിത്.  അപ്പോൾ എല്ലാവരും ധൈര്യപൂർവ്വം ദാഹത്തോടെ തന്നെ പുസ്തകലോകത്തിലേക്ക് കടക്കുക.  നിങ്ങൾക്ക് ഒരു തുടക്കവായനക്കാരനെ വായനയിലേക്ക് കടക്കുവാൻ സഹായിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ അറിയുമെങ്കിൽ,  അതുപോലെ അവർക്ക് നിർദ്ദേശിക്കുന്ന ബുക്സ് താഴെ കമന്റ്‌ ചെയുക.
അപ്പോൾ എല്ലാവർക്കും വായനാശംസകൾ!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.