മേഘമൽഹാർ part 18

മേഘമൽഹാർ part 18 | Malayalam novel

ഹരിയുടെ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞാനൊരു കരച്ചിലിന്‍റെ വക്കിലായിരുന്നു..

അവന്‍റെ മുഖത്തേക്ക് നോക്കാന്‍ എനിക്കാകുമായിരുന്നില്ല…

ഒരുപക്ഷേ ഞാനിഷ്ടപ്പെടുന്നവള്‍ക്കും കൂടി വേണ്ടിയല്ലേ അവനിവിടെ…

ഒന്നും മിണ്ടാതെ ഞാന്‍ പുറത്തേക്ക് നടന്നു…

‘ഉണ്ണീ….’

അവന്‍റെ വിളിയില്‍ ഞാന്‍ തിരിഞ്ഞു..അവന്‍റെ മുഖത്തേക്ക് നോക്കി…

ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു…എന്നോ വറ്റിപ്പോയ ഉറവ വീണ്ടും പുനര്‍ജനിച്ച പോലെ അവ പുറത്തേക്ക് ഒഴുകി….

‘എനിക്കൊരാഗ്രഹമുണ്ട്…നിനക്കാകുമെങ്കില്‍…പ്ലീസ്സ് ‘

എന്തെന്നറിയാന്‍ അവന്‍റെ മുഖത്തേക്ക് ഞാന്‍ നോക്കി…

‘ഒരു ദിവസം..എനിക്കെല്ലാവര്‍ക്കും ഒപ്പം വേണം…

മകനെ പോലീസ് കൊണ്ട് പോയപ്പോള്‍ ചങ്ക് തകര്‍ന്ന മരിച്ച ന്‍റെ അച്ഛയ്ക്ക് കര്‍മ്മം ചെയ്യാനെനിക്കായില്ല…എനിക്കാ കര്‍മ്മം ചെയ്യണം.. അമ്മയുടെ കൈയ്യീന്ന് ഒരു ഉരുള ചോറുണ്ണണം…ന്‍റെ പാത്തുവിനെ ഒന്ന് കണ്ട് മാപ്പ്

പറയണം…ഗൗതം,മാളു എനിക്ക് വേണ്ടി കരഞ്ഞവര്‍…അവര്‍ക്കൊപ്പം…ഒരു ദിനം..അവസാനം ന്‍റെ ദേവുവിനൊപ്പം…’

അവന്‍റെ കണ്ണുകള്‍ ചുകന്നിരിന്നു…

‘നിന്‍റെ ഈ ആഗ്രഹം നടത്തി തരാന്‍ കഴിഞ്ഞില്ലേല്‍ ഞാന്‍ നിന്‍റെ കൂട്ടുകാരനായി നടക്കുന്നതെന്തിനാ….’

അവന്‍റെ ചുമലില്‍ ഒന്നമര്‍ത്തി പിടിച്ച് പുറത്തേക്ക് നടക്കുമ്പോഴും മനസ്സില്‍ ഹരിയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കുക എന്ന ചിന്ത മാത്രമായിരുന്നു….

മാളുവിന്‍റെ സഹായത്തോടെ നല്ലൊരു അഡ്വേക്കറ്റിനെ കണ്ട് ഞങ്ങള്‍ പേപ്പര്‍ വര്‍ക്ക് തുടങ്ങി…

സഹായത്തിനായി ഗൗതം കൂടി വിദേശത്ത് നിന്ന് വന്നതോടെ ഞങ്ങള്‍ കൈ മെയ്യ് മറന്നു പ്രവര്‍ത്തിച്ചു..

ദേവയുടെ മരണത്തിന് കാരണം ഹരിയല്ല എന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഗൗതമിന്‍റെ പക്കലുണ്ടായിരുന്നതും സഹായകമായി…

അവസാനം കേസ് കോടതിയിലെത്തി…

വധശിക്ഷ ഇളവ് ചെയ്ത് കിട്ടണമെന്ന ഹര്‍ജി കോടതി അവധിക്ക് വച്ചെങ്കിലും ആശ്വാസകരമായി ഹരിക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ച് കിട്ടി…..

അതിന്‍റെ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ലായിരുന്നു…..

ഇന്നാണ് ആ ദിവസം..ഹരിക്ക് പരോള്‍ കിട്ടുന്ന ദിവസം…

ജീവിതത്തില്‍ ഇത്രയും സന്തോഷിച്ച ദിവസം ഇല്ലായിരുന്നു….

അവനോടൊപ്പം ആദ്യം ഞങ്ങള്‍ ബലിയിടാനായി പോയി…

അവന്‍റെ അച്ചനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് ആ ചിരിച്ച മുഖമാണ്…

ബലിയിട്ട് വന്ന അവനാകെ ക്ഷീണിച്ചിരുന്നു…

ആ മുഖത്തേക്ക് സന്തോഷം കൊണ്ടുവരാന്‍ കഴിയുന്നിടത്തേക്ക് ഇനി പോകുന്നത്…

യാത്രയില്‍ പലവട്ടം അവന്‍ ചോദിച്ചിട്ടും ഞങ്ങളത് ഒരു സര്‍പ്രൈസാക്കി വച്ചിരുന്നതാണ്…

വണ്ടി നിന്നത് ഒരു റെജിസ്റ്റര്‍ ഒാഫീസിന് മുന്‍പിലായിരുന്നു…

അമ്പരന്നു നിന്ന അവനേയും കൂട്ടി അകത്തേക്ക് നടന്നു..

കല്യാണവേഷത്തിലിരുന്ന പാത്തുവിനെ കണ്ട് അവനെന്നെ നോക്കി…

‘അവളെ എനിക്ക് തന്നേക്കുമോഡാ…?’

അവനെന്നെ കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു…

‘അതേയ്…വെറുതെ അല്ല..സ്ത്രീധനമായി ഈ അളിയനേയും അമ്മേം തരണം..നിര്‍ബന്ധാണേ…’

അവന്‍ ചിരിച്ചോണ്ട് പാത്തുവിന്‍റെ കൈകള്‍ എന്‍റെ കൈയ്യില്‍ വച്ചു തന്നു..

വീല്‍ചെയറില്‍ അനങ്ങാനാകാതിരിയ്ക്കുകയാണെങ്കിലും ഒരു നിമിഷം സന്തോഷം കൊണ്ട് ന്‍റെ പാത്തൂന്‍റെ കണ്ണ് നിറഞ്ഞെന്ന് തോന്നി….

അതോ എന്‍റെ കണ്ണ് നിറഞ്ഞത് കൊണ്ട് തോന്നിയതോ……

‘എനിക്കൊരു കാര്യം കൂടി ചെയ്യാനുണ്ട്….’

എല്ലാവരും ഹരിയുടെ മുഖത്തേക്ക് നോക്കി..

‘കൂട്ടത്തില്‍ പറയാതെ അറിയാതെ പോയ ഒരിഷ്ടം…ഗൗതമിന്‍റെ മാളുവിനോടുള്ള ഇഷ്ടം..അതുകൊണ്ടാണ് അന്ന് നിന്നെ വാരിയേഴ്സില്‍ നിന്നകറ്റിയതും കോളേജില്‍ നിന്നും പുറത്താക്കിച്ചതും…’

എല്ലാവരും ഞെട്ടി നില്‍പ്പാണ്…

മാളുവിന്‍റെ മുഖം ചുവന്നിട്ടുണ്ട്…

‘മാളൂ..നിന്നോട് പറയാന്‍ പറ്റിയില്ല ഒരിക്കലും..പഞ്ചാര ആണേലും നിന്നെ അങ്ങനെ കണ്ടിട്ടില്ല ഞാന്‍…പറഞ്ഞത് തെറ്റാണെങ്കില്‍…’

ഒരടിയാണ് മാളുവില്‍ നിന്ന് പ്രതീക്ഷിച്ചതെങ്കിലും പുഞ്ചിരിയാണ് കിട്ടിയത്…

എല്ലാം ഭംഗിയായി നടന്നു….

‘ഇനി വീട്ടിലേക്ക്…അവിടെ അമ്മമാര്‍ സദ്യ ഒരുക്കി കാത്തിരിപ്പാണ്…’

വീട്ടില്‍ ഒരു ഉത്സവത്തിന്‍റെ പ്രതീതിയായിരുന്നു….എവിടെയും സന്തോഷം…

തെറ്റദ്ധാരണകള്‍ പൂര്‍ണ്ണമായും മാറ്റാനായില്ലെങ്കിലും ഒരു പരിധി വരെ ദേവയുടെ അച്ഛനമ്മമാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായതും ആശ്വാസമായി….

ഹരിയുടെ സന്തോഷം കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായിരുന്നു….അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആകുമെന്ന്….

അവന്‍റെ ആഗ്രഹങ്ങളില്‍ അവസാനത്തേത്…ദേവയുമായി കുറച്ച് നേരം….

ദേവയുടെ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ കുറച്ചു പാട്പ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചു….

ദേവയുടെ മരണത്തിന് ശേഷം അവര്‍ വിദേശത്ത് പോയതിനാല്‍ പറമ്പാകെ കാട് പിടിച്ചിരുന്നു…

ഹരി ദേവയെ മറവ് ചെയ്ത സ്ഥലത്തേക്ക് നടന്നു…

പിന്നാലെ പോകാന്‍ തുടങ്ങിയ ഞങ്ങളെ മാളു തടഞ്ഞു…

‘വേണ്ട ഉണ്ണീ..അവിടെ അവര്‍ മാത്രം മതി…അവരുടെ ലോകത്ത് നമ്മള്‍ വേണ്ട….’

മാളു പറഞ്ഞത് ശരിയാണെന്ന് തോന്നി…

ഞങ്ങള്‍ വീടിന്‍റെ മറ്റൊരു ഭാഗത്തേക്ക് നടന്നു…

സമയം കുറേ കഴിഞ്ഞു….

ഹരി വന്നില്ല…

ഞങ്ങളവന്‍റെ അടുത്തേക്ക് നടന്നു…..

ആവനിപ്പോഴും ആ മണ്ണില്‍ തല ചായ്ച്ച് കിടപ്പാണ്….

‘ഞാന്‍ വിളിക്കാം അവനെ…’

മാളു അവിടേക്ക് നടന്നു…

ഞങ്ങള്‍ ഒരു മരച്ചോട്ടില്‍ നിന്നു…

‘ഉണ്ണീ….ഗൗതം…..’

മാളുവിന്‍റെ നിലവിളി കേട്ടാണ് ഞങ്ങളവിടേക്ക് ചെന്നത്….

‘ഹ..ഹരി…വിളി കേള്‍ക്കുന്നില്ല…’

അവള്‍ വിറച്ചാണ് പറഞ്ഞത്…

ഞാന്‍ പതിയെ അവന്‍റെ അരികിലിരുന്നു…

അവനെ നോക്കി…തളര്‍ന്ന് താഴേക്ക് വീണു…

‘ഉണ്ണീ…എന്താഡാ…’

‘അവന്‍ ജയിച്ചെഡാ…ഒരു നിയമത്തിന്‍റെയും കാരുണ്യത്തിന് കാക്കാതെ അവന്‍ പോയെഡാ…അവന്‍റെ ദേവയ്ക്കൊപ്പം….’

ദേവയ്ക്കടുത്തായി അവനും വിശ്രമിക്കാന്‍ ഇടം ഒരുക്കുമ്പോള്‍ മഴ

മേഘമൽഹാർ part 18 | Malayalam novel
5 (100%) 1 vote

Related Post