ദൈവം Malayalam Poem

ദൈവം Malayalam Poem

എനിെയ്ക്കൊരു ദൈവത്തെ വേണം
കല്ലുകൊണ്ടായാലും കവിത കൊണ്ടായാലും
ചിത്തത്തിൽ വാഴിക്കാനല്ല.
ചിത്രത്തിൽ പൂജിക്കാൻ.

എന്റെ ഇഷ്ടത്തിനെതിരാകുന്ന നിമിഷം
ആ ദൈവം മരിച്ചു വീഴണം.
ഞാനെന്തു പറഞ്ഞാലും
എതിർ വാക്കു പറയാതെ
എന്റെ അപേക്ഷകളുടെ താഴെ
ഒപ്പവയ്ക്കണം ദൈവം.

കാര്യം കാണാൻ കരഞ്ഞ് കാൽ പിടിക്കും
കാഴ്ചവയ്ക്കും കാപ്പണിയിക്കും.
പുകഴ്ത്തി സ്തുതിച്ച് നോക്കും
പരാതിയെഴുതിയിട്ട് കാത്തിരിക്കും.
പിന്നെ വേറെ ദൈവത്തെ തേടും.

ആ ദൈവത്തെ രക്ഷിക്കാൻ
ഞാൻ പടയോട്ടങ്ങൾ നടത്തും.
കാണിക്ക കൊണ്ടും കയ്യൂക്കു കൊണ്ടും
ആ ദൈവത്തിന് ഞാൻ ആലയം പണിയും.

എന്റെ നേരെ വിരൽ ചൂണ്ടിയാൽ
അവരെ ശപിക്കണം ദൈവം.
എന്നെ ദ്രോഹിക്കുന്നവരെ
തിരിച്ചടിക്കണം ദൈവം.

ആ ദൈവമെന്ത് പറയണമെന്ന്
ഞാൻ നിശ്ചയിക്കും.
ദൈവത്തിന്റെ പേരിൽ ഞാൻ സംസാരിക്കും .
യഥാർത്ഥത്തിൽ എന്റെ ദൈവം ഞാനാണ്.
ഞാൻ പൂജിക്കുന്നത് എന്നെ തന്നെ.
പിന്നെ പേരിന് വേണമെതിക്കൊന്ന്.
കല്ലുകൊണ്ടോ കവിത കൊണ്ടോ മതി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.