ലജ്ജിക്കുക Malayalam Story

ലജ്ജിക്കുക നാം Malayalam Story

ഞാൻ അന്യൻ , അവളും,
ഞങ്ങൾക്കിടയിൽ മൗനങ്ങളുണ്ടായിരുന്നില്ല,
അവൾ ഇളകിയാടിച്ചിരിച്ചു സംസാരിക്കുമ്പോൾ
അവളുടെ അയഞ്ഞുലഞ്ഞ
വസ്ത്രധാരണത്തിലേക്കെന്റെ കണ്ണുകൾ വീണു കൊണ്ടിരുന്നു, എന്റെ ചിന്തകൾ അപ്പോള്‍ വിഷത്തീ തുപ്പിത്തുടങ്ങിയിരുന്നു. മനസ്സിനുള്ളിൽ അരുതാത്ത മോഹങ്ങളുടെ വേലിയേറ്റമുണ്ടായപ്പോൾ മനം അറിയാതൊന്ന് പിടഞ്ഞു,

അവളുടെ ഉദാസീനത എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു,
മനക്കരുത്ത് ചോരുന്നപോലെ, ഇവൾക്ക് ഇവളെക്കുറിച്ച് ഒന്നുമറിയില്ലേ..? ഇവൾ എന്തിന് ഇങ്ങിനെ വസ്ത്രം ധരിച്ചിരിക്കുന്നു,
സ്ത്രീ സ്വാതന്ത്ര്യമനുഭവിക്കുന്നത് ഇങ്ങിനെയാണോ…?

പുരുഷനിൽ ഇവർ അറിയാതെ പോകുന്ന ഒരു മനസ്സുണ്ടെന്ന തിരിച്ചറിവ് ഇനി ആര് പകർന്നു നല്കും ഇവർക്ക്, അന്ധമായ സ്വാതന്ത്ര്യ ചിന്തകളാണിവരെ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്, ഇത് വിപണിലാക്കാക്കിയുള്ള ചിലരുടെ കച്ചവട തന്ത്രങ്ങൾ,

ഫാഷൻ ഷോകൾ നാട്ടിൽ അരങ്ങ് തകർക്കുമ്പോൾ സ്ത്രീ സ്വാതന്ത്ര്യം സംസാരിക്കാൻ അവർ മറുപുറത്ത് വേദിയൊരുക്കീട്ടുണ്ട്, സ്ത്രീ ഉപഭോഗവത്ക്കരിക്കപ്പെടുമ്പോൾ അവളിൽ ഒരിടർച്ചയും കണ്ടില്ല ഞാന്‍, ഇത് ചുംബന സമരങ്ങളുടെ കാലം”,

സ്ത്രീയിൽ പുരുഷന് കാണാകാഴ്ച്ചകളുണ്ട്,
അവ കാഴ്ച്ച വസ്തുവാകുമ്പോൾ ഉലയുന്ന ഒരു മനസ്സുണ്ടവനിൽ, അവന്റെ കർമ്മങ്ങൾ മൃഗതുല്യമാക്കുന്നത് അവൾതന്നെയല്ലേ..? എങ്ങിനെ അവനിൽ വിശുദ്ധി നിലനില്ക്കും,

സൗഹൃദമതിൽ ഇടിഞ്ഞാൽ ഹൃദയം മുറിയും, മനസ്സിലെ നന്മകൾ തകരും,.എന്നിൽ അവൾക്കുള്ള വിശ്വാസമാകാം ഈ ഇടപഴകലിന് കാരണം,
ഫമിനിസത്തിന്റെ ഭയമേതുമില്ലാത്ത പുതിയ കരുത്തുമായേക്കം,

പക്ഷേ, രണ്ടുപേർ സ്വാകര്യമായി ഇരിക്കുന്നിടത്ത് മൂന്നാമൻ പിശാചെന്ന് കേട്ടിട്ടുണ്ട്, കമിതാക്കളല്ലാതിരുന്നിട്ടും സൗഹൃദസീമകൾ
ലംഘിക്കുന്ന മോഹങ്ങൾ മനസ്സിലുണ്ടാകുമ്പോൾ അവന്റെ സാന്നിധ്യം അനുഭവപ്പെടും, സഹചര്യങ്ങൾ ഭാവമാറ്റങ്ങളുണർത്തും,
മനസ്സിടറുന്നിടത്ത് വിശ്വാസങ്ങൾ തകരുന്നടിയും, ചിന്തകൾ ചൂടുപിടിക്കുമ്പോൾ തന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടെന്നിരിക്കും, പിന്നെ കണ്ണീരിലും കുറ്റപ്പെടുത്തലുകളിലും എല്ലാം അവസാനിക്കും,

സ്ത്രീ മുൻകൂട്ടിയുള്ള സ്വയം ചിന്തകൾക്ക് മുതിർന്നാൽതന്നെ അവളെ മനസ്സിലാക്കാനും സ്വയമകലാനും അടുക്കാനുമുള്ള
സ്വാതന്ത്ര്യത്തിന്റെ തിരിച്ചറിവിലേക്ക് അവൾക്ക് എത്താനുമാകും, പക്ഷേ, അവളാഗ്രഹിക്കുന്നത് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്, അവളെ സ്ഷൃട്ടിച്ചവന്റെ പ്രകൃതിയിൽ നിന്നാണ് അവൾ
സ്വാതന്ത്ര്യമാവശ്യപ്പെടുന്നത്.

ഫമിനിസം പൊടിപൊടിക്കുന്ന നാട്ടിൽ ‘ മീ ടൂ’ കൾ
കേട്ടുതുടങ്ങിയിരിക്കുന്നു. കൈ ഉയർത്തി മഹിളാരത്നങ്ങൾ തെരുവിലിറങ്ങുമ്പോൾ തല താഴ്ത്തുന്നത് പുരുഷസമൂഹം ഒന്നടങ്കമാണ്,
നാട്ടിന് അഭിമാനമല്ലിത് പുരുഷസമൂഹമേ…,
ഈ അപമാനത്തിൽ ലജ്ജിക്കുക നാം.!!!’

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.