മേഘമൽഹാർ Part 17

മേഘമൽഹാർ part 13 | Malayalam novel

അവള്‍ എന്നോട് പിണങ്ങി തന്നെ നടന്നു….
അപ്പോഴെങ്ങാനും പാത്തൂനെ എന്‍റെ കൈയ്യില്‍ കിട്ടിയിരുന്നേല്‍….
ഊണ് കഴീഞ്ഞ് മുകളിലേക്ക് നടക്കുമ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ദേവൂനെ കണ്ടത്….
ഞാന്‍ വന്നതോ ഒന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല….
”ഡ്ഡോ”
പിറകികൂടെ ചെന്ന് ഒന്ന് പേടിപ്പിക്കാന്‍ ശ്രമിച്ചതാ….
പെട്ടന്ന് അവളുടെ കൈയ്യില്‍ നിന്നും എന്തോ താഴേക്ക് വീണത്…
പാത്തു അവള്‍ക്ക് കൊടുത്ത ഗിഫ്റ്റാണ് ബാല്‍ക്കണീന്ന് താഴെ വീണ് തവിട് പൊടിയായത്….
അപ്പോളവളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു….
മുഖമാകെ ചുവന്ന് തുടുത്ത് ആ കുഞ്ഞി കണ്ണൊക്കെ നിറഞ്ഞിരുന്നു…
ആകെ ഒരു ഭംഗിയൊക്കെയുണ്ട്…..
ഞാനവളുടെ മുഖത്തേക്ക് നോക്കികൊണ്ട് നില്‍ക്കുന്നത് കണ്ട് ആ കുഞ്ഞികണ്ണ് കൊണ്ട് ഒന്നൂടി തുറുക്കനെ നോക്കി കാലിനിട്ടൊരു ചവിട്ടും തന്നവള്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങിയതും….
പെട്ടന്ന് ഞാനവളുടെ കൈയ്യില്‍ പിടിച്ച് വലിച്ചു…..
പെട്ടന്നുള്ള ആഘാധത്തില്‍ ആള് വീണ്ടും പഴയ പൊസിഷനിലെത്തി…
അപ്പോഴും മുഖം ദേഷ്യം കൊണ്ട് ചുകന്നിരുന്നു…
പതിയേ ആ കുഞ്ഞികണ്ണിലേക്ക് നോക്കി..
‘പിണങ്ങല്ലേ ഡീ പൂച്ചകുട്ടീ’
ചുണ്ടിലൊരു കുഞ്ഞിച്ചിരി വന്നു…
”ഡാ …….”
അവളുടെ കൈയ്യില്‍ പിടിച്ച് കണ്ണിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ്…പെട്ടന്ന് ഒരു അലര്‍ച്ച കേട്ടത്…
നന്ദുവും അവന്‍റെ അച്ഛനും വാതില്‍പ്പടിയില്‍….
ദേവ പേടിച്ച് എന്നിലേക്ക് ചേര്‍ന്നു നിന്നു..
ഓടി വന്ന നന്ദു ദേവയെ എന്നില്‍ നിന്നും വലിച്ച് മാറ്റിയതും ആ ഫോഴ്സില്‍ പെട്ടന്ന് അവള്‍ നിലത്തേക്ക് വീണു…
പെട്ടന്നുള്ള വീഴ്ച്ചയില്‍ അവളുടെ നെറ്റി പടികെട്ടിലിടിച്ച് ചോര വന്നു..
ഞാനവളെ പിടിച്ചെഴുനേല്‍പികാന്‍ ശ്രമിക്കുമ്പോള്‍…നന്ദു എന്നെ ചവിട്ടി വീഴ്ത്തി..
.വീണ്ടും ചവിട്ടാന്‍ തുടങ്ങിയതും നന്ദൂനെ ആരോ തള്ളി മാറ്റി…
ഗൗതമും മറ്റുള്ളവരും….ആയിരുന്നു…
‘ഇനി അവനെ തൊട്ടാല്‍ നീ എന്‍റെ കസിനാണെന്ന് ഞാന്‍ നോക്കില്ല…എടുത്തിട്ട് ചവിട്ടും ഞാന്‍…അവന് നൊന്താല്‍ പൊടിയണത് ഞങ്ങടെ ചങ്കാ…അവന് നിന്നെ തിരിച്ച് തല്ലാനറിയാഞ്ഞിട്ടല്ല…… തല്ലാത്തത് ദേ ഇവളെ ഓര്‍ത്തിട്ടും മാത്രമല്ല…നീ അവന്‍റെ ചങ്കായോണ്ടാ…എന്നിട്ട് നീയവനെ….’
ഗൗതമാകെ തിളച്ച് നില്‍ക്കുകയാണ്…അവന്‍ എന്നേയും ദേവയേയും എഴുനേല്‍പ്പിച്ചു….
‘വിശ്വസിച്ച് വീട്ടില്‍ കയറ്റിയ എനിക്കിതന്നെ വേണമെടാ….കൂട്ടുകാര്‍ പോലും…വാഡി ഇവിടെ …’
ആരുടേയും വാക്ക് കേള്‍ക്കാതെ നെറ്റി പൊട്ടി ചോര ഒലിക്കുന്ന ദേവയെ വലിച്ചിഴച്ച് നന്ദു മുന്‍പോട്ട് നടന്നു…
അവള്‍ കുതറിയെങ്കിലും ഞാനവളോട് പൊയ്ക്കോളാന്‍ പറഞ്ഞു…
നന്ദുവിന്‍റെ അടിയേക്കാള്‍ എനിക്ക് വേദനിച്ചത് അവന്റെ വാക്കുകളായിരുന്നു…
പല തവണ പറയാതെ പറഞ്ഞതാണ് ഞാന്‍ ദേവയോടുള്ള ഇഷ്ടം അവനോട് ….
ഒരു തവണ പോലും അവന്‍ എന്നോട് ഒന്നും പറഞ്ഞില്ല….
ന്‍റെ ദേവു…അവളെ ഇനി…
പാത്തുവും ഗൗതമും മറ്റുള്ളവരും എന്തക്കയോ പറയുന്നുണ്ട്…
പക്ഷേ എനിക്കെന്തോ ആരുടെയും വാക്കുകള്‍ തലയില്‍ കയറുന്നില്ല…
‘ഡാ ഞാനവനോട് തെറ്റല്ലേ ചെയ്തത്…ഒരു വാക്ക് അവനോട് ഞാന്‍….’
‘ഡാ …എത്ര തവണ പറയാന്‍ നോക്കിയതാ നീ…അവനല്ലേ എല്ലാം അറിയുന്ന പോലെ നടന്നത്….എനിക്ക് പേടി ദേവയുടെ കാര്യത്തിലാ…പാവം…’
ഗൗതമിന്‍റെ വാക്കുകള്‍ ഒരു കഠാര പോലെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി…
‘ന്‍റെ ദേവു…അവളെ അവര്‍ ഉപദ്രവിച്ച് കാണുമോ…’
എന്തോ എല്ലാവരും ആശ്വസിപ്പിച്ച് തിരികെ പോയിട്ടും മനസ്സിനൊരു അസ്വസ്ഥത…..
ഫോണില്‍ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ കാണുമ്പോള്‍ കണ്ണ് നിറയുന്നു….
‘എന്ത് പാവമാ അവള്‍…എന്നിട്ടും…എന്നെ ഓര്‍ത്ത് കരയുന്നുണ്ടാവും….’
പെട്ടന്നാണ് ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങിയത്…
സ്ക്രീനില്‍ തെളിഞ്ഞ പേര് കണ്ട് ഞാനൊന്നു ഞെട്ടി…..
‘നന്ദു ‘
‘ഇവനെന്താ ഈ നേരത്ത്…’
‘അതും എന്നെ….’
‘ഇനി ദേവു വല്ല ബുദ്ധിമോശവും….’
പെട്ടന്ന് കുറേ ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി…ഞാന്‍ ഫോണെടുത്തു…
‘ഹലോ നന്ദു..ഞാന്‍..ഡാ…’
‘എനിക്ക് നിന്നെ കാണണം…10 മണിക്ക്…കോഫീ ഡി അവന്യുവിൽ….’
ഞാന്‍ പറയുന്നത് കേള്‍ക്കാതെ അവന്‍ ഫോണ്‍ കട്ട് ചെയ്തു…
എന്തായിരിക്കും അവനെന്നോട് പറയാനുണ്ടാവുക…..????
(തുടരും )

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.