മേഘമൽഹാർ Part 14

മേഘമൽഹാർ part 14 | Malayalam novel

നന്ദു എന്തിനാകും വിളിച്ചിട്ടുണ്ടാവുക എന്നോര്‍ത്ത് ആകെ ഒരസ്വസ്ഥത ആയിരുന്നു…
എങ്ങനയോ നേരം വെളിപ്പിച്ചെടുത്ത കഷ്ടപ്പാട് എനിക്കറിയാം….
രാവിലെ റെഡിയായി ഹാളിലെത്തി….
ഇന്നലെ നടന്നതിന്‍റെ യാതൊരു ലക്ഷണവും ആരുടേയും മുഖത്തില്ല…എല്ലാം പതിവ് പോലെ നടക്കുന്നു….
എനിക്കാരെയും ഫേസ് ചെയ്യാന്‍ കഴിഞ്ഞില്ല…
ഞാന്‍ ചാവിടിയിലിരുന്നു…
‘ഡാ..ചെക്കാ..നിനക്ക് കഴിക്കാന്‍ വേണ്ടേ…?’
അച്ഛനാണ്…
ഞാന്‍ താഴേക്ക് നോക്കിയിരുന്നു…അച്ഛ എന്‍റെ കൂടിരുന്നു…
‘ഡാ..പോത്തേ… ധൈര്യമില്ലാത്തവന്‍ പ്രേമിക്കരുത്…ഒരടി കൊണ്ടപ്പോള്‍ ന്‍റെ ഹരീടെ ധൈര്യം പോയോ…?’
ഞാനാ മുഖത്തേക്ക് നോക്കിയിരുന്നു…
‘നീ അച്ഛന്‍റെ മോനല്ലേടാ….ഒന്ന് കറങ്ങിയേച്ചും വായോ…..’
ബൈക്കിന്‍റെ കീ എന്‍റെ കൈയ്യില്‍ വച്ചു തന്നിട്ട് ഒന്നു ചേര്‍ത്ത് നിര്‍ത്തിയിട്ട് പറഞ്ഞു…
ഞാന്‍ അച്ഛയെ കെട്ടിപിടിച്ചതും
‘ഞാനും കൂടിയുണ്ടേ…’
എന്നും പറഞ്ഞ് പാത്തു ഒാടിവന്ന് കെട്ടി പിടിച്ചു…
അമ്മ വാതില്‍ പടിയില്‍ നിന്ന് ചിരിപ്പാണ്…
എന്തോ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഒരു ആത്മ വിശ്വാസം പോലെ….എല്ലാം നല്ലതിനാണെന്നൊരു തോന്നല്‍….
ഞാന്‍ വന്ന് ഒരു അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ നന്ദു വന്നു…
കോഫി ഓര്‍ഡര്‍ ചെയ്ത് എനിക്ക് ഓപ്പോസിറ്റ് വന്നിരുന്നു…
കുറേ സമയത്തേക്ക് ഒന്നും മിണ്ടിയില്ല ഞങ്ങള്‍…
‘ഡാ…ഒന്ന് മിണ്ടഡാ..ഇനിയെങ്കിലും….’
തുടക്കം എന്ന നിലയില്‍ ഞാന്‍ അവനോട് സംസാരിച്ചു…
‘നിന്നോടെനിക്ക് ദേഷ്യമില്ല ഹരി…തെറ്റ് ദേവയിലുമുണ്ട്….അതൊന്നും എനിക്കിന്നലെ ചിന്തിക്കാനായില്ല…നിനക്കെന്നോടൊന്നു പറയായിരുന്നു..എങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു….’
‘പലതവണ ഞാന്‍ പറഞ്ഞു…നീ അത് തമാശയായി കണ്ടു…’
അവന്‍റെ മുഖത്തേക്ക് നോക്കാനാകാതെ ഞാന്‍ പറഞ്ഞു…
‘ഇനി എന്താണ് നിന്‍റെ ഉദ്ദേശം….’
ഞാന്‍ ചോദ്യഭാവത്തില്‍ അവന്‍റെ മുഖത്തേക്ക് നോക്കി…
‘ദേവയെ അച്ചന്‍ ഇവിടെ നിന്നും ആരും അറിയാതെ ബാംഗ്ലൂര്‍ക്ക് മാറ്റാന്‍ പോവുകയാ…അവിടെ വച്ച് ഞങ്ങളുടെ റിലേറ്റീവുമായി അവളുടെ കല്യാണം നടത്താനാണ് തീരുമാനം…’
ഒരു നിമിഷം ആകെ തളര്‍ന്നു പോയി ഞാന്‍…എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ…..ന്‍റെ ദേവു അവളില്ലാതെ ഹരിയില്ല……
‘എനിക്ക്….അവളില്ലാതെ….’
‘എനിക്കറിയാം നിങ്ങളുടെ സ്നേഹം…അതാ ഞാനിത് നിന്നോട് പറഞ്ഞത്…നീ ഇല്ലെങ്കില്‍ അവളുണ്ടാകില്ല..അവളത് പറഞ്ഞു എന്നോട്…ഒരു പെങ്ങള്‍…ന്‍റെ ലക്ഷമി മോള് നഷ്ടപ്പെട്ടതിന്‍റെ വേദന ഇന്നും മാറിയിട്ടില്ല….ഇനി ദേവയെക്കൂടി…ആകില്ലെഡാ എനിക്ക്…’
ഒരു കൂടപ്പിറപ്പിന്‍റെ സ്നേഹം ആ കണ്ണുകളില്‍ നിറയുന്നുണ്ടായിരുന്നു….
‘എന്തു വന്നാലും…അവളെന്‍റേതാണ്…ആര്‍ക്കും വിട്ട് കൊടുക്കില്ല…ഞാന്‍ വിളിച്ച് കൊണ്ട് പോരും അവളെ…’
‘നീ കരുതും പോലെയല്ല കാര്യങ്ങള്‍…അവളെ നിനക്കൊന്ന് കാണാന്‍ പോലും കഴിയില്ല ഹരി…ഞാന്‍ വിചാരിച്ചാല്‍ പോലും അവളെ രക്ഷിക്കാനാവില്ല…ആരു വിജാരിച്ചാലും അവളെ രക്ഷിക്കാനാവില്ല….അവളെ രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളൂ …..’
ഞാനവന്‍ പറയുന്നതെന്താന്ന് അറിയാന്‍ അവനെ തന്നെ നോക്കി…
‘നീ അവളെയും കൊണ്ട് ഇവിടുന്ന് മാറി നില്‍ക്കണം…’
എന്‍റെ മുഖത്തെ ഞെട്ടല്‍ കണ്ട് അവന്‍ തുടര്‍ന്നു..
‘എനിക്കറിയാം നീ ഒരിക്കലും ഇതിനെ സപ്പോര്‍ട്ട് ചെയ്യില്ലെന്ന്…എനിക്കും ഇതിനോട് താത്പര്യമില്ലത്തതാണ്………പക്ഷേ ദേവ അവളെ രക്ഷിക്കാന്‍ ഇതേയുള്ളൂ വഴി…ഇതൊരിക്കലും ഒരു ഒളിച്ചോട്ടമല്ല…നിനക്കും അവള്‍ക്കും വേണ്ടിയാണ് ഞാനീ പറയുന്നത്….’
എനിക്കൊരിക്കലും നന്ദുവിന്‍റെ വാക്കുകള്‍ ഉള്‍ക്കൊള്ളാനാവുന്നതല്ലായിരുന്നു….
എങ്കിലും ദേവ…അവള്‍ മറ്റൊരാള്‍ക്ക് സ്വന്തം ആകുന്നത് എനിക്ക് ആലോചിക്കാനാവില്ല…അതുകൊണ്ടാണ് ഞാന്‍ എല്ലാം സമ്മദിച്ചത്…
പ്ലാന്‍ എല്ലാം നന്ദു പറഞ്ഞു…
രാത്രി അച്ഛനും അമ്മയും ഉറങ്ങുന്ന സമയത്ത് നന്ദു ദേവയുമായി പുറത്തെത്തും അവിടെ നിന്ന് അവരുടെ പൂട്ടി കിടക്കുന്ന ഫാം ഹൗസിലേക്ക്…..
വീട്ടിലെത്തിയിട്ടും നന്ദു പറഞ്ഞതോര്‍ക്കുമ്പോള്‍ വിറയ്ക്കയാണ്…
അതുകൊണ്ടാണ് പാത്തുവിനോടും ഗൗതമിനോടും എല്ലാം പറഞ്ഞത്…
അവരും കൂടെ വരാമെന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു ആശ്വാസം…
പാത്തു കൂടെ ഉണ്ടെങ്കില്‍ ദേവയ്ക്ക് സന്തോഷമാകും….നന്ദുവിന് കൂടെ വരാന്‍ പറ്റാത്ത സ്ഥിതിക്ക് ഗൗതമുള്ളത് നല്ലതാണ്..കാരണം നന്ദുവിനേക്കാള്‍ ഫാം ഹൗസിനെ പറ്റി അറിയാവുന്നത് ഗൗതമിനാണ്…
വൈകിട്ട് സിനിമ കാണാനെന്ന് പറഞ്ഞ് പാത്തുവിനെയും കൂട്ടി വീട്ടില്‍ കാറുമെടുത്തിറങ്ങി..
ദേവയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ആണ് ഗൗതമിന്‍റെ ഫോണ്‍ വന്നത്…
അവന്‍റെ അമ്മയ്ക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലാണെന്നും അവന് വരാന്‍ കഴിയില്ലെന്നും…..
അതുവരെ സംഭരിച്ചുവച്ചിരുന്ന ധൈര്യമെല്ലാം ഒരു നിമിഷം കൊണ്ട് ചോര്‍ന്ന് പോയ പോലെ…
‘നാണമില്ലാല്ലോ ഏട്ടാ…കോളേജിലും വീട്ടിലും കലിപ്പ് കാണിച്ച് നടക്കുന്ന ആളാണോ ഇത്…’
പാത്തു കളിയാക്കലും തുടങ്ങി…
പിന്നേ ഇവള്‍ക്കറിയില്ലാല്ലോ ആ സമയത്തെ റ്റെന്‍ഷന്‍….
പറഞ്ഞത് പോലെ നന്ദു ദേവയുമായി വന്നു…
കരഞ്ഞ് കരഞ്ഞ് ഒരു കോലമായി ന്‍റെ പെണ്ണ്…
എന്നെ കണ്ടതും വീണ്ടും കരച്ചില്‍ തുടങ്ങി..
പാത്തു അവളെ കാറിലേക്കിരുത്തി…
‘ഫാം ഹൗസിലേക്കുള്ള വഴി ദേവയ്ക്കറിയാം…ഗൗതം എന്നെ വിളിച്ചിരുന്നു…സൂക്ഷിക്കണം…’
എന്നോട് പറഞ്ഞ ശേഷം ദേവയുടെ തലയില്‍ തലോടി…
‘പേടിക്കണ്ട മോളേ…ഏട്ടനെല്ലാം നോക്കി കൊള്ളാം…
ഡാ…ഇവള് പാവമാ….നോക്കികോണേ…ന്‍റെ ദേവയേ….’
അവന്‍റെ കണ്ണ് നിറഞ്ഞു..
‘അത് പറയണോഡാ…അവളെന്‍റെ പെണ്ണല്ലേ…’
‘ശരി നിങ്ങള്‍ പൊയ്ക്കോ…ആരും കാണണ്ട….’
അവന്‍ തിരികെ നടന്നു….
ദേവ പറഞ്ഞ വഴിയിലൂടെ കാറ് പാഞ്ഞു…
അവസാനം ഒരു വീടിന് മുന്നിലെത്തി…
ഗേറ്റ് തുറന്ന് കാര്‍ പാര്‍ക്ക് ചെയ്തു…
അവിടെയാകെ ഇരുട്ടായിരുന്നു…
മൊബൈല്‍ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ഞാന്‍ വാതില്‍ തുറന്നു….
പാത്തുവിനെയും ദേവയേയും കൂട്ടി അകത്തേക്ക് നടന്നു….
അകത്താകെ ഇരുട്ടാണ്…..
‘വലതുവശത്താണ് സ്വിച്ച് ‘
ദേവ പറഞ്ഞത് കേട്ട് വലത് വശത്തേക്ക് തിരിഞ്ഞതും…….
പെട്ടന്നാണ് എന്‍റെ തലയ്ക്ക് എന്തോ ആഞ്ഞ് കൊണ്ടത്…
എന്താണെന്നറിയാന്‍ തിരിയും മുന്‍പേ അടുത്ത അടിയും വീണു…
അടിയുടെ ആഘാധത്തില്‍ ബോധം മറയാന്‍ തുടങ്ങി……
‘ഏട്ടാ….’
ദേവയുടെയും പാത്തുവിന്‍റെയും കരച്ചില്‍ കേട്ടെങ്കിലും കൈയ്യും കാലും ചലിക്കുന്നില്ല…
പതിയെ ആ തേങ്ങലും കാതില്‍ നിന്നകന്നു…..
(തുടരും)
Writer: Darsana S Pillai

 

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.