മേഘമൽഹാർ Part 16

മേഘമൽഹാർ part 16 | Malayalam novel

അവിടെ നിന്നിറങ്ങുമ്പോള്‍ ഫ്രഡ്ഡി എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍….
അവന്‍റെ മരണം എനിക്കെന്‍റെ കണ്ണ്കൊണ്ട് കാണണം….
ഗൗതത്തിന്‍റെ അന്വേഷണത്തില്‍ അവനിപ്പോള്‍ അവന്‍റെ വൈകുന്നേരങ്ങള്‍ അവന്‍ ചിലവിടുന്നത് പൊളിഞ്ഞ പാലത്തിനടുത്തുള്ള പഴയ വീട്ടിലാണെന്നറിഞ്ഞു…
അവന് മദ്യം എത്തിക്കുന്ന ഒരുത്തന്‍ വഴി അറിഞ്ഞതാണ്….
ഗൗതമിന്‍റെ പ്ലാന്‍ അനുസരിച്ച് അവനേറെ ഇഷ്ടപ്പെടുന്ന മദ്യത്തില്‍ തന്നെ അവനുള്ള ശിക്ഷ ഒരുക്കി ഞങ്ങള്‍….
ഒരു തരം പോയിസണ്‍…
അത് അകത്ത് ചെന്നാല്‍ ആദ്യം ഒരു തളര്‍ന്ന അവസ്ഥ…പിന്നെ സകല നാഡീ ഞരമ്പുകളും വലിഞ്ഞ് മുറുകി പൊട്ടാന്‍ തുടങ്ങും…
ലോകത്ത് അനുഭവിക്കാന്‍ കഴിയുന്നതിലെ ഏറ്റവും വലിയ വേദന…ഒരു കഠാരത്തുമ്പിനോ
ബുള്ളറ്റിനോ നല്‍കാനാകാത്ത വേദന…
ന്‍റെ പാത്തുവും ദേവുവും അനുഭവിച്ചതിലും പതിമടങ്ങ് വേദന അവന്മാരറിയണം….
ഞങ്ങള്‍ നേരെ അങ്ങോട്ട് പോയി…
കാറില്‍ നിന്നിറങ്ങുന്നതിന് മുന്‍പ് ഗൗതം കൈയ്യില്‍ കരുതിയ തോക്ക് എടുക്കുന്നത് കണ്ട് ഞാന്‍ അവനെ വിലക്കി…
‘വേണ്ടഡാ..ഇരിക്കട്ടേ…ഒരു സേഫ്റ്റിയ്ക്ക്…’
അവന്‍റെ ജീവന് ഒരു അപകടവും സംഭവിക്കാന്‍ പാടില്ല..അതുകൊണ്ട് ഞാനവനെ തടഞ്ഞില്ല…
അകത്തേക്ക് ഓരോ ചുവട് നടക്കുമ്പോഴും ഞങ്ങള്‍ കരുതലോടെയാണ് നടന്നത്…അകത്ത് കാത്തിരിക്കുന്ന അപകടത്തെ പറ്റി ഞങ്ങള്‍ ബോധവാന്മാരായിരുന്നു…
എനിക്കാ അപകടത്തെ പേടിയില്ല…
പക്ഷേ ഗൗതം …
അകത്തേക്ക് കടക്കും മുന്‍പ് ജനാലയിലൂടെ ശബ്ദം പുറത്തേക്ക് കേള്‍ക്കാമായിരുന്നു….
ഫ്രഡ്ഡിയും കൂട്ടുകാരുമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി…
ദേഷ്യത്തോടെ അകത്തേക്ക് കുതിച്ച എന്നെ ഗൗതം തടഞ്ഞു…
അതിന് കാരണം മദ്യലഹരിയിലായിരുന്ന അവന്മാരുടെ വാക്കുകള്‍ ആയിരുന്നു…
അവന്മാര്‍ ഞാന്‍ രക്ഷപ്പെട്ടതിനെപറ്റിയുള്ള ചര്‍ച്ചകളിലായിരുന്നു…
‘ഡാ…മറ്റവളേ കൂടി..ഹരീടെ പെങ്ങളെകൂടി അങ്ങ്
തീര്‍ക്കായിരുന്നില്ലേ…..’
കൂട്ടത്തില്‍ ഒരുത്തനായിരുന്നു….
‘അതേഡാ..ഫ്രഡ്ഡി… അവളെക്കൂടി അങ്ങ് തീര്‍ത്തെങ്കില്‍ തലവേദന അങ്ങ് തീര്‍ന്നേനെ…ഇനി അവളെങ്ങാനും വാ തുറന്നാല്‍..അതിന്‍റെ കൂടെ ഹരി എസ്കേപ്പായി…’
‘അവള്‍ വാ തുറക്കില്ലെഡാ…അവളാ ഷോക്കീന്നൊരിക്കലും പുറത്ത് വരൂല്ല…പിന്നവളെ കൊല്ലരുതെന്നല്ലേ നിര്‍ദ്ദേശം…അതാ അവളെ വിട്ടത്…ഹരി…അവന്‍റെ ചാപ്റ്റര്‍ തീര്‍ന്നെഡാ…അവന്‍റെ ജീവനല്ലേ മറ്റൊരാള്‍ക്ക് വേണ്ടിയാണേലും നമ്മള്‍ പറിച്ചെടുത്തത്…?’
അവന്മാരുടെ വാക്ക് കേട്ട് രക്തം തിളച്ച് അകത്തേക്ക് പാഞ്ഞതും പെട്ടന്ന് അവരുടെ സംസാരം കേട്ട് ഞാന്‍ ഞെട്ടി…
അപ്പോള്‍ ഇവരല്ലാ…. ഇതിന്‍റെ പിന്നില്‍…
മറ്റാരോ ആണ്….
ഒന്നും മനസ്സിലാകാതെ ഞങ്ങള്‍ അമ്പരന്നു…
പെട്ടന്നാണ് അകത്ത് നിന്നവരുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്…
ഞങ്ങള്‍ നല്‍കിയ പോയിസണ്‍ അതിന്‍റെ പണി തുടങ്ങി…പക്ഷേ അവന്മാര്‍ പറഞ്ഞ ആ ആളാരാണെന്നറിയണം….അതിന് മുന്‍പ് അവര്‍ പൊയ്ക്കൂടാ….
ഞങ്ങള്‍ വാതില്‍ ചവിട്ടി തുറന്നു അകത്തേക്ക് വന്നു…
പക്ഷേ അവര്‍ മരണം മുന്നില്‍ കണ്ട് നില്‍ക്കുകയാണ്…പലരുടേയും വായില്‍ നിന്നും രക്തം ഒഴുകുന്നുണ്ട്…..ഞരമ്പുകള്‍ പൊട്ടും തോറും അവരുടെ നിലവിളി ഉച്ചത്തിലായി….
‘ഹ..ഹ..ഹരി…നീ…’
എന്നെ കണ്ടതും ഫ്രഡ്ഡി ഭയന്നു…
ആ അവസ്ഥയില്‍ അവന് ചലിക്കാനാവാതെ താഴേക്ക് വീണു…
‘നീ എന്താ കരുതിയേ ….ഞാന്‍ വരില്ലന്നോ…ന്‍റെ ദേവുവും പാത്തുവും അനുഭവിച്ചതിന്‍റെ ഇരട്ടി വേദന നീ അനുഭവിക്കണം..പക്ഷേ നീ പറയണം…ഇതിന് പിന്നിലെ മാസ്റ്റര്‍ ബ്രയിന്‍ ആരുടേതെന്ന്….പറ ഫ്രഡ്ഡി…’
‘ഇവനെയങ്ങ് കൊല്ലട്ടേഡാ….’
‘വേണ്ട ഗൗതം…ഇവന്‍ വേദന അറിയണം…ഇവന്‍ പറയും ആ പേര്…അവനെ ഒറ്റയ്ക്ക് രക്ഷപെടാന്‍ സമ്മതിക്കുമോ ഫ്രഡ്ഡി…നീ…’
എനിക്കറിയാം അവനാ പേര് പറയുമെന്ന്…
പക്ഷേ അവന്‍റെ അവസ്ഥയില്‍ പറയാന്‍ കഴിയാത്തോണ്ട് അവന്‍റെ ഫോണിലേക്ക് കൈ ചൂണ്ടി…അതിലുണ്ടവന്‍…..
‘താങ്ക്സ് ഫ്രഡ്ഡി…നീ ഇനി മരിച്ചോ…താമസിക്കാതെ അവനേയും അങ്ങെത്തിക്കാം…ഇനി പെണ്ണിന് നേരെ കൈയ്യുര്‍ത്തുന്നവന്‍ ആലോചിക്കണം..അവള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ മറുപടി പറയാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ നിയൊന്നും ജീവനോടെ ബാക്കി ഉണ്ടാവില്ല എന്ന്….’
അവന്‍റെ മരണം കണ്ട ശേഷം പുറത്തേക്ക് നടടക്കുമ്പോഴും മനസ്സില്‍ പക ആളുന്നു…
ആരാണെന്നറിയാന്‍ മനസ്സ് വെമ്പുന്നു…
ഗൗതം ഫോണ്‍ ക്യത്യമായി ചെക്ക് ചെയ്യുന്നുണ്ടായിരുന്നു…
‘ഡാ..’
ഗൗതമിന്‍റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു…
കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
‘എന്താഡാ…എന്തിനാ കരയണത്…’
അവന്‍ ഒന്നും മിണ്ടാതെ ഫോണെനിക്ക് തന്നു…
ആ ഫോണില്‍ ഒരു വീഡിയോ ആയിരുന്നു…
ആരോ ഒരാള്‍ ഫ്രെഡ്ഡിയുമായി സംസാരിക്കുന്നതാണ് വീഡിയോ…
അയാള്‍ പറയുന്നതെല്ലാം പാത്തുവിനും ദേവുവിനും പറ്റിയ അപകടത്തെ പറ്റിയും എന്നെ കുടുക്കുന്നതിനെപ്പറ്റിയുമാണ്…
ആള്‍ ഫ്രഡ്ഡിയ്ക്ക് ഓപ്പോസിറ്റ് ആയിരുന്നോണ്ട് മുഖം വ്യക്തമല്ലായിരുന്നു…
പെട്ടന്നാണ് ആള് തിരിഞ്ഞത്…
എന്‍റെ കൈയ്യില്‍ നിന്ന് ഫോണ്‍ താഴേക്ക് വീണു…
ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മുഖം കണ്ട്…
ഗൗതം എന്നെ പിടിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാന്‍ താഴേക്ക് വീണേനേ….
അവന്‍…എന്തിന്…എന്തു തെറ്റാ ഞാനവനോട്…
അവന്‍…നന്ദു…ദേവനന്ദു…
തുടരും..
Writer: Darsana S Pillai

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.