മേഘമൽഹാർ

മേഘമൽഹാർ part 17 | Malayalam novel

ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം…

‘നന്ദു…ദേവ നന്ദു..’

ന്‍റെ ദേവ അവളേക്കാളേറെ ഇഷ്ടപ്പെടുന്ന അവളുടെ സ്വന്തം സഹോദരന്‍…

‘ഇല്ല…ഇത് സത്യമല്ല…നന്ദു ഒരിക്കലും ഇത് ചെയ്യില്ല…അവനെങ്ങനെ…അതും ദേവയെ..ഇത് ഫേക്കാണ്…’

‘ഹരീ..പ്ലീസ്സ് ഡാ…ഇത് ഫേക്കാകാന്‍ ചാന്‍സില്ല..മരണം മുന്‍പില്‍ കാണുന്ന സമയത്ത് ഒരാളെങ്ങനെ കള്ളം പറയുമോ…പിന്നെ ഈ വീഡിയോ അവനറിയാതെ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തം…’

‘ഡാ…നീയെന്താ പറയുന്നേ..ന്‍റെ ദേവയേയും പാത്തുവിനേയും ഇങ്ങനാക്കിയത് നന്ദു ആണെന്നോ..?? നിനക്കെങ്ങനെ പറയാന്‍ തോന്നിയത്…’

ഞാനവന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ മുറുക്കി പിടിച്ചു…

‘ഡാ..പ്ലീസ്സ് ..അവനും ഞാനും ഒരേ ചോരയാ..മരണം കൊണ്ട് പോയതും ന്‍റെ സഹോദരിയെയാ…’

അവനെന്‍റെ കൈവിടുവിച്ച് പറഞ്ഞു..

‘ഇതിനുത്തരവാദി അവനാണേല്‍ ഇന്ന് രാത്രി അവന്‍ തികയ്ക്കില്ല..കയറെഡാ..’

വണ്ടി നിന്നത് ദേവയുടെ വീടിന് മുന്നിലാണ്..എനിക്ക് അവിടേക്ക് കടന്നു ചെല്ലാന്‍ കഴിയാത്തോണ്ട് ഗൗതം ഉള്ളിലേക്ക് പോയി..

കുറച്ചു സമയത്തിന് ശേഷം അവന്‍ പുറത്തേക്ക് വന്നു…

അവന്‍റെ മുഖത്തൂന്ന് മനസ്സിലായി അവനവിടില്ലാന്ന്…

ദേവയുടെ മരണത്തിന് ശേഷം അവനവിടെ നിന്നിട്ടില്ലത്രേ…അവരുടെ പഴയ തറവാട്ടിലാണ്…

ഗൗതമിനോട് ആയത് കൊണ്ടാവണം അവരത് പറഞ്ഞത്…

ഗൗതം അവിടേക്ക് വണ്ടി എടുത്തു…

‘ഡാ..അവരോട് സത്യം പറയാമായിരുന്നു..അവര്‍ നിന്നെ ശപിച്ചപ്പോള്‍ തകര്‍ന്നത് എന്‍റെ ചങ്കാഡാ..’

ഗൗതമാണ്..

‘വേണ്ടെഡാ…ഇന്ന് നന്ദു അവസാനിക്കുന്നതോടെ ഈ സത്യം അവസാനിക്കണം…എല്ലാത്തിനും കാരണക്കാനായി ഞാന്‍ മതി….ഇല്ലെങ്കില്‍ നാളെ

ആ അച്ഛനും അമ്മയ്ക്കും അതും സഹിക്കാനാവില്ല…അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍….’

‘അപ്പോള്‍ നിന്‍റെ അച്ചനും അമ്മയും…അവരോ…’

ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു…

അവരെന്നെ അവിശ്വസിക്കില്ല…പക്ഷേ ദേവയ്ക്ക് വേണ്ടി ഇത്രയുമെങ്കിലും ചെയ്തില്ലേല്‍ അവളെന്‍റെ പെണ്ണാണെന്ന് പറഞ്ഞത് വെറുതെയാകില്ലേ….

നിറഞ്ഞ കണ്ണുകള്‍ അവനില്‍ നിന്നൊളിപ്പിക്കാന്‍ ഞാന്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു….

കുറച്ച് നേരത്തെ യാത്രയ്ക്കൊടുവില്‍ ഗൗതം വണ്ടി നിര്‍ത്തി…

ഒരു ഒറ്റപ്പെട്ട വീട്…

അങ്ങോട്ട് നടക്കുമ്പോഴും മനസ്സില്‍ ഒരാഗ്രഹം ഉണ്ടായിരുന്നു..അവനാകരുതേ ഇതിന് കാരണക്കാരനെന്ന്……

അവനാണേല്‍ ഇന്ന് കൊണ്ടെല്ലാം തീര്‍ക്കും ഞാന്‍…ഒരുപക്ഷേ നാളെ പോലീസ് എന്നെ കണ്ടെത്തിയേക്കാം…അതിന് മുന്‍പ്…

അകത്ത് ആളനക്കമുണ്ട്….

ഗൗതമിനെ പുറത്ത് നിര്‍ത്തി ഞാന്‍ അകത്തേക്ക് നടന്നു..ഞാന്‍ കാരണം ഇനിയും അവനൊരപകടം വന്നു കൂടാ….

തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് ചെന്ന ഞാന്‍ ആരെയും കണ്ടില്ല…

പെട്ടന്നാണ് വാതിലടഞ്ഞത്….തിരിഞ്ഞതും നന്ദു…!

‘നിന്നെ കാത്താണ് ഞാനിരുന്നത്.. കൂടെ ഗൗതമിനെ പ്രതീക്ഷിച്ചു..അവനില്ല..ഒറ്റയ്ക്ക് വന്നത് ശരിയായില്ല ഹരി…’

അവന്‍റെ ആള്‍ക്കാരെ കണ്ടപ്പോള്‍ മനസ്സിലായി അവന്‍ പ്ലാന്‍ഡാണെന്ന്…

‘നീ ഇനി പുറം ലോകം കാണില്ല..ദേവയുടെ അടുത്തേക്ക് നിനക്കും പോകാം…’

പെട്ടന്നാണ് പിറകിലെ ജനലിലൂടെ ഗൗതം അകത്തേക്ക് വന്നത്..

അവന്‍ നന്ദുവിന്‍റെ കാലിന് നേരെ ഷൂട്ട് ചെയ്തു..

അവനൊരു കരച്ചിലോടെ തഴേക്ക് വീണു..

അത് കണ്ട ആള്‍ക്കാര്‍ പുറത്തേക്ക് ഓടി…

‘ഹരി ഒറ്റയ്ക്ക് ആയിരിക്കുമെന്ന് കരുതിയ നിനക്കാണ് തെറ്റിയത്…എന്നും അവന് കൂട്ടായി ഞാനുമുണ്ടാകും…’

നന്ദുവിനെ ഒരു കസേരയില്‍ ഇരുത്തി..

അവന്‍റെ കാലില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു…

‘പറയെഡാ..എന്തിനാ നീ ഇത് ചെയ്തത്…സ്വന്തം കൂടപ്പിറപ്പിനെ..ഇല്ലാണ്ടാക്കിയത്…’

അവന്‍റെ മൗനം കാണും തോറും ഉള്ളിലെ ദേഷ്യം ഇരമ്പി….

‘പറയെഡാ…എന്തിനാ നീ സ്വന്തം ചോരയെ..നശിപ്പിച്ച് കൊന്നത്…’

‘അവളെന്‍റെ ചോര അല്ലാത്തത് കൊണ്ട്…അവളെന്നല്ല ആരും എന്‍റെ ചോരയല്ല..’

പെട്ടന്നുള്ള അവന്‍റെ ഉത്തരം ഞങ്ങളെ ഞെട്ടിച്ചു….

‘അവളുടെ അച്ഛനും അമ്മയ്ക്കും ദയവ് കൂടിയപ്പോള്‍ ചെയ്ത തെറ്റാണ്..ഞാന്‍..തെരുവിന്‍റെ സന്തതി…പിന്നീട് രണ്ട് അനിയത്തിമാരെ കൂടി കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു…പക്ഷേ സര്‍വ്വ സൗഭാഗ്യവും മൂന്നായി പങ്കിടാന്‍ എനിക്കാവില്ല..എല്ലാം എന്‍റേതാണ്..എന്‍റേത് മാത്രം…’

ഭ്രാന്തനെപ്പോലെ അവന്‍ അലറി…

‘അപ്പോള്‍ ലക്ഷമിയേയും…’

‘ഇരട്ടകളില്‍ മൂത്തവളെ ഒരാക്സിഡന്‍റിലൂടെ പറഞ്ഞ് വിട്ടു..ദേവയെ ജാതകദോഷത്തിന്‍റെ പേരില്‍ വീട്ടില്‍ തളയ്ക്കാനായിരുന്നു…പക്ഷേ നീ..ഹരി…എന്‍റെ പ്ലാന്‍ നശിപ്പിച്ചു…പറ നിനക്കൊക്കെ ന്താ വേണ്ടത്..തരാം ഞാന്‍..എന്നെ വെറുതെ വിട്…’

ഗൗതമിന്‍റെ കൈയ്യിലെ തോക്ക് വാങ്ങി നന്ദുവിനെ ഒരു ബുള്ളറ്റില്‍ ഇല്ലാതാക്കുമ്പോഴും മനസ്സ് പിടഞ്ഞിരുന്നു…

‘പണത്തിന് വിലയിടാനാകാത്ത ഒരുപാടു കാര്യങ്ങളുണ്ട്…പ്രണയത്തിനും..പെണ്ണിന്‍റെ മാനത്തിനും സഹോദര സ്നേഹത്തിനോ സൗഹ്യദത്തിനോ മുന്‍പില്‍ പണം ഒന്നുമല്ല…’

നന്ദുവിന്‍റെ കണ്ണുകള്‍ അടച്ച് കൊണ്ട് ഞാന്‍ തുടര്‍ന്നു

‘ നീയും എന്‍റെ സുഹ്യത്തായിരുന്നു നന്ദു…’

മുറ്റത്തെ ബഹളത്തില്‍ നിന്നും മുറ്റത്താകെ പോലീസ് ഉണ്ടെന്ന് മനസ്സിലായി…

എന്നെ തിരഞ്ഞവര്‍ എത്തി..

ഒരു പാട് നിര്‍ബന്ധിച്ചാണ് ഗൗതമിനെ പറഞ്ഞ് വിട്ടത്..

അവനിനിയും ജീവിതമുണ്ട്…

ഞാനവസാനിക്കുകയാണ്…

എന്നോടൊപ്പം ദേവയുടെയും പാത്തുവിന്‍റെയും മരണത്തിന്‍റെ രഹസ്യവും അവസാനിക്കട്ടേ…

അവര്‍ക്ക് വേണ്ടി ഞാന്‍ നീതി നടപ്പാക്കി കഴിഞ്ഞു….

(തുടരും )

Writer: Darsana S Pillai

മേഘമൽഹാർ part 17 | Malayalam novel
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.