പുനർജ്ജന്മം 1 Malayalam novel

പുനർജ്ജന്മം ഭാഗം 1

“പുനർജ്ജന്മം ” എന്ന സത്യം ലോകത്തു എല്ലാ മതങ്ങളും അംഗീകരിക്കുന്നുണ്ടോ എന്ന് സംശയമാണ്. പല മതങ്ങളും പുനർജന്മത്തെപ്പറ്റി പരാമര്ശിക്കുന്നുണ്ടെങ്ലും ആ ദർശനകൾക്കു വൈവിദ്ധ്യം കാണുന്നുണ്ട്. പല മതഗ്രന്തങ്ങളിലും പല രീതിയിൽ പുനർജന്മത്തെ പറ്റി പറയുന്നു. ഇതെല്ലാം ചേർത്ത് യുക്തിക്കു ചേരുന്നതും അനേകം ദാര്ശനികരും പ്രവാചകന്മാരും സംശയലേക്കമന്യേ സാക്ഷ്യപെടുത്തിയിട്ടുള്ളതുമായ സത്യത്തെ കണ്ടെത്തി അംഗീകരിക്കുകയാണ് ഉത്തമം.

“വാസാംസി ജീർണ്ണാണി യദ്ധവിഹായ
നവമി ഗൃഹനതി നാരോപരണി
തഥാ ശരീരാണി വിഹായജീര്ണന്യായനി
സംയധി നവനിദേഹി “

അതായത്,

ജീർണ്ണിച്ചതും പഴയതും ഉപയോഗിക്കാൻ കഴിയാത്തതുമായ വസ്ത്രം ഉപേക്ഷിച്ചു മനുഷ്യർ, പുതിയ വസ്ത്രത്തെ പഴത്തിനു പകരമായി സ്വീകരിക്കുന്നു. അതുപോലെ തന്നെ ഈ ശരീരത്തിൽ വസിക്കുന്ന ജീവനും ജീർണ്ണിച്ച പഴയതായ ഈ ശരീരം ത്യജിച്ചിട്ടു പുതിയ ശരീരത്തെ സ്വീകരിക്കുന്നു.

ഈ പറഞ്ഞതിനൊക്കെ എന്തെങ്കിലും തെളിവുണ്ടോ? ആരെങ്കിലും മരിച്ചിട്ട് ഇങ്ങനെയൊക്കെയാണ് എന്ന് വന്നു സാക്ഷ്യപെടുത്തിയിട്ടുണ്ടോ? ഇതിനു ശാസ്ത്രത്തിന്റെ പിന്ബലമുണ്ടോ എന്നിങ്ങനെ അനേകം ചോദ്യങ്ങളുണ്ടാകും. ഇതിനെല്ലാം ഉത്തരമായി നമ്മുടെ ശാസ്ത്രം ഇപ്പൊ എത്തി നിൽക്കുന്നിടത്തു തന്നെ നമുക്ക് തിരയാം. നാം ഇന്ന് സർവസാധാരണമായി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ നോക്കുക, ആ ചെറിയ വസ്തുവിൽ പല നമ്പറുകൾ അമർത്തി ആയിരക്കണക്കിന് കിലോമീറ്റർ അകലെയിരിക്കുന്നവരുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും സര്വസാധാരണമാണല്ലോ. ഇത് ശാസ്ത്രീയമായി ഒന്നും അറിയാത്തവരും നിത്യേന ചെയ്യുന്ന പ്രവർത്തിയാണ്. ഇനി ഇതിന്റെ പ്രവർത്തന രീതിയെ പറ്റി പറയാം. നാം നമ്പറുകളിൽ അമർത്തുമ്പോൾ അതിലെ പ്രത്യേക സ്ഥലത്തു നിന്നും പ്രത്യേക തരംഗദൈർഖ്യമുള്ള റേഡിയോ തരംഗങ്ങൾ പുറപ്പെടുന്നു. അത് എങ്ങിനെയാണെന്ന് സാധാരണയായി ഇത് ഉപയോഗിക്കുന്ന നമ്മിൽ ആർക്കും തന്നെ അറിയില്ല. ഈ തരംഗങ്ങൾ ഭൂമിയിൽ നിന്നും വളരെ ഉയരത്തിൽ നിൽക്കുന്ന ഉപഗ്രഹത്തിൽ എത്തിച്ചേരുന്നു. പ്രത്യേക തരംഗദൈർഖ്യമുള്ള ഈ വീചികൾ ഉപഗ്രഹത്തിന്റെ പ്രത്യേക സ്ഥാനങ്ങളിൽ സ്വീകരിക്കുകയും അവ തരംഗങ്ങളായിട്ടു ഭൂമിയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. ഉപഗ്രഹങ്ങളിൽ നടക്കുന്ന അതി സൂക്ഷ്മവും അതീവ സന്ഗീർണ്ണവുമായ ചലനങ്ങൾ ആരെങ്കിലും ചെന്നു അന്വഷിച്ചിട്ടാണോ നാം അംഗീകരിച്ചിട്ടുള്ളത് ഇതുപോലെ തന്നെ വിശേഷാൽ ബുദ്ധികൊണ്ട് മേല്പറഞ്ഞ സംസാരചക്രത്തിന്റെ ജീവന്റെ പരിക്രമണത്തെ കുറിച്ച് പറഞ്ഞതും. അതുകൊണ്ട് തന്നെ പുനർജ്ജന്മം എന്നൊന്നുന്നുണ്ട് ഏതൊരു ജീവനും…

ഏതൊരു മനുഷ്യനും മൂന്നു കാലങ്ങളാണുള്ളത്. ഭൂതം, വർത്തമാനം, ഭാവി. ഇതിൽ ഭാവി എന്താന്ന് മുൻകൂട്ടി അറിയാൻ നാം ആരും തന്നെ ഈശ്വരനല്ല. ഇവിടെ ഭൂതകാലമെന്നു ഞാൻ ഉദ്ദേശിക്കുന്നത് മുന്ജന്മവും, വർത്തമാനകാലമെന്നു ഉദ്ദേശിക്കുന്നത് മുന്ജന്മത്തിന് ശേഷമുള്ള പിൻജന്മവും. അതായതു ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നത് വർത്തമാന കാലം. എല്ലാം ജീവജാലങ്ങൾക്കുമുണ്ട് മുന്ജന്മം എന്നൊന്നു. മുന്ജന്മത്തിൽ താൻ ആരായിരുന്നു, എവിടെ ആയിരുന്നു, ആരുടെ മകൻ അല്ലെങ്കിൽ മകൾ ആയിരുന്നു, ആർക്കു പ്രിയപ്പെട്ടവൻ അല്ലേൽ പ്രിയപ്പെട്ടവൾ ആയിരുന്നു. ഇതൊന്നും പിൻജന്മത്തിൽ അറിയണമെന്നില്ല പലർക്കും. എന്നാൽ ഉദാഹരണത്തിന് നാം മുൻപ് പോയിട്ടില്ലാത്ത ഒരു സ്ഥലത്തു പോകുകയോ ചെയ്യുമ്പോൾ നാം ആദ്യമായാണ് അവിടെ പോകുന്നതെങ്കിലും മുൻപ് എപ്പോഴോ കണ്ടതായി തോന്നും. അല്ലെങ്കിൽ ഒരു വ്യക്തിയെ കാണുമ്പോൾ അവരെ മുൻപ് എപ്പോഴോ കണ്ടു മറന്ന ഒരു പ്രതീതി ഉണ്ടാവും മനസ്സിന്. അത് ആ വെക്തി നമുക്ക് മുന്ജന്മത്തിൽ ആരെങ്കിലും ആയിരുന്നിരിക്കും അതുകൊണ്ടാവും പിൻജന്മത്തിൽ ചിലരെ കാണുമ്പോൾ എവിടോ കണ്ടു മറന്ന പോലെ ഒരു തോന്നൽ മനസ്സിൽ.

അതുപോലെ തന്നെ ഞാൻ ഈ പറയുന്ന കഥയിലെ വ്യക്തികൾക്കും ഒരു മുന്ജന്മം ഉണ്ടായിരുന്നു.18 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ടുപേരുടെ കഥയാണിത്. എല്ലാ കഥയിലെയും പോലെ ഇവർക്കിടയിലുമുണ്ട് പ്രണയവും, വിരഹവും,മോഹവും, മോഹഭംഗവും, നഷ്ടവും എല്ലാം. അവരെ ഓരോരുത്തരെയും നമുക്ക് പരിചയപ്പെടാം .

പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം എന്ന ഗ്രാമത്തിലാണ് അമ്മുന്റെയും കിച്ചന്റെയും കോവിലകം. അവിടുത്തെ നാടുവാഴിയാണ് ദേവദത്തൻ നമ്പൂതിരി. അദേഹത്തിന് രണ്ടു പെണ്മക്കൾ ആണ്. സാവിത്രിയും അമ്മുവും. സാവിത്രി മൂത്തവൾ അമ്മു ഇളയവളും. അമ്മുന്റെ പ്രസവത്തോടെ അവരുടെ അമ്മ മരിച്ചു. പിന്നെ സാവിത്രിയേയും അമ്മുനെയും നോക്കി വളർത്തിയത് ഗായത്രി ആണ്. സഹോദരനെയും അയാളുടെ കുട്ടികളെയും ഓർത്തു ഗായത്രി വിവാഹം ശേഷവും തറവാട്ടിൽ തന്നെ നിന്നു. ദേവദത്തൻ നമ്പൂതിരിയുടെ ഒരേയൊരു സഹോദരി ആണ് ഗായത്രി അന്തർജ്ജനം. ഗായത്രിയുടെ മകൻ ആണ് കിച്ചൻ. കൃഷ്ണൻ നമ്പൂതിരി എന്ന പേര് ചുരുക്കി വിളിച്ചു കിച്ചൻ എന്നായി. അമ്മു ഉം കിച്ചനും സമപ്രായക്കാരാ.

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

പുനർജ്ജന്മം ഭാഗം 1
5 (100%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.