സ്വര്‍ഗ്ഗനരകങ്ങള്‍ malayalam poem

സ്വര്‍ഗ്ഗനരകങ്ങള്‍

ദിനേന നല്ല സ്വപ്‌നങ്ങൾ കണ്ട്
ഉറങ്ങി ഉണരുന്നവൻ എന്നും
നിത്യസ്വർഗ്ഗത്തിലായിരിക്കും,

നിത്യയവ്വനം അവനിൽ
നിറഞ്ഞുനിൽക്കും.
പുലർക്കാലം അവന്
ഉന്മേഷവും ഊർജ്ജവുമേകും,
മുന്തിരിച്ചാറവന്‍ ഊറ്റിക്കുടിക്കും,

ഏതന്‍ത്തോട്ടത്തിന്റെ
അധിപനായും
നിത്യവും അവിടെ
രമിക്കാനെത്തുന്നതായും
അവന് തോന്നും,

ദുസ്വപ്നങ്ങളുടെ രാജാവിന്
നിത്യവും ഉറക്കം
കാരമുള്ളുകൾക്ക്
മുകളിലായിരിക്കും

ഉമിനീരിറക്കാന്‍ അവന്
ഭയമായിരിക്കും, വീണ്ടും,
അവൻ ഉറങ്ങാൻ മടിക്കും,
ഉണരുമ്പോൾ അസ്വസ്ഥതയിൽ
അവൻ പുളയും

തൊണ്ടക്കുഴിയിൽ
മരണമെത്തിയവനെപോലെ
ഉറക്കച്ചടവിൽ അവൻ
വിറക്കും വിയർക്കും,
കുടിവെള്ളത്തിനു കയ്പ്പും
ചവര്‍പ്പുമുള്ളതായി
അവനുതോന്നും,

അപ്പോൾ അവൻ
നിത്യനരകത്തെ
ഭയപ്പെടുന്നതായി കാണാം!!!.

സ്വര്‍ഗ്ഗനരകങ്ങള്‍
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.