മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 2

ഇന്ന് രാവിലെ പുഴയക്കര ഗ്രാമത്തിലേക്ക് സൂര്യൻ വന്നത് രണ്ട് പേരുടെ മരണ വാർത്തയും കൊണ്ടാണ്. തേങ്ങാ കച്ചവടം നടത്തുന്ന തോമാച്ചനും ബാംഗ്ലൂരിൽ പഠിക്കുന്ന മകൾ സിസിലിയും. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും വന്ന സിസിലിയെ കൊണ്ടു വരാൻ പോയതാണ് തോമാച്ചൻ.

കഴിഞ്ഞ 4 വർഷമായി സിസിലി ബാംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുന്നു. അവസാന വർഷം ആയത് കൊണ്ട് കഴിഞ്ഞ 1 വർഷമായി സിസിലി നാട്ടിലേക്ക് വന്നിട്ട്. പരീക്ഷയും മറ്റുമായി അവൾ തിരക്കിലായിരുന്നു. മകൾ ഭയപ്പെടേണ്ട എന്നു കരുതി തോമാച്ചനും ഭാര്യ അന്നമ്മ ചേച്ചിയും നാട്ടിലെ മരണങ്ങളെ കുറിച്ച് അവൾ അന്വേഷിച്ചിരുന്നെങ്കിലും പേടിപ്പെടുത്തുന്ന കാര്യങ്ങൾ ഒന്നും അവളോട് പറഞ്ഞിരുന്നില്ല. കുറച്ചു പേർ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു എന്നെ പറഞ്ഞിരുന്നുള്ളൂ.

പഠനം പൂർത്തിയാക്കിയ സിസിലി ബാംഗ്ലൂരിൽ നിന്ന് കൂട്ടുകാരികൾക്കൊപ്പം ഇന്നലെ ഉച്ചയോടെയാണ് നഗരത്തിൽ എത്തിയത്. വൈകുന്നേരം വരെ അവിടെ കറങ്ങി കുറെ പർച്ചേസ് ഒക്കെ കഴിഞ്ഞ് ലാസ്റ്റ് ബോട്ടിൽ കയറിയ ശേഷം ആണ് വീട്ടിലേക്ക് വിളിച്ച് താൻ വരുന്നുണ്ടന്നും കൂട്ടി കൊണ്ടു പോകാൻ തോമച്ചനോട് ജെട്ടിയിലേക്ക് വരാൻ പറഞ്ഞതും.

അങ്ങിനെ മകളെ കൂട്ടി കൊണ്ടു വരാൻ പോയ തോമാച്ചനും മകളും വരാൻ വൈകിയപ്പോഴാണ് അന്നമ്മ ചേടത്തി വിളിച്ചു പറഞ്ഞത് അനുസരിച്ച് മെമ്പർ സജീവും പരിസരത്തെ കുറച്ചു ചെറുപ്പക്കാരും കൂടി അന്വേഷിച്ചു ഇറങ്ങിയത്. ആ സംഘമാണ് ജെട്ടിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ മരിച്ചു കിടക്കുന്ന തോമച്ചനെയും സിസിലിയെയും കണ്ടത്.

മെമ്പർ പോലീസിനെ വിളിച്ചു പറഞ്ഞതനുസരിച്ച് അവർ വന്ന് മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ച് അവർ തിരികെ പോയി.

ഈ മരണങ്ങൾ കൂടി കഴിഞ്ഞതോടെ നാട്ടുകാർ ഇതിന്റെ ദുരൂഹത പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി മെമ്പറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിലെ തീരുമാന പ്രകാരം നാട്ടിലെ പ്രധാനികളും മെമ്പറും കൂടി സ്ഥലം എം എൽ എ യെ കണ്ട് ഒരു പരാതി കൊടുത്തു. അതിന്റെ ഭാഗമായി എം എൽ എ, എസ് പിയെ വിളിച്ച് കേസിനെ കുറിച്ച് അന്വേഷിച്ചു. ഗ്രാമത്തിലെ മരണങ്ങളെ കുറിച്ച് അന്വേഷിച്ച എസ് ഐ മരണങ്ങളിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് റിപ്പോർട്ട് കൊടുത്തത് കൊണ്ട് ആ അന്വേഷണം അവിടെ നിന്നു. അതിന് ശേഷം ഉന്നതതല അന്വേഷണത്തിന് വേണ്ടി നാട്ടുകാർ MLA യുടെ കൂടെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തെങ്കിലും അതെവിടെയും എത്തിയില്ല.

അതിനെ തുടർന്ന് നാട്ടുകാർ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചു. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ആ ഗ്രാമത്തിൽ നടക്കുന്ന പ്രക്ഷോഭം ആരും അറിയില്ലെന്ന് മനസ്സിലാക്കിയ ആ ഗ്രാമത്തിലെ ചെറുപ്പക്കാർ അധികാരികളുടെ ചെവിയിൽ എത്തിക്കാൻ കഴിയുന്ന സമര മുറകളെ കുറിച്ച് ആലോചിക്കാൻ തുടങ്ങി. അതിന്റെ ഭാഗമായി ആ ഗ്രാമത്തിൽ നിന്നും നഗരത്തിലെ കോളേജിൽ പഠിക്കുന്ന വിദ്യാർഥികളും ചെറുപ്പക്കാരും കൂടി നഗര മധ്യത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംക്ഷനിൽ അവർ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്ലാഷ് മോബിന്റെ അവസാനം മരിച്ചവരുടെ മക്കൾ “എന്റെ അച്ഛന്റെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ട് വരിക” എന്ന എഴുതിയ ബോർഡ് ഉയർത്തിപിടിച്ച് നിന്നു. അത് സോഷ്യൽ മീഡിയകളിൽ വലിയ തരംഗമായി മാറി. “പുഴയക്കര ഗ്രാമത്തോടൊപ്പം” എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയകളിൽ വലിയ ട്രെൻഡ് ആയി മാറി. അവരുടെ സമരത്തെ കലാ സംസകാരിക നായകന്മാർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ എവിടെയും പുഴയക്കര ഗ്രാമത്തോടൊപ്പം എന്നത് നിറഞ്ഞു നിന്നു.

ആദ്യമെല്ലാം രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിന്നും മാറി നിന്നിരുന്നെങ്കിലും കേരളത്തിൽ തരംഗമായി മാറിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ സമരം ഏറ്റെടുത്തു. സ്ഥലം എം എൽ എ യും മെമ്പർ സജീവും സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരം തുടങ്ങി. സമരം കൈവിട്ടു പോകും എന്ന നിലയിൽ ആയപ്പോൾ സർക്കാരിന് കേസ് അന്വേഷണത്തിന് ഉത്തരവിടാതെ വേറെ നിവൃത്തിയില്ലാതെയായി. അങ്ങിനെ കേസന്വേഷണത്തിനായി ഒരു പുതിയ ടീമിനെ നിയോഗിക്കാൻ സർക്കാർ ഉത്തരവിറക്കി.

ഇത് വരെ അന്വേഷിച്ച കേസുകളിൽ ഒന്നിൽ പോലും പരാജയം അറിയാത്ത, മുകളിലുള്ള ഓഫീസർമാരുടെ ഒത്താശകൾക്ക് കൂട്ട് നിൽക്കാത്തത്തിന്റെ പേരിൽ സ്ഥിരമായി സസ്‌പെൻഷൻ വാങ്ങുന്ന SIT (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) CI പ്രതാപ് ചന്ദ്രനെ കേസ് അന്വേഷണ ചുമതല ഏൽപ്പിക്കാൻ തീരുമാനമായി.

എന്തോ കാര്യത്തിന് അപ്പന് വിളിച്ച സ്ഥലം sp യുടെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതിന് ഇപ്പോൾ സസ്‌പെൻഷനിൽ നിൽക്കുന്ന പ്രതാപചന്ദ്രന്റെ സസ്‌പെൻഷൻ അവസാനിപ്പിച്ച് തിരികെ വിളിക്കാനുള്ള DGP യുടെ ഓർഡറും കേസന്വേഷണം അദ്ദേഹത്തെ ഏല്പിക്കാനുള്ള മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓർഡറും കാണിച്ചതോടെ MLA യും പഞ്ചായത്ത് മെമ്പറും നിരാഹാരം അവസാനിപ്പിച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ പുഴയക്കര ഗ്രാമം ഉൾപ്പെടുന്ന പോലീസ് സ്റ്റേഷന്റെ മുന്നിൽ വന്ന് നിന്ന 88 മോഡൽ ബുള്ളറ്റിൽ നിന്ന് 6 അടി ഉയരവും അതിനൊത്ത തടിയും ഉള്ള ഒരാൾ പോലീസ് യൂണിഫോമിൽ വന്നിറങ്ങി…

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

മരണങ്ങളുടെ തുരുത്ത് Part 2
4 (80%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.