പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയുവാൻ
മടിക്കുന്ന സ്വപ്നങ്ങൾ 
ഓർമ്മയിൽനിന്നു മായുമ്പോളും
ഞാൻ പഠിച്ച കലാലയത്തിന്റെ
ഊടുവഴികളിൽ…
പാതി ചുവപ്പിച്ചു
എന്നെക്കടന്നുപോയൊരു
പൂവാകയുണ്ടെന്റെ മനസ്സിലും.. !
:
തുറന്നയാകശത്തിന്റെ
കിളിവാതിലുകളിലേക്ക്
അക്ഷരങ്ങളെടുത്തെറിഞ്ഞപ്പോൾ
എന്നെ പ്രണയിച്ചയൊരു
നീല നക്ഷത്രമുണ്ടായിരുന്നു.. !
:
ഞാനൊരക്ഷരമെടുത്തെറിഞ്ഞപ്പോൾ..
എന്റെ ആത്മാവിന്റെ..
ആഴങ്ങളിലേക്ക്..
അവളുമൊരക്ഷരമെടുത്തെറിഞ്ഞു.
തമ്മിൽ കൂട്ടിമുട്ടിയപ്പോൾ
സ്ഫോടനങ്ങളില്ല… !
ശബ്ദങ്ങളുമില്ല…. !
അക്ഷരങ്ങളാൽ വിരിഞ്ഞ
ഒരു കുഞ്ഞു കവിതയുടെ
മൗനം മാത്രം .. !
:
കാലമേറെക്കഴിഞ്ഞിട്ടും
വിട്ടുമാറുവാൻ
കഴിയാത്തൊരിഷ്ടം
എന്റെ ആത്മാവിലേക്ക്
പെയ്തിറങ്ങുമ്പോൾ…
വെള്ള തേച്ച ശവക്കല്ലറകളിൽ
ഉറങ്ങുന്ന മൗനം
ഭേദിക്കപ്പെടുകയാണ് .. !
:
എന്നിലെ കവിതയുടെയാത്മാവ്
കർമ്മബന്ധങ്ങളിൽ
ഒരു പ്രണയിനിയായ്..
പുനർജനിക്കുകയാണ്…. !
ഞാൻ എന്നിലേക്ക്‌ തന്നെ
നിരായുധനായ് വാക്കുകൾ
മുളപ്പിച്ചു മടങ്ങുകയാണ്….. !

പെയ്തൊഴിയാതെ Malayalam Poem
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.