Baby malayalam story

പ്രിയ കുഞ്ഞേ

4 വർഷം മുമ്പുള്ള സെപ്റ്റംബർ… ഒരു ഓണക്കാലം… .

മലയാളികൾ എല്ലാം ഓണം ആഘോഷിക്കാൻ തിരക്കിട്ടു ഓടുമ്പോൾ ഒരുപാട് സന്തോഷത്തോടെയും സ്വപ്നങ്ങളോടെയും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക്.

മാസങ്ങളായി ദിവസങ്ങൾ എണ്ണി, പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്ന ദിവസം.

2014 ജനുവരി 21 ഞങ്ങളുടെ ഒന്നാം വിവാഹവാർഷിക ദിനം…. അന്നാണ് നീ എന്റെ ഉദരത്തിൽ ജന്മമെടുത്തിരിക്കുന്നു എന്ന വിവരം ഞാൻ അറിയുന്നതു.

അന്ന് ആ നിമിഷം ഞാൻ അനുഭവിച്ച സന്തോഷം എത്ര വലുതായിരുന്നു എന്ന് നിനക്ക് അറിയോ…..

പിന്നീട് ഉള്ള ഓരോ ദിനവും ഞങ്ങൾ നിന്നെ കാത്തിരിക്കുകയായിരുന്നു…

നീന്റെ അനക്കം ഞാൻ ആദ്യമായി അറിഞ്ഞപ്പോ ഉണ്ടായ അനുഭൂതി അത് വാക്കുകൾക്ക് അതീതമാണ്….

7 ആം മാസത്തിൽ നടത്തിയ സ്കാനിങ്ങിൽ നോർമൽ ഡെലിവറി നടക്കില്ല സിസെറിയൻ വേണ്ടി വരും എന്ന് പറഞ്ഞപ്പോൾ ഒന്ന് മാത്രമേ ഞാൻ പ്രാത്ഥിച്ചുള്ളൂ…. എന്ത് ചെയ്താലും നിനക്കൊന്നും സംഭവിക്കരുത് എന്ന്…

അങ്ങനെ പ്രാർത്ഥനയോടെ ദിവസങ്ങൾ തള്ളി നീക്കി…

ഡോക്ടർമാർ സെപ്റ്റംബർ 5 നു ഓപ്പറേഷൻ നടത്താം എന്ന് അറിയിച്ച അന്ന് മുതൽ ആരോഗ്യമുള്ള നിന്റ ജനനത്തിനായി പ്രാർത്ഥനയോടെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി. നിന്റെ വരവിനായി രാവും പകലും ഞാൻ പ്രാർത്ഥനയിൽ മുഴുകി.

അന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയത്തു മറ്റുള്ളവരുടെ എല്ലാം മുഖത്ത്‌ ഒരു തരം പേടി നിഴലിച്ചിരുന്നത് ഞാൻ ശ്രദിച്ചിരുന്നു. എനിക്കും ഉണ്ടായിരുന്നു പേടി. എന്റെ കാര്യം ഓർത്തല്ല. നിന്നെ ഓർത്ത്. നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത്.

ആരെങ്കിലും ഒരാളെ മാത്രമേ കിട്ടുകയുള്ളു എന്ന് ഡോക്ടർമാർ പറഞ്ഞതായി പിന്നീട് ഞാൻ അറിഞ്ഞു.

ഓപ്പറേഷൻ ടേബിളിൽ നിന്റെ വരവിനായി എന്തും സഹിക്കാൻ തയ്യാറായി ഞാൻ കിടന്നപ്പോൾ അരികിൽ വന്ന ഡോക്ടറോഡ് ഞാൻ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. എനിക്ക് എന്തും സംഭവിച്ചോട്ടെ. പക്ഷെ നിനക്ക് ഒന്നും സംഭവിക്കരുത്. ഒരു കുഴപ്പവും കൂടാതെ നിന്നെ പ്രതീക്ഷയും പ്രാർത്ഥനയും ആയി പുറത്തു കാത്തുനിൽക്കുന്നവരെ നിന്നെ ഏൽപ്പിക്കണം.

നിമിഷങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ ഓപ്പറേഷൻ ടേബിളിൽ നിന്റെ ആരോഗ്യമുള്ള ജനനത്തിനായി പ്രാർത്ഥനയോടെ ഞാൻ കാത്തുകിടന്നു. സെക്കന്റ്‌കൾ പോലും മണിക്കൂറുകളുടെ അകലം ഉള്ളതായി തോന്നിച്ചു.

അവസാനം ഡോക്ടർമാർ നിന്നെ പുറത്തെടുത്തു. Its a boy എന്ന് പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച ആനദംഎത്ര വലുതാണെന്ന് നിനക്കറിയില്ല. അത് നീ ഒരു boy ആയതുകൊണ്ടല്ല, മറിച്ചു ഒരു കുഴപ്പവും സംഭവിക്കാതെ നിന്നെ കിട്ടിയത് കൊണ്ട്.

നിന്റെ കരച്ചിൽ അന്ന് ആദ്യമായി ഞാൻ കേട്ട നിമിഷം ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞോഴുകി. നിന്നെ ആദ്യമായി ചുംബിച്ച ആ നിമിഷം ഓർക്കുമ്പോൾ ഇന്നും എന്റെ കണ്ണുകൾ നിറയുന്നു.

പെട്ടന്ന് തന്നെ ഡോക്ടർമാർ നിന്നെ എന്നിൽ നിന്നും അടർത്തിമാറ്റി. അവരുടെ സംസാരത്തിൽ നിന്നും എന്തൊക്കെയോ അപകടം ഞാൻ മണത്തു. നിമിഷങ്ങൾക്കകം പതിയെ എന്റെ ബോധം മറയുന്നത് ഞാൻ അറിഞ്ഞു. പിന്നീടുള്ള 3 ദിനങ്ങൾ എനിക്ക് അതിജീവനത്തിന്റെതായിരുന്നു. ബോധം പോലും ഇല്ലാതെ icu വിൽ കിടന്നപ്പോൾ എന്റെ അവബോധമനസ്സിൽ എത്രയും വേഗം നിന്റെ അടുത്തേക്ക് എത്താൻ ഉള്ള ആഗ്രഹം അലയടിച്ചിരുന്നിരിക്കും. അതായിരിക്കും ഡോക്ടർമാർ എന്റെ മരണം ഉറപ്പിച്ചിരുന്നിട്ടും ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

മാതൃ സ്നേഹം എത്ര വലുതാണെന്ന് വിവരിക്കാൻ വാക്കുകൾക്കാവില്ല. അബോർഷനിലൂടെയും ജനിച്ച ഉടനെയും കുഞ്ഞുങ്ങളെ കൊല്ലുന്നവരും ഇന്നി ലോകത്തുണ്ട്.പക്ഷെ അതിലും ഉപരിയായി,സ്വന്തം ജീവൻ പോലും ത്യജിച്ചു കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന അമ്മമാരും.

എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ 4 വർഷം കഴിഞ്ഞിരിക്കുന്നു. അന്ന് ഞാൻ നിന്നെ കാത്തിരുന്നതു പോലെ ഇന്ന് നിന്റെ കുഞ്ഞുവാവയ്ക്കായി പ്രാർത്ഥനയോടെ നീയും എന്റൊപ്പം കാത്തിരിക്കുന്നു.

കൂടെ കളിക്കാൻ ഒരു കുഞ്ഞുവാവയെ വേണം എന്ന് നീ പറഞ്ഞപ്പോൾ നിന്റെ ആഗ്രഹം സാധിച്ചുതരാൻ ഞങ്ങളെ ദൈവവും അനുഗ്രഹിച്ചു. ഇനി പ്രാർത്ഥനയോടെ നമുക്ക് കാത്തിരിക്കാം. ആ നല്ല ദിവസത്തിനായി.

Ann

പ്രിയ കുഞ്ഞേ
4 (80%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.