malayalam online story

തുലാഭാരം

“രാവിലെ ഓഫീസിൽ എത്തിയപ്പോൾ തന്നെ ഉച്ചക്കുള്ള ലീവിന് അപേക്ഷ കൊടുത്തു അല്ലേ. എന്താ വിശേഷം “

പ്യൂൺ രവി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും ഞാൻ തലയുയർത്തി…

“ഗുരുവായൂർ പോകണം. തുലാഭാരം നടത്താൻ വേണ്ടി കുറെനാളായി ആഗ്രഹിക്കുന്നു .ഇന്ന് എന്തായാലും പോകണമെന്ന് ഉറപ്പിച്ചു….”

വില്ലജ് ഓഫീസർ ആയ ഞാൻ അതു പറഞ്ഞു കൊണ്ട് വീണ്ടും ഫയൽ നോക്കാൻ തുടങ്ങി

“ബാങ്കിൽ നിന്നും ആളു വന്നിട്ടുണ്ട് ഒരു ജപ്തിയുണ്ട്.

അവിടേക്കു വന്ന രവി പറഞ്ഞു

” അതുകഴിഞ്ഞു ഞാൻ നേരെ വീട്ടിൽ പോകും”

രവിയോടതു പറഞ്ഞിട്ട് ഞാനിറങ്ങി

പോലീസും ബാങ്കിൽ നിന്നും ഉള്ള ആളുകളും വില്ലജ് ഓഫീസർ ആയ ഞാനും കൂടി മൂന്നു വാഹനങ്ങളിൽ ആയി പോകുമ്പോൾ എന്റെ മനസ്സിൽ ഭാര്യയും കുട്ടികളുമായി ഗുരുവായൂർ യാത്ര മാത്രം ആയിരുന്നു

കുറെക്കാലമായുളള അവളുടെ ആഗ്രഹമായിരുന്നു ഈ തുലാഭാരം ഇന്ന് എന്തായാലും അത്‌ നടക്കും

അവിടെ എത്തി ജപ്തി നടപടികൾ ആരംഭിച്ചു . വീട്ടിൽ വിലപ്പെട്ട എന്തെങ്കിലും ഉണ്ടോ എന്ന വില്ലേജ്ഓഫീസർ നോക്കി ഉറപ്പുവരുത്തണം

ഒരു ചെറിയ മുറി മാത്രം ഉള്ള ഓടിട്ട വീട് ആണ് ഞാൻ അകത്തു കയറി നോക്കാൻ തുടങ്ങി

അതിന്റെ ഉള്ളിൽ കുറച്ചു മുഷിഞ്ഞ വസ്ത്രങ്ങളും പഴയ ഒരു അലമാരയും മാത്രം ആണ് ഉള്ളത്.

ഞാൻ അടുക്കളയിൽ പോയി നോക്കിയപ്പോൾ ഒരു പാത്രത്തിൽ കുറച്ചു ചോറ് മാത്രം ഉണ്ട്. അവിടെ നിന്നും തിരിയുമ്പോൾ നിലത്ത് എന്തോ കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എടുത്തു നോക്കിയപ്പോൾ ഒരു വിഷക്കുപ്പി.

വീട്ടുകാരെ മാറ്റിനിർത്തി കാര്യമന്വേഷിച്ചു

ജപ്തി നടക്കുകയാണെങ്കിൽ പോകാൻ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് ചോറിൽ വിഷം കലർത്തി ഒരുകൂട്ട ആന്മഹത്യാ ചെയ്യാൻ ഉളള തയാറെടുപ്പാണ്.

ഫോൺ ബെല്ലടിച്ചപ്പോൾ ആണ് ഞെട്ടലിൽ നിന്നും ഞാൻ ഉണർന്നത്

“ഏട്ടാ ഞങ്ങൾ റെഡിയായിരിക്കുകയാണ് എപ്പോഴാ വരുന്നെ”

ഭാര്യയുടെ ചോദ്യത്തിനു ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയുമ്പോൾ കൈ അറിയാതേ എന്റെ പോക്കറ്റിൽ അമർന്നു.

തുലാഭാരത്തിനു വച്ച ഒരു വലിയ സഖ്യ ഉണ്ട് അതിൽ , അത്‌ ഇവിടെ കൊടുത്താൽ രണ്ടു കുട്ടികൾ ഉളള ഒരു കുടുംബം രക്ഷപ്പെടും

ഏറെയൊന്നും ആലോചിക്കാതെ അയാൾക്കു ഞാൻ അതു കൊടുത്തുകൊണ്ട് പറഞ്ഞു

” ബാങ്ക് മാനേജരുടെ അടുത്തുപോയി ഈ കാശ് കൊടുക്കൂ..എന്നിട്ട് ബാക്കി കാശ് അടയ്ക്കാൻ അവധി ചോദിക്കൂ.”അവധി തരും.

അന്ന് പിന്നെ അമ്പലത്തിൽ പോക്കും
നടന്നില്ല

**************************

വർഷങ്ങൾ പലതു കഴിഞ്ഞു. ഞാൻ റിട്ടയർ ആയി വീട്ടിൽ ആണ്.

ഒരു ദിവസം വീടിന്റെ മുന്നിൽ ഒരു വലിയ കാർ വന്നു നിന്നു. ചാരു കസേരയിൽ ഇരുന്ന ഞാൻ അത് കണ്ടപ്പോൾ ആണ് പേപ്പറിൽ നിന്നും തല ഉയർത്തി നോക്കിയത്

പരിചയം ഇല്ലാത്ത രണ്ടുപേർ കാറിൽ നിന്നും ഇറങ്ങി അടുത്തേക്ക് വന്നു.അവർ കുറെ കാശ് എന്റെ മുന്നിൽ വച്ചു കൊണ്ട് പറഞ്ഞു

“ഇത് ഒരു വലിയ എമൗണ്ട് ആണ് സർ ഇത് നിങ്ങൾക്ക് ഉള്ളതാണ് സർ എടുക്കണം . അല്ലെങ്കിൽ നിങ്ങൾക്കു ആവിശ്യമുള്ളത് എങ്കിലും എടുക്കണം സർ. “

എനിക്കൊന്നും മനസിലായില്ല.

“നിങ്ങൾ ആരാ..”എനിക്ക് എന്തിനാ കാശ് തരുന്നത്..”

എന്നു ചോദിച്ചു കൊണ്ട് ഞാൻ അവരുടെ മുഖത്തു നോക്കി

അന്നു ഉണ്ടായ ജപ്തിയുടെ കാര്യങ്ങൾ പറഞ്ഞു കൊണ്ട് അവരെ പരിചയപ്പെടുത്തി

അവിടെ കണ്ട ആ കുട്ടികൾ ആണ് ഇന്ന് എന്റെ മുന്നിൽ നിൽക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. അവരെ നോക്കി അന്തം വിട്ടു നിൽക്കുമ്പോൾ അവർ പറഞ്ഞു

“സർ അന്ന് അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.”

“എനിക്ക് കാശ് ഒന്നും വേണ്ട
ഞാൻ അന്നു തന്നെ ഭഗവാനു കൊടുത്ത പൈസയാണ് അത്‌ .

നിങ്ങൾ ഇതു കൊണ്ടു പോയി ഏതെങ്കിലും അനാഥരായാ കുട്ടികൾക്കോ മക്കൾ ഉപേക്ഷിച്ചവർക്കോ ഏതെങ്കിലും രോഗികൾക്കോ കൊടുത്തു സഹായിക്കൂ.അതിന്റെ പുണ്യം ലഭികും..

എന്നു പറഞ്ഞു ഞാൻ അവരെ യാത്രയാക്കി…..

NB: ദൈവങ്ങൾക്ക് കാശിന്റെ ആവശ്യം ഇല്ല.
നമ്മുടെ ചുറ്റുമുണ്ട് ഇത്തരം കുടുംബങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാത്തവർ. അവരാണ് ജീവിക്കുന്ന ദൈവങ്ങൾ അവർക്കാണ് നമ്മൾ കൊടുക്കേണ്ടത്.

അക്ബർ ഷൊറണ്ണൂർ …

തുലാഭാരം
4 (80%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.