veruthe alla bharya malayalam story

വെറുതെ അല്ല ഭാര്യ

“ഏട്ടാ” നിങ്ങൾ അവിടെ എന്തെടുക്കുവാ……

നീതു വിളിച്ചു കൂവിക്കൊണ്ട് മനുവിന്റെ രാവിലെത്തന്നെ അന്വേഷിച്ചു നടക്കുകയാണ്…… എവിടെ പോയി

…” ഇപ്പോൾ അടുക്കളയിൽ സഹായിക്കാൻ വരാം” എന്നും പറഞ്ഞു റൂമിൽ ഇരുന്നു മൊബൈലിൽ തോണ്ടുകയാണോ…”

” എന്താ നീതു നീ കിടന്നു കൂവുന്നത്” എന്നും ചോദിച്ചു മനു റൂമിൽ നിന്നും വേഗം മൊബൈൽ ഒളിപ്പിച്ചു വച്ചു എഴുനേറ്റു…..

….. “നിങ്ങൾ എന്തിനാ മൊബൈൽ മാറ്റിെവച്ചത് എനിക് ഇപ്പോൾ അറിയണം ”
ഒരു ഭാര്യക്കു കാണാൻ പാടില്ലാത്ത എന്താ നിങ്ങൾ അതിൽ ചെയുന്നത്..”

…. നീതു ഉറഞ്ഞു തുള്ളുകയായിരുന്നു പിന്നീടങ്ങോട്ട്…

“അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾ മാത്രം എന്തിനാ മൊബൈലെപ്പോഴും ലോക്ക് ചെയ്തു വെക്കുന്നത്… “

നീതു കത്തി കയറി…..

“മനു ഒന്നും പറയാതെ സോഫയിൽ പോയിരുന്നു t v ഓൺ ചെയ്തു മനസ്സിൽ ഓർത്തു.. ഞാൻ എങ്ങനെ എന്തു പറയും അത് ഇവൾ അറിഞ്ഞാൽ എന്തും സംഭവിക്കും”

…..അന്ന്.. ശനിയാഴ്ച അയിരുന്നു അമ്പലത്തിൽ പോയപ്പോൾ ആണ് ആദ്യമായി അവളെ കാണുന്നത്…

പട്ടുപാവാടയും തുളസിക്കതിരും ചുണ്ടിൽ വശ്യമായ പുഞ്ചിരിയുമായി അവളെ കണ്ടപ്പോൾ അമ്പലത്തിലാണെന്നു പോലും നോക്കാതെ വായ് പൊളിച്ചു നിന്നു ……

അവളോട്‌ ഒരാഗ്രഹം തോന്നിയതും….
അവളെപ്പറ്റി അന്വേഷിച്ചു കുറച്ചു കഷ്ടപ്പെട്ടാണു അവളുടെ നമ്പർ കിട്ടിയതും ഒന്നു പരിചയപ്പെട്ടതും……

…..മിനിയോട് .സംസാരിച്ചു ഒന്നു കമ്പിനി ആയി വരുന്നത് ഉള്ളു… അപ്പോഴേക്കും ആണ് ഇവൾ റൂമിൽ വന്നു ബഹളം വച്ചു നശിപ്പിച്ചത്….

നീതുവിനോട് നല്ല ദേഷ്യം വന്നുവെങ്കിലും ടിവി യുടെ റിമോട്ടിൽ ചാനലുകൾ മാറ്റിക്കൊണ്ട് ഇരുന്നു…….

നീതു,, മനുവിന്റെ മൊബൈൽ കുറച്ചു ദിവസമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് …

അതുകൊണ്ടെല്ലാം അവൾക്കറിയാമായിരുന്നു .
ജീവിതം നഷപെടുത്താനോ കരഞ്ഞു കഴിയാനോ അവളും ആഗ്രഹിച്ചിരുന്നില്ല..

തനിക്കില്ലാത്ത എന്തു പ്രത്യേകതയാണ് അവൾക്കുള്ളത് എന്നറിയണം! എന്തുകൊണ്ട് ആണ് മറ്റു സ്ത്രീകളെ കാണുമ്പോൾ കൂടെ കിടക്കുന്ന ഭാര്യയെ മറക്കുന്നത്……

നാലുവർഷം പ്രേമിച്ചു നടന്ന എന്റെ മനു എന്തുകൊണ്ടാണു വേറെപെണ്ണ് ഒരുങ്ങിക്കെട്ടി വന്നപ്പോളെന്നെ മറന്നത്……

അപ്പോൾ ഇതാണോ സ്‌നേഹം. പ്രേമിക്കുന്ന കാലത്ത് എന്തെല്ലാം മോഹന വാഗ്ദാനങ്ങളായിരുന്നു …. ഓരോന്നും ഓർത്തപ്പോൾ അവൾ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു……..

പകൽ മുഴുവൻ പണികളുമായി ചിലവഴിച്ചു കൊണ്ട് അവൾ തള്ളിനീക്കുകയായിരുന്നു ഇടയ്ക്ക് നോക്കുമ്പോഴെല്ലാം മനു മൊബൈലിൽ ആണ് ……

ഒരു ഒഴിവു സമയം കിട്ടിയാൽ തന്റെ പിന്നിൽ നിന്നു മാറാത്ത മനുഷ്യനായിരുന്നു ഇപ്പോൾ….

തന്നോടൊന്ന് സംസാരിക്കാതെ ഒഴിവാക്കാൻ ശ്രമിക്കുന്ന പോലെതോന്നി അവൾക്ക്…….

രാത്രി കിടക്കാൻ അവൾ ബെഡ്‌റൂമിൽ വന്നപ്പോഴും മനു മൊബൈലിൽ ആണ്…..

പെട്ടന്ന് അവളെ കണ്ടപ്പോൾ മനു ഒന്നുപതറി
അതുകണ്ടുകൊണ്ട് വളരെ സൗമ്യമായി അവൾ പറഞ്ഞു തുടങ്ങി….

“ഏട്ടൻ എന്തുകൊണ്ട് എന്നെ കാണുമ്പോൾ ഒരു കള്ളനെപ്പോലെ പെരുമാറുന്നത്”……..

ഏതുകാര്യവും ഇഷ്ടത്തോടെ ചെയ്താൽ മാത്രമേ നമുക്ക് സംതൃപ്തിയായി ജീവിക്കാൻ പറ്റൂ….

എന്തിനാണ് നിങ്ങൾ മനസ്സിൽ മറ്റൊരുവളെ വെച്ചുകൊണ്ട് എന്റെ മുന്നിൽ അഭിനയിക്കുന്നത്…. എനിക്കെല്ലാം അറിയാം…..
നിങ്ങൾക് എപ്പോൾ വേണമെങ്കിലും അവരോടൊപ്പം പോകും…….

“ഞാൻ ആത്മഹത്യ ചെയ്യില്ല. കേസ് കൊടുക്കാനും ഒന്നിനും വരില്ല”…… ”
എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട ”
ഞാൻ എങ്ങനെയെങ്കിലും ജീവിക്കും.കരഞ്ഞു കൂവി നടക്കാനിത് പഴയകാലമൊന്നും അല്ലല്ലോ…..

മുഖത്തു ഒരു ഭാവവ്യത്യാസവും ഇല്ലാത്ത ഉറച്ച ശബ്ദത്തിൽ ഇത്രയും പറഞ്ഞു അവൾ അപ്പുറത്തെ റൂമിൽ പോയി വാതിൽ അടച്ചു…….

മനുവിനു താനൊരു പുഴുവിനോളം ചെറുതായതുപോലെ അനുഭവപ്പെട്ടു.
ഒരു കാര്യപ്രാപ്തിയും ഇല്ലെന്ന് താൻ കരുതിയിരുന്ന നീതുവിന്റെ വാക്കുകൾ മനസ്സിൽ അഴ്ന്നിറങ്ങി. പച്ചക്കു തൊലിയുരിക്കപ്പെട്ടത് പോലെ……..
.
മനു ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി.അവൾ പറഞ്ഞതാണു ശരി…. താനാണ് തെറ്റുകാരൻ……

സ്വന്തം ഭാര്യയക്കാൾ മറ്റൊരു സ്ത്രീയുടെ സൗന്ദര്യം കണ്ട് താൻ മതിമയങ്ങിപ്പോയി ……

ഓർക്കുതോറും അവനു തന്നോടു തന്നെ പുച്ഛം തോന്നി………

…. പിറ്റേന്ന് തെറ്റുകളേറ്റു പറഞ്ഞു അവളുടെ നല്ലപാതിയായി മാറുമ്പോൾ ഒരു പരിഭവും അവൾ മൊഴിഞ്ഞില്ല.പകരം കൂടുതൽ കരുതലോടെ മനുവിനെ അവൾ ചേർത്തു പിടിച്ചു……

“ജീവിതവീഥിയിൽ നിനക്കു വഴി തെറ്റാതിരിക്കാൻ ഞാനെന്നും കൂടെയുണ്ടായിരിക്കുമെന്നുളള ഉറപ്പോടെ”

NB: കുടുംബ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ കൂടിയുളളതാണ് ബെഡ്റൂമുകൾ………പരസ്പരം മനസ്സുകൾ പങ്കുവെക്കുമ്പോഴാണു ജീവിതം സുന്ദരമാകുന്നത്..

Writtern by
അക്ബർ ഷൊറണ്ണൂർ

വെറുതെ അല്ല ഭാര്യ
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.