malayalam story

അനുവിന്റെ ഓർമ്മയ്ക്ക്

മനസിന്റെ നീറലിൽ നിന്നൊരു മോചനം കിട്ടാനാണ് ചെടി നനക്കുകയായിരുന്ന ഉമ്മയിൽ നിന്ന് ഞാനാ ഓസ് പിടിച്ചു വാങ്ങിയത്..”ഉമ്മാ ഇനി ഞാൻ നനച്ചോലാം.. ഉമ്മ വാപ്പിച്ചിന്റെ അടുത്തേക്ക് ചെല്ല്…”

“അല്ല പഹയ.. അനക് ചെടിയൊക്കെ പറ്റുമോ..ഇതിവിടെ കിളിർത് നിൽക്കുന്നത് കണ്ടിട്ട് വല്ലാത്ത സൂക്കേടായിരുന്നല്ലോ..അന്റെ കല്യാണത്തിന് ഇതൊക്കെ വെട്ടിക്കളയാൻ ഇജ്‌ജ് സുഹൈൽ നോട് പറഞ്ഞതല്ലായിരുന്നോ..ഇപ്പൊ എന്തേ..”
പ്രതീക്ഷിച്ചത് ഇതായിരുന്നെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല..
പകരം ദൂരെ മാറി നിന്ന് കണ്ണു തുടക്കുന്നതാണ് കണ്ടത്….
കാരണം, എന്റെ ഖിൽബിന്റെ താളമാണ് നിലച്ചതെന്ന് ഉമ്മക്കറിയാം..

ഓർമകൾ അലസമായി ഒഴുകുകയായിരുന്നു..ഇന്നലെ രാത്രിയാണ് അശ്വതി വിളിച്ചത്..”ഇക്കാ..ഇത് അശ്വതിയാണ്..അനുവിനെ വിളിച്ചിട്ട് കിട്ടുന്നില്ല..ഞാൻ ബാംഗ്ലൂരിൽ നിന്ന് ഈ ആഴ്ച വരും next month എന്റെ കല്യാണമാണ്…എവിടെ എന്റെ ഉണ്ടാപ്പറു? കൊടുക്കി ഫോണ്..”

അവളുടെ വാചാലമായ സ്നേഹത്തിനും സംസാരത്തിനും ഞാൻ എന്ത് മറുപടിയാണ് കൊടുക്കുക.??😢

“അച്ചു,……….അവള് മണ്ണോട് ചേർന്നിട്ട് 28 ദിവസമായി..നിന്റെ അനു ഇന്നില്ല..നീ ഇതുവരേ അറിഞ്ഞില്ലേ..”
“ഇല്ല എന്റെ പുതിയ നമ്പർ ആർക്കുമറിയില്ല “
തൊണ്ട ഇടറി പറഞ്ഞു തീർത്തവൾ ഫോൺ വെച്ചു..അവൾ എന്നോട് കൂടുതലൊന്നും ചോദികാഞ്ഞത് നന്നായി..എന്റെ വേദന മനസ്സിലാക്കിയിട്ടു കൂടിയാവാണം..

അന്നൊരു ദിവസം,..”
“ഇക്കൂസെ,..ഞാൻ 5 ദിവസം വീട്ടിൽ പോയി നിൽക്കട്ടെ..”?

ഇവള് തന്നെയാണോ ഈ പറയുന്നത്..
ഞാൻ അത്ഭുദത്തോടെ അനുവിനെ നോക്കി…എന്നെ വിട്ട് അത്രേം ദിവസം അവളവിടെ നിൽക്കുമെന്ന് തോന്നുന്നില്ല….

“എന്തെടാ പെട്ടെന്ന്”?…
“ഇക്കാ വല്ലാത്ത ക്ഷീണവും ദാഹവും മേലുവേദനയുമൊക്കെ..വീട്ടില് പോയി കുറച്ചു rest എടുക്കാം..ഒരാഴ്ച ഞാൻ ക്ലാസ്സിലും പോകുന്നില്ല…”

“അല്ല പാത്തു.. അനക് വല്ല വിശേഷവും?..”
“ഒന്ന് പോ ജന്തു..ഇതതോന്നുമല്ല”

*********************************

പോയി 2 ദിവസമായപ്പോ അവളുടെ ഉമ്മയുടെ വിളി വന്നു..”ഹാഷി ഇജ്‌ജ് ഫ്രീ ആണേൽ അനു മോളെ വന്നു കൊണ്ടുപോയ്ക്കോ..ഓള് അങ്ഓട്ടു വരണം എന്നും പറഞ്ഞു കയര് പൊട്ടിക്കാണ്.”

“ഉമ്മാ ഞാൻ വൈകീട്ട് വരാം..വണ്ടി ചെങ്ങായി കൊണ്ടുപോയതാ..അവൻ വരട്ടെ’

*****************

അനുവിനെ കൂട്ടി ഇറങ്ങാൻ നിന്നപ്പോൾ,..

.“മോനെ..ഇതു കുറച്ചു കഷായവും അരിഷ്ടവുമൊക്കെയാ..അനുമോൾക്ക് നല്ല ക്ഷീണമുണ്ട്.. ചുള്ളിക്കപറമ്പിലെ വൈദ്യ രോട് വാങ്ങിച്ചതാ….്നേരത്തിന് മരുന്ന് കുടിക്കാൻ പറയണം..ഓള് മരുന്ന് കുടിക്കാൻ പണ്ടേ മടിച്ചിയാ..”

ഉമ്മ ഇതു പറഞ്ഞപ്പോ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു..
അവളുടെ കളങ്കമില്ലാത്ത ആ ചിരിയിൽ ഞാൻ എന്നെത്തന്നെ മറന്നുപോകാറുണ്ട്..

“വാ പോകാം”
“ഇക്കാ ഞാൻ റെഡി..”

അവള് ചാടി കാറിൽ കയറി..

ഉമ്മ പിന്നാലെ കുറെ സാധനങ്ങളുമായി വന്നു..അവളുടെ ഭരത്തേക്കാൾ കൂടുതൽ സാധനങ്ങൾ ചുമക്കേണ്ടി വരും ഇവിടെ വന്നു പോകുമ്പോൾ..
ചക്കയും മാങ്ങയും അതും ഇതും എല്ലാം പായ്ക്ക് ചെയ്തു തരും..എത്ര വേണ്ടാന്നു പറഞ്ഞാലും കേൾക്കില്ല…

ഉപ്പ കാറിന്റെടുത്തേക്ക്‌ വന്ന് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു “ഇനി ഈ വീട് വീണ്ടും ശൂന്യമാകുന്നു…”

കണ്ണു നിറച്ചു കൊണ്ടുമ്മ പറഞ്ഞു….”അനുമോളെ പെട്ടെന്ന് വരണേ…”

“ഇനി എന്നെ കൂട്ടാൻ nighal വരണം…എന്നാലേ ഞാൻ വരൂ…”

കാറിൽ കയറിയ അവള് ഉമ്മാനെ നോക്കി ഇളിച് കാണിച്ചു..ആ ചിരിയിലോളിപ്പിച്ച കണ്ണുനീർ എനിക്ക് കാണാമായിരുന്നു…
***********(*********
അല്ലലില്ലാതെ ദാമ്പത്യ ജീവിതത്തിൽ വൈകി കിട്ടിയ വസന്തമണ് അവർക്ക്അനു മോൾ…

.ഇപ്പോൾ അവർക്ക് വയസ്സായി തുടങ്ങി….ഒരുപാട് നേഴ്‌ചകൾക്കും പ്രാർഥനകൾക്കും ഫലമായി പടച്ചോൻ നൽകിയ കണ്മണി..ഇര്ഫാന എന്നു പേരിട്ടു….

പിന്നെ ഒരു കുഞ്ഞിനെ പടച്ചോൻ അവർക്ക് കൊടുത്തില്ല…..എല്ലാം നികത്താൻ പോന്ന ഒരു കിലുക്കാംപെട്ടി തന്നെയായിരുന്നവൾ…

അയല്പക്കകാർക്കും നട്ടുകാർക്കും അവള് ഓമന തന്നെയായിരുന്നു…
************************

സുഹൃത്തിന്റെ വീട്ടിലിരിക്കെ
പെട്ടെന്നാണ് ഉമ്മ വിളിച്ചത് “ഹാഷി നീ ഒന്ന് പെട്ടെന്ന് mother ഹോസ്പിറ്റലിലേക്ക് വാ..അനുമോൾ തല ചുറ്റിവീണു…”

*******************
പല ട്ടെസ്റ്റുകൾക്കും ശേഷം ഡോക്ടർ റിൻഷ എന്നെ വിളിച്ചു പറഞ്ഞു..
“സീ mr:ഹാഷിം നമ്മൾ കാര്യങ്ങൾ അറിയാൻ ഇത്തിരി വൈകി….അവൾക്ക് മഞ്ഞപ്പിത്തം കൂടിപ്പോയി കരളിനെ ബാധിച്ചിട്ടുണ്ട്..its too late…so better ട്രീട്മെന്റിന് വേണ്ടി എറണാകുളം lakeshore ലേക്ക് റെഫർ ചെയ്യാം..പെട്ടെന്ന് വേണം…

**************************

നാലു ദിവസമായി അവൾ ICU വിൽ.. ഒരു ബോധവുമില്ല…എവിടെ നിന്നും ഒരു ശുഭവാർത്ത പോലും കേട്ടില്ല…നേരാത്ത നേഴ്‌ചകളില്ല..ഉരുവിടാത്ത പ്രാര്ഥനകളില്ല..
മരവിച്ചപോലെ നാലു ദിവസം കടന്നുപോയതറിഞ്ഞില്ല……

അവസാനം ഞാൻ ആ യാഥാർഥ്യത്തെ അംഗീകരിക്കേണ്ടി വന്നു….ഒരിക്കലും എന്റെ ചെവിയില് കേൾക്കല്ലേ എന്ന് ഞാൻ ആഗ്രഹിച്ചതെന്തോ അതു തന്നെ സംഭവിച്ചു…

ചില നേരത്ത് പടച്ചോൻ അങ്ങനെയാ..നമ്മള് എത്ര വിളിച്ചാലും മൂപ്പര് മൈന്റാക്കൂല…അത് മൂപ്പരുടെ തീരുമാനമാണ്.

അവളുടെ ഒരു വിളി പോലും ഞാനിനി കേൾക്കില്ല….യാത്ര പോലും ചോദിക്കാതെ അവളുടെ നാഥന്റെ അരികിലേക്ക് മടങ്ങിയിരിക്കുന്നു….
*************************

അതിരാവിലെ കുളിച്ചു വന്ന്‌ നീളൻ മുടിയിലെ വെള്ളം എന്റെ മുഖത്തേക്ക് തെറിപ്പിക്കുമ്പോൾ തെല്ലു അമർ്ശത്തോടെ ഞാൻ ഉണരും…അവളുടെ ആ മണം എന്നെ മത്തു പിടിപ്പിചു കൊണ്ടേയിരുന്നു…എന്റെ ഹൃദയത്തോട് ചേർത്തു നിർത്തി കഥ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു.. ഒരു പൂച്ചക്കുട്ടിയെ പോലെ അവളുടെ ലോകം എന്നിലേക്ക് ഒതുമായിരുന്നു

*****************************

“കഫൻതുണി വാങ്ങാൻ ബാവനോട് പറഞ്ഞിട്ടുണ്ട്”
ആരോ പറയുന്നത് കേട്ടു..
“ഏയ്‌..ഫൈസൽ കാ..
ഞാൻ പോയി വാങ്ങാ..അനു അന്നെന്നോട് പുതിയൊരു സെറ്റ് സാരി വാങ്ങിത്തരണം കേരളപ്പിറവിന്റെ അന്ന് കോളേജിലേക്ക് ഉടുക്കാനാണ് എന്നു പറഞ്ഞിരുന്നു.. അന്ന് ഞാൻ അടുത്തയാഴ്ചയാവട്ടെ എന്ന് പറഞ്ഞു നീട്ടിവെച്ചതായിരുന്നു…
അവളുടെ അവസാന യാത്രയിൽ ഞാൻ വാങ്ങുന്ന പുതു വസ്ത്രമണിയട്ടെ..”

************************
മയ്യത്തെടുക്കാൻ നേരം അവളുടെ ഉമ്മാനെ എല്ലാവരും തിരക്കി..പക്ഷെ സ്ഥലകാലം ബോധമില്ലാതെ മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു….

നീണ്ടു നിവർന്ന് കിടക്കുന്ന അവളുടെ അരികിലേക്ക് ഞാൻ ചെന്നു..അവസാനതെ ആ ചുംബനത്തിന് ഈ ലോകം തന്നെ എരിച്ചു കളയാനുള്ള ചൂടുണ്ടായിരുന്നു..

*****************************

പെട്ടെന്നൊരു ദിവസമല്ലേ കാര്യങ്ങള് തലകീഴായി മറിഞ്ഞത്…അന്നും അവളല്ലേ എന്നെ വിളിച്ചുണർത്തിയിരുന്നതും ചെവിയിൽ ഇക്കിളിൽയിട്ടെന്നെ ദേഷ്യം പിടിപ്പിച്ചതും…. അവൾക്കെന്നോട് അവസാനമായി എന്തെങ്കിലും പറയാനുണ്ടായിരുന്നോ???….
ഒന്നും അറിയില്ല…
എന്തായിരുന്നു അവസാനമായി അവൾ എന്നോട് പറഞ്ഞ വാക്ക്.. ഒന്നും ഓർമ കിട്ടുന്നില്ല…

“എത്ര പെട്ടെന്നാണ് വാവേ നമ്മുടെ സ്വകാര്യതയില്നിന്ന് നീ തെന്നി നീങ്ങിയത്..?
മഴയോടൊപ്പം ആ മണ്ണിൽ നീയും അലിഞ്ഞു ചേർന്നില്ലേ…..ഇനിയൊരിക്കലും എനിക്കൊന്ന് തൊടാൻ പോലും കഴിയാത്ത വിധം നീ ഓടി അകന്നില്ലേ…

നിലക്കാത്ത പ്രാര്ഥനയായി ഖബറിൽ ഞാൻ നിനക്ക് കൂട്ടുണ്ടാവും…

അവളിനി ഉറങ്ങട്ടെ….ആരും ശല്യം ചെയ്യാത്ത വിധം………..

*********************************

പ്രിയപ്പെട്ടവരെ അങേയറ്റം സ്നേഹിക്കുക….കാരണം അവർ എപ്പോഴും കൂടെയുണ്ടായെന്നു വരില്ല…….

**********************

നാഥാ………….ഞങ്ങളുടെ പ്രിയ കൂട്ടുകാരി അനുവിന് ഖബറിൽ സകല സുഖങ്ങളും നൽകി അനുഗ്രഹിക്കണേ.. ദുനിയാവിലെ പ്രതീക്ഷകൾ മുഴുവൻ അസ്തമിച്ച ആ മാതാപിതാക്കൾക്കു ക്ഷമ കൊടുക്കണേ…..

ആമീൻ……..
******************

NOUFI

അനുവിന്റെ ഓർമ്മയ്ക്ക്
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.