Metoo malayalam kavitha

ഈ ഞാനും #മീ ടൂ

മകളെന്ന് കേള്‍കുമാ നേരം
അരുതെന്ന് ചോല്ലുവതെന്തിനോ
അന്തര്‍ധാനം ചെയ്ത സീതയെപോല്‍
ദുഖമൊട്ടൊഴിയില്ലെന്ന ചിന്തയോ

ഒരു ചെറു അരിമണി നുകര്‍ന്നും
വിഷ പാല്‍ നുനഞ്ഞങ്ങ് പിടഞ്ഞും
കൗമാരം എത്തീടവെ തീജ്വാലയും കവർന്നങ്ങ്
ഈ ഞാനും ഇല്ലാതാകുമേ നിത്യം

ജനിച്ചു പൊക്കിൾകൊടി മായുവതിനും മുൻപേ
മരിച്ചില്ലാതാകുമി ഊഴിയിൽ
ഈ ഞാനും യാതന അറിയുവാൻ ഇടവന്നില്ലേ
ജീർണിച്ച് കല്ലറയിൽ കിടക്കുമാ നേരവും

പൂമ്പാറ്റയെ പോൽ തത്തി കളിക്കുവാൻ
ഉള്ളൊരു സമയമതത്രെയും
വേദന ഒട്ടറിയുമെ പല പൈതലും
ഈ ഞാനും അതിലൊന്നായിമാറിയോ

മനോ തിമിരം ബാധിച്ച ഭ്രാന്തചിത്തർക്ക്
ചെറുമര കൊത്തിതൻ പൊത്താകിലോ
കരി വിഷപാമ്പിൻ മാളമാകിലോ
കാഴ്ചയിൽ ഏതുമേ ഒന്നുപോലാകവേ

തത്തി കളിക്കുവാൻ പ്രായമാകാത്തൊരെൻ
ചെറുവിരൽ നീളമില്ലാത്തൊരാ ദേഹവും
പൊത്തി പിടിക്കുവാൻ കേഴുന്നു….ഈ ഞാനും
പരിരക്ഷ നേടീടുവാൻ എന്നുമേ

പിച്ച വെയ്പ്പിക്കുന്ന കരങ്ങളാൽ
പിച്ചി ചീന്തുവാൻ തുടങ്ങുന്ന നേരവും
മകളായി പിറന്നൊരീ ഞാനും ചിന്തിപ്പൂ
ഇല്ലീജഗതില്ലിന്നെവിടെയും രക്ഷയോ

എൻ വഴിയേ നീങ്ങുന്ന നേരവും
പിന്തുടരുന്നനേക പാഴ്‌ജന്മങ്ങൾ
ഊറ്റി എടുത്തൊരെൻ ചോരയിൽ
നനഞ്ഞില്ലാതാകുന്നു ഈ ഞാൻ നിത്യവും

നാരിതൻ ശക്തിയായി പടരവെ
ജീവിത അഭ്രപാളിയിലെവിടെയും
അവഹേളനം അറിയുവാൻ ഇടവന്നിലെ
പറയുവാൻ ഒട്ടു വൈകിയെങ്കിലും

പെറ്റമ്മതൻ നെഞ്ചിലെ നൊമ്പര
വീണ തന്ത്രികൾ മീട്ടിയുറക്കുമീ
അതിമോഹങ്ങൾ ഉണരുവാൻ തുടങ്ങവേ
വീഥിയിൽ അനാഥയായി തീരുന്നു ഈ ഞാനും

കന്യാകുമാരിയിലാകിലും കാശ്മീരത്തിലാകിലും
ഇരുണ്ട ഏഴു ഭൂകണ്ടങ്ങളിലും ഉയരുമീ
‘ഈ ഞാനും’ ഉണർത്തുപാട്ടിൻ ഈരടികൾ
മാഞ്ഞില്ലാതായി തീരണം എങ്ങുമേ

മാന്ത്രികമായൊരു സ്പര്ശത്താൽ
മായിച്ചില്ലാതാക്കുവാനൊരു മോഹവും
തീക്ഷണ ദൃഷ്ടിയിൻ തീജ്വാലയേറ്റു പിടയുവാൻ
ഇടയാക്കുമൊരു ചെറു വരവും

ഊഴിയിൽ ലഭിക്കുവാൻ ഇടയില്ലനാകിലോ
മടുത്തില്ലാതാകുവതിനും മുൻപേ
തുടങ്ങിവെയ്ക്കുവാനൊരുങ്ങണം, മാറ്റത്തി൯
പ്രിയ നാട്ടിൽ നിന്നൊരു കാഹളം

ഗണം ഒന്നുമേ ഇല്ലാത്തൊരു ദേഹിയായി
നിത്യ രക്ഷ നേടണം എങ്കിലോ
പിച്ച വെയ്ക്കുവാനൊരുങ്ങവെ, മറുഗണത്തെ
മാനിക്കുവാൻ ശിക്ഷ നേടണം

നന്മ നിറഞ്ഞൊരാ കാലം വന്നണയുവാൻ
ഊഴിയിൽ താമസം ഒട്ടുണ്ടെങ്കിലോ
നന്മ മരിച്ചില്ലാതാകുമീ ദുഷ്ടരെ
വേര്തിരിച്ചില്ലാതാക്കീടണം ഭൂമിയിൽ

ഉയരുമീ മാറ്റത്തിന്‍ മണൽ കാറ്റിൽ
അലയടിച്ചില്ലാതാകട്ടെ തിന്മകൾ
വീണ്ടും ഉണ്ടാകാനിടയാകിലോ, കൊടുംകാറ്റിൽ
മാഞ്ഞില്ലാതാകട്ടേ ഈ ഭൂമിയും

പിന്നെയും ജനിക്കുവാൻ മോഹം ഉണ്ടെങ്കിലോ
സ്നേഹ അഭയാർത്ഥികളാകാതിരുകുവാൻ
വന്നണഞ്ഞീടട്ടെ ഒരു നവഗ്രഹം; യന്ത്ര
മനുഷ്യനായി അവതരിച്ചീടുവാൻ!

ഈ ഞാനും #മീ ടൂ
4.3 (85.33%) 15 votes

6 Comments

  1. Nice one… Good feel… All the best..
    Anil R Nair

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.