malayalam story

ഗൾഫ് ഭാര്യ

“ശ്രുതി.”

“എന്താണ് ശ്രീ ഏട്ടാ”

“എന്താണ് നീ ഇങ്ങിനെ ബഹളമുണ്ടാക്കുന്നത് “

“നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും”

“കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…”

“ദാ കണ്ടോ അവനെ പോലെയുള്ള കുട്ടികൾ ക്യുവിൽ അടങ്ങി നിൽക്കുന്നത് “

“ശ്രുതി… എല്ലാ മക്കളും ഒരുപോലെ ആവില്ല… മാത്രവുമല്ല കുട്ടികളോട്മ യത്തിൽ സംസാരിക്കണം എങ്കിലേ അവർ കാര്യങ്ങൾ മനസിലാക്കുകയുള്ളൂ”

“ശ്രീ ഏട്ടന് എന്നോട് എന്തോ ഒരു ദേഷ്യം ഉണ്ട് … ഫ്ലൈറ്റിൽ ഇരുന്നപോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു “

“എന്താണ് ശ്രുതി നീ പറയുന്നത്
എന്തിനാണ് എനിക്ക് നിന്നോട് ദേഷ്യം”

“ദേഷ്യം ഇല്ലാതെയാണോ നിങ്ങളുടെ മുഖം കടന്നൽ കുത്തിയത് പോലെ”

“എടീ നിന്റെ അസുഖം എനിക്ക് മനസ്സിലായി… നിന്റെ അമ്മക്ക് കമ്മൽ വാങ്ങാത്തത് കൊണ്ടല്ലേ.. നീ ഇങ്ങിനെ ചൂടാവുന്നത് “

“നിങ്ങള് കമ്മൽ വാങ്ങിയില്ല എങ്കിൽ എന്റെ അമ്മ കമ്മൽ ഇടാതെ ആവില്ല എന്റെ ഏട്ടൻ അമ്മയ്ക്ക് നല്ല അടിപൊളി കമ്മൽ വാങ്ങിച്ചു കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട് “

“നീ കുഞ്ഞിന്റെ കൈ പിടിച്ചു ക്യുവിൽ നിൽക്കൂ അടുത്തത് നമ്മൾ ആണ്..”

പാസ്പോർട്ടുകൾ എയർപോർട്ട് കസ്റ്റംസ് ഓഫീസർക്ക് കാണിച്ചു സീലും അടിച്ചു ശ്രീജേഷും, ശ്രുതിയും മകനും
ലിഫ്റ്റിലൂടെ താഴെ നിലയിൽ ഇറങ്ങി

ലഗേജ് കലക്‌ട് ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ്…..

“ലഗേജ് വെക്കാൻ വേണ്ടി നീ ആ സ്റ്റീൽ ട്രോളി ഇങ്ങോട്ട് എടുക്കൂ”

“അയ്യേ ഞാൻ എടുക്കില്ല അതൊക്കെ ആണുങ്ങളുടെ പണിയാണ് “

“എന്താണ് ശ്രുതി… നല്ല സന്തോഷത്തിൽ ആയിരിക്കണ്ടേ നമ്മൾ ഇപ്പോൾ രണ്ടു വർഷം ആയിട്ടല്ലേ നമ്മൾ വീട്ടിലേക്ക് പോകുന്നത്….
വീട്ടിൽ എത്തിയാൽ അവരൊക്കെ നമ്മുടെ മുഖത്ത് മ്ലാനത കണ്ടാൽ എന്താണ് കരുതുക”

“അവർ എന്ത് കരുതാൻ നിങ്ങളുടെ വരുമാനം മുഴുവൻ നിങ്ങളുടെ വീട്ടിലേക്ക് അല്ലെ അയച്ചത് അത് കൊണ്ട് നിങ്ങളെ കാണുമ്പോൾ അവർക്ക് സന്തോഷം മാത്രമേ ഉണ്ടാവൂ “

“ശ്രുതി .. അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയുന്നത് പോലെ ഇവിടെ അതൊക്കെ എന്തിനാണ് പറയുന്നത് പൊട്ടത്തി”

“ഞാൻ പൊട്ടത്തി തന്നെയാണ്
ഇത് എപ്പോളും പറയുന്നത് അല്ലെ നിങ്ങൾ “

“ദുബായിൽ നിന്നും വരുന്ന ദിവസം
തന്നെ അടി തുടങ്ങണോ നമ്മൾ
ഇങ്ങിനെ ആണെങ്കിൽ ഞാൻ രണ്ടു ദിവസം കൊണ്ട് തിരിച്ചു ദുബായിക് പോവും “

“ദുബായിൽ പോയിട്ട് എന്താണ് നിങ്ങളുടെ കെട്ടിയോൾ ഉണ്ടോ അവിടെ കമ്പനിയിൽ നിന്നും രണ്ടുമാസം ലീവിന് വന്നിട്ട്.. എങ്ങിനെയാണ് വീണ്ടും നിങ്ങൾ ജോലിക്ക് കയറുക”

“ദൈവമേ എന്തൊരു പരീക്ഷണമാണ്‌ എന്ന് പറഞ്ഞു ശ്രീജേഷ് ലഗേജുകൾ ട്രോളിയിൽ വെച്ചു എയർപോർട്ടിനു പുറത്തേക്കു നടന്നു പിന്നാലെ ശ്രുതിയും മകനും

എയർപോർട്ടിന് പുറത്ത് ഇവരെയും കാത്ത് ശ്രീജേഷിന്റെ സുഹൃത്ത്അ രുൺ ഉണ്ടായിരുന്നു….

“എന്താണ് ശ്രീജേഷ് മുഖത്ത് ഒരു വിഷമം പോലെ. യാത്രയിൽ വല്ല ബുദ്ധിമുട്ടും ഉണ്ടായോ “

“ഹേയ് ഇല്ല അരുൺ കാലാവസ്ഥ പെട്ടെന്ന് മാറിയത് കൊണ്ടുള്ള കുഴപ്പം ആണ്… എവിടെയാ വണ്ടി വെച്ചിരിക്കുന്നത് “

“ആ സൈഡിൽ ഉണ്ട് വാ അങ്ങോട്ട്‌ നടക്കാം നമുക്ക് “

വിങ്ങുന്ന മനസ്സുമായി ശ്രീജേഷും കുടുംബവും എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് യാത്രയായി……

അൽപ സമയം കൊണ്ട് അവർ വീട്ടിൽ എത്തി…

അമ്മൂമ്മയുടെ പൊന്നൂസ് ഇങ്ങോട്ട് വാ എന്ന് പറഞ്ഞു ചെറുമകനെ എടുക്കാൻ ശ്രമിച്ചപ്പോൾ അവൻ പോയില്ല
കാരണം അമ്മൂമ്മയെ പരിചയം ഇല്ലാലോ അവന്…..

മക്കളേ സമയം വൈകി യാത്ര ക്ഷീണം ഉണ്ടാവും.. കുളിച്ചു റെഡി ആയി
ഭക്ഷണം കഴിക്കൂ…..

കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോൾ… സമയം വളരെ വൈകി

“അമ്മേ നമുക്ക് പെട്ടി പൊളിക്കാം
അല്ലെ “

“വേണ്ട മോനെ ശ്രീകുട്ടി രാവിലെ എത്തും… അവൾ എത്തിയിട്ടെ പെട്ടി പൊളികാവൂ എന്ന് പറഞ്ഞിട്ടുണ്ട് “

എന്നാൽ ശരി… ഞങ്ങൾ കിടക്കട്ടെ അമ്മേ… എന്ന് പറഞ്ഞു ശ്രീജേഷ് ബെഡ് റൂമിലേക്ക്‌ പോയി അടുക്കളയിൽ നിന്നും കുഞ്ഞിനുള്ള പാലും എടുത്ത് ശ്രുതിയും ബെഡ്‌റൂമിലേക് പോയി…

“ഏട്ടാ രാവിലെ പെട്ടി പൊളിക്കുമ്പോൾ ശ്രീ കുട്ടി ഉണ്ടാവില്ലേ “

“ഉണ്ടാവും എന്താ കുഴപ്പം”

“ഞാൻ പറയുന്നത് പെട്ടി പൊളിക്കുമ്പോൾ അവൾക് അതിൽ ഒന്നും ഇല്ലാലോ”

“ഉണ്ടല്ലോ.. അവൾക്കല്ലേ ചുരിദാർ തുണി ഞാൻ വാങ്ങിച്ചത് “

“ഇല്ലേ അത് എന്റെ അനുജത്തിക്ക് വേണം എന്ന് അപ്പോളേ ഏട്ടനോട് പറഞ്ഞതല്ലേ “

“ശ്രുതി… എല്ലാ വരവിനും എല്ലാവരെയും തൃപ്തിപെടുത്താൻ കഴിയൂല
മുമ്പൊക്കെ നിന്റെ വീട്ടിലെ എല്ലാവർക്കും ഞാൻ സാധങ്ങൾ കൊണ്ടു വരാറില്ലേ… ഇപ്പോൾ നീയും മകനും എന്റെ കൂടെയല്ലേ
അതുപോലെ ചിലവും കൂടുതൽ അല്ലെ”

“ഹോ അപ്പോൾ നിങ്ങൾ മാത്രമാണോ ഫാമിലി ആയിട്ട് ഗൾഫിൽ ജീവിക്കുന്നത്
ഞങ്ങൾ ഒരു ബാധ്യതയാണോ
നിങ്ങൾക് “

“എന്റെ ഈശ്വരാ എങ്ങിനെയാണ് ഇവളെ ഒന്ന് പറഞ്ഞു മനസിലാക്കുക “

പാവം ശ്രീജേഷ്…. പതിയെ നിദ്രയിലേക് പോയി….. (ശുഭം)

ഫൈസൽ, സറീനാസ്

ഗൾഫ് ഭാര്യ
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.