malayalam kavitha

ജീവിതയാത്ര

ഓർമ്മകൾ
ഒരു ദിശയിലേയ്ക്കും
കനവുകൾ
എതിർദിശയിലേയ്ക്കും
നിരന്തരം
പിടിച്ചു വലിക്കുകയാണ്…!

പിന്നിട്ട പച്ചപ്പാർന്ന
വഴിത്താരകളിലേയ്ക്കും
മുന്നിലുള്ള
വിജനവീഥിയിലേക്കും
നോക്കി
എങ്ങോട്ടു പോകണം
എന്നറിയാതെയെൻ
കാൽപ്പാദങ്ങൾ..!

തിരികെ
നടക്കാറായെന്നും
അരുത്, കുറേക്കൂടി
പോക മുന്നോട്ടെന്നും
ഉള്ളിന്റെയുള്ളിൽ
പക്ഷം തിരിയുന്നെൻ
മനസ്സാക്ഷി…!

അധികമാലോചിക്കാൻ
സമയമില്ലെന്നോതി
തലയ്ക്ക് മുകളിൽ
പടിഞ്ഞാറോട്ട് ,
പതിയെ ചായുന്നുണ്ട്
സൂര്യൻ..!

– സന്തോഷ് –

ജീവിതയാത്ര
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.