malayalam kadha

നിലപാടുകൾ 

“എന്താ ചേട്ടാ പെൺകുട്ടികളേ കണ്ടിട്ടില്ലേ വീട്ടിൽ അമ്മയും പെങ്ങമാരായും ആരുമില്ലേ..,,

“ചേട്ടന് കണ്ട് ആസ്വദിയ്ക്കാൻ മാത്രം ചേട്ടന്റെ വീട്ടിലുള്ള സ്ത്രീകളെക്കാളും കൂടുതലായി എന്റെ ശരീരത്തിൽ എന്താണുള്ളത്…?

“അതോ ചേട്ടന് അളവെടുക്കണമെന്ന് നിർബന്ധമാണോ…?

“അയാൾ സ്തബ്ധനായി നിന്നു …

“ആ പെൺകുട്ടിയുടെ ചോദ്യം കേട്ടു ഞാനുൾപ്പടെ ബസിനുള്ളിൽ ഉള്ള എല്ലാവരും അമ്പരന്നു പോയി…

“മുന്നിലേ സീറ്റിൽ അന്നാദ്യമായാണ് ഞാൻ അവളേ കാണുന്നത് സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സ് ആയതിനാൽ യാത്രക്കാരെല്ലാം പരിചിതർ തന്നേ…

“ഒന്നുറപ്പാണ് പുതിയ യാത്രക്കാരി തന്നേ ആദ്യമായിട്ടാണ് ആ ബസ്സിൽ കയറുന്നത്…

“ഞാൻ കയറുന്നതിനു ഒരു മൂന്നു സ്റ്റോപ്പ് മുമ്പേയെങ്കിലും അവൾ കയറിയിരിയ്ക്കണം…

“ഒറ്റ നോട്ടത്തിൽ തന്നെയറിയാം അവൾ ഒരു കോളേജ് വിദ്യാർത്ഥിനിയാണെന്ന്…

“തോളിൽ തൂങ്ങുന്ന ഒരു ബാഗും കൈയ്യിലുള്ള ഫയലും അതു സാക്ഷ്യപ്പെടുത്തുന്നു…

“അങ്ങനെ മോശമായിട്ടൊന്നുമല്ല ആ കുട്ടിയുടെ വേഷം ഒരു ലെഗ്ഗിൻസും ടോപ്പും ആണ് ധരിച്ചിരുന്നത്…

“അല്പം തടിച്ച ശരീരമായിരുന്നതിന്റെ ചില വെളിപ്പെടുത്തലുകൾ മാത്രം തെളിഞ്ഞു നിന്നിരുന്നു…

“ഒരു പക്ഷേ ആ പെൺകുട്ടി ഒച്ചയെടുത്തു സംസാരിച്ചിരുന്നില്ലയെങ്കിൽ സ്വതവേ മാന്യനെന്നു തോന്നുന്ന ആ മനുഷ്യൻ കണ്ണുകൾ കൊണ്ടുള്ള അനേകം തവണ അവളേ മാനഭംഗപ്പെടുത്തിയേനെ…

“അയാളുടെ കണ്ണിൽ അവൾ വെറുമൊരു ഭോഗവസ്തു മാത്രമായി മാറിയിരുന്നു..

“ആ നോട്ടം അസ്സഹനീയമായതിനാലാവണം അവൾ അങ്ങനെ പ്രതികരിച്ചത്…

“ഇടയ്ക്ക് അവൾ ഫയല് കൊണ്ട് ശരീരത്തിന് കവചം തീർക്കുന്നുണ്ടായിയുന്നു,,.

“അവളുടേ ആ പ്രതികരണത്തിൽ നാണം കെട്ടുപോയ ആ മഹാൻ കണ്ണു കൊണ്ടുള്ള പ്രകടനങ്ങൾ നിർത്തി അടുത്ത സ്റ്റോപ്പിൽ ഇറങ്ങി..

“ശരിയാണ് ഇങ്ങനെ പല അനുഭവങ്ങളും നമ്മുടെ അമ്മമാർക്കും കൂട്ടുകാരികൾക്കും സഹോദരിമാർക്കും നേരിടേണ്ടി വരാം അതുമല്ലായെങ്കിൽ നേരിട്ടുണ്ടാവാം..

“കണ്ണുകൾ കൊണ്ടും കൈകൾ കൊണ്ടും കവചം തീർക്കേണ്ട നമ്മൾ തന്നേ മനസ്സിലെ കാമം അവരുടേ ശരീരത്തിൽ എറിഞ്ഞു തീർക്കുവാണ്..

“അത് ഒരിയ്ക്കലും അവർ ധരിയ്ക്കുന്ന വസ്ത്രങ്ങളുടെയോ അവരുടേ പെരുമാറ്റത്തിന്റേയോ കുഴപ്പം അല്ല…

“കുഴപ്പം മറ്റൊന്നാണ്…

“ഈ പകൽ മാന്യന്മാരുടെ മനസ്സിൽ നുരഞ്ഞു പൊങ്ങുന്ന കാമാസക്തിയുടേയും
സ്ത്രീയുടേ നഗ്നത മാത്രം ആസ്വദിയ്ക്കാൻ വെമ്പൽ കൊള്ളുന്ന കണ്ണിന്റെ വൃത്തികെട്ട വിഷന്റെയും ഭാഗമാണ്….

“അവൾ ആരാണെന്ന് എനിയ്ക്കറിയില്ല ഒരു പക്ഷേ ജീവിതത്തെ വളരേ ധൈര്യമായി മുന്നോട്ട് കൊണ്ടു പോകുന്ന ഒരു പെൺകുട്ടിയാകാം…

“ഞാൻ ഇറങ്ങിയ ശേഷവും അവൾ എങ്ങോട്ടോ യാത്ര തുടർന്നു…

“പക്ഷേ ഒന്നുറപ്പാണ് നീ ആരാണെങ്കിലും ഇന്നത്തെ കുട്ടികൾക്കു മാതൃകയാക്കാവുന്ന ഒരു വ്യകതിത്വത്തിനുടമയാണ് നീ….

“നിന്നേപ്പോലെയുള്ള കുട്ടികളേ ചൂണ്ടിക്കാട്ടി എന്റെ സഹോദരിയോടും എനിയ്ക്ക് നിസംശയം പറയാൻ കഴിയും ഇവളെ കണ്ട് പഠിക്കാൻ ഇവളെപ്പോലെയാകണം പെൺകുട്ടികളെന്നു…

“ധൈര്യമായി നീ നിന്റെ ലക്ഷ്യങ്ങളിലേയ്ക്ക് യാത്ര തുടർന്നോളൂ സഹോദരി നിനക്കൊരായിരം ഭാവുകങ്ങൾ…

രചന

വിജയ് കുമാർ ഉണ്ണികൃഷ്ണൻ

നിലപാടുകൾ 
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.