malayalam kavitha

പ്രണയ ശലഭം

മനസ്സിൽ മൊട്ടിട്ട മോഹങ്ങളെല്ലാം
പൂവായ് വിരിഞ്ഞീടുമോ 
ഉള്ളിൽ നിറയുമാ പ്രണയക്കാറ്റിൽ
ഞാനും അലഞ്ഞീടുമോ

അലയുവാൻ വയ്യെന്റെ പ്രണയമേ
സന്ധ്യയിൽ മയങ്ങേണം
നാളത്തെ പുലരിതൻ കുളിരിൽ
ഞാനൊരു സ്‌മൃതിയായ് തീർന്നിടും

പുതുപൂവുകൾ വിരിയുമാക്കൊമ്പിൽ
പുലരിക്കൊരു അഴകായ്
ആ തണ്ടിൽ പൂക്കുമാ
പൂവുകളെല്ലാം
ഒരുപോലെയെന്ന് നിനയ്ക്കരുതേ

നിറവും മണവും വേറെയൊന്നല്ല
കാണാൻ അഴകും ഒരുപോലെ
എങ്കിലും ശലഭമേ
തേനൂറും പൂക്കൾ കാണില്ല
കണ്ണിൽ കാണുമാ സൗരഭ്യം
ഉള്ളിൽ കാണില്ല

പ്രണയത്തിൻ പരാഗണത്തിൽ
നീ സ്വയം മറന്നുപോയ്
കാലത്തിന്റെ കരവിരുതിൽ
നീയും വരുമീ മണ്ണിൽ
അന്ന് ഞാനീ മണ്ണിൽ
അലിഞ്ഞു ചേർന്നിരിക്കും
എന്നിൽ വീണ് നീമയങ്ങുമൊരുനാൾ
മറക്കരുത് കാലചക്രത്തെ

സ്നേഹപൂർവ്വം
പി കെ എഴുത്തുപുര

പ്രണയ ശലഭം
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.