malayalam kavitha

ഋതുക്കൾ

തല്ലിക്കൊഴിച്ച കിനാവിൻ
ദൂതും പേറി 
കാലമേ ഞാൻ ഒന്നു
ചാഞ്ഞുറങ്ങട്ടെ
ഈ മടിത്തട്ടിൽ

കരിനിഴൽ പടർത്തുന്ന
മേഘങ്ങളൊരു
മഴയായ് എന്നിൽ
പെയ്തിറങ്ങുന്ന കാലംവരെ

ഋതുക്കൾ തൻ ഭേദങ്ങൾ
മാറാതിരിക്കുകയില്ലല്ലോ
വിണ്ടു കീറിയ ഭൂമിക്കൊരു –
കുടച്ചൂടി നിൽക്കുമീ
മേഘങ്ങളൊരുനാൾ
പെയ്യാതിരിക്കുമോ

കാലത്തിന്റെ
കാവ്യ നീതിയിൽ
സുഖവും ദുഖവും
ഋതുക്കൾ പോലെ

സ്നേഹപൂർവ്വം
പി കെ എഴുത്തുപുര

ഋതുക്കൾ
3.7 (73.33%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.