sneham malayalam story

സ്നേഹം – The real love

തുറക്കാൻ മടി കാണിച്ച എന്റെ കണ്ണുകളെ ഞാൻ ബലം പ്രയോഗിച്ചു തുറന്നു. മരുന്നുകളുടെ രൂക്ഷഗന്തവും ഏതൊക്കെയോ ഉപകരണങ്ങളുടെ ബീപ് ബീപ് ശബ്‌ദവും ഏതോ ആശുപത്രിയിലെ തീവ്രപരിജരണ വിഭാഗത്തിലാണ് ഞാനെന്ന് എന്നെ ബോദ്യപെടുത്തി.

കണ്ണിനു നല്ല മൂടൽ അനുഭവപെട്ടിരുന്നു. എങ്കിലും മങ്ങിയ കാഴ്ചയിൽ ഞാൻ ചുറ്റും നോക്കി. ഞാൻ കണ്ണു തുറന്നത് കണ്ടിട്ടാവാം നേഴ്സ് ഡോക്ടറെ വിളിക്കാൻ പോയത്. ഡോക്ടർ വന്നു. ഏതൊക്കെയോ പരിശോധനയ്ക്ക് ശേഷം അദ്ദേഹം ദൈവത്തിനു നന്ദി പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു. അവരുടെ സംസാരത്തിൽ നിന്നും ഞാൻ ഇവിടെ ഈ കിടപ്പു തുടങ്ങിയിട്ട് ദിവസങ്ങളായി എന്നു എനിക്കു മനസിലായി. എന്താ എനിക്കു പറ്റിയെ…. ഒന്നും… ഒന്നും ഓർമ കിട്ടുന്നില്ലല്ലോ ദൈവമേ…..
പതിയെ എന്റെ കണ്ണുകൾ അടഞ്ഞു…..

അച്ചു……….. വാവേ…….
ആരോ വിളിക്കുന്നു…. ആരാ അത്… അല്ല.. എന്റെ പ്രാണപ്രിയന്റെ സ്വരമല്ലേ അത്. അതേ എന്റെ പ്രിയതമൻ തന്നെ. ആ സ്വരം ഇടാറിയിരിക്കുന്നല്ലോ. ഞാൻ മെല്ലെ കണ്ണു തുറന്നു.

അച്ചു…… മോളെ….

അതേ… അവൻ കരയുവാ…
എന്തിനാ…. എന്തിനാ….. അവൻ ഇങ്ങനെ വിഷമിക്കുന്നെ…. എവിടെ എന്റെ അപ്പൂസ്….. എന്താ എനിക്കു പറ്റിയെ ….. ദൈവമേ…….. ഒന്നും……
ഒന്നും ഓർമ കിട്ടുന്നില്ലല്ലോ…..

അച്ചു ഒന്നുല്ല… ഒന്നുല്ലാട്ടോ… ഉറങ്ങിക്കോ… ഇനി ഉണരുമ്പോൾ സംസാരിക്കാം… ഇപ്പോൾ എന്റെ അച്ചൂട്ടി ഉറങ്ങിക്കോ…. നന്നായി ഒന്നുറങ്ങി എണീക്കുമ്പോൾളെക്കും അച്ചു ഒക്കെ ആവുംട്ടോ. ഉറങ്ങിക്കോ. ഞാൻ പുറത്തു തന്നെയുണ്ട് ട്ടോ. കണ്ണു തുടച്ചുകൊണ്ടു അവൻ icu വിൽ നിന്നും പോവുന്നത് ഞാൻ കണ്ടു. പതിയെ ഞാൻ കണ്ണുകളടച്ചു. ഉറക്കം വന്നില്ല പകരം ഒരു ഓർമയിലെത്തിയത് എന്റെ ഇന്നലെ വരെ ഉള്ള ജീവിതത്തെകുറിച്ചുള്ള ഓർമയാണ്.

ദരിദ്ര കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു ഞാൻ. പ്ലസ് ടു പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ കാത്തിരിക്കുന്നു സമയത്താണ് ഒരു മിസ്സ്ഡ് കാളിലൂടെ ഞാൻ അവനെ പരിജയപെടുന്നതു.

മിസ്സ്ഡ് കാളിൽ തുടങ്ങിയ ബന്ധം സൗഹൃദത്തിലേക്കും പിന്നിട് പ്രണയത്തിലേക്കും വഴിമാറി . എന്നെക്കുറിച്ചും കുടുബത്തെ കുറിച്ചും അറിഞ്ഞപ്പോൾ, അതിലുപരി ഞാൻ ഒരു വികലാങ്ക കൂടിയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം അവൻ എനിക്കു വാക്ക് തന്നു. ഇനി ഞാൻ തനിച്ചല്ല എന്ന്. എന്റെ ഏത് ഒരവസ്ഥയിലും അവൻ എനിക്കൊപ്പം ഉണ്ടാവും എന്ന്.

വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനോടുവിൽ അവൻ എന്റെ കഴുത്തിൽ മിന്നു ചാർത്തി . സന്തോഷകരമായി ജീവിതം മുന്നോട്ടു പോയി. അതിനിടയിൽ മറ്റൊരു സന്തോഷ വാർത്ത കൂടി ഞങ്ങളെ തേടിയെത്തി. അതേ ഞങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം പകരാൻ, പുതിയ ഒരാൾ കൂടി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അതേ ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ഒരു കുരുന്നു ജീവന്റെ തുടിപ്പ് ഞാൻ തിരിച്ചറിയുന്നു . ആഹ്ലാദത്താൽ മതിമറന്നു പോയ ദിനങ്ങൾ.

ദിവസങ്ങൾ എണ്ണിയെണ്ണിയുള്ള കാത്തിരിപ്പിനോടുവിൽ അവൻ വന്നു. ഞങ്ങൾ ആഗ്രഹിച്ചിരുന്നതു പോലെ, സ്വപ്നം കണ്ടിരുന്നതു പോലെ, ഒരാണ്കുഞ്ഞ്. ഞങ്ങളവനെ “അപ്പൂസ് ” എന്ന് വിളിച്ചു. വീണ്ടും സന്തോഷതിന്റെ ദിനങ്ങൾ. അപ്പുവിനു 4 മാസം പ്രായം ആയപ്പോളാണ് എനിക്കു CSB യിലെ അക്കൗണ്ട് സെക്ഷനിൽ ജോലി ലഭിക്കുന്നതു. ഒരുപാട് സന്തോഷതോടു കൂടി മുന്നോട്ടു പോകവേ ഒരു ദിവസം ഞാൻ ഓഫീസിൽ തലകറങ്ങി വീണു. വിവിധ പരിശോധനകൾ കൊടുവിൽ പേരറിയാത്ത ഏതോ രോഗത്തിന്റെ പേരുപറഞ്ഞു ഡോക്ടർ ഞങ്ങളുടെ സന്തോഷത്തിനു വിധിയെഴുതി. ഇനി അധികം നാളില്ല. മരുന്നിന്റെയും പ്രാത്ഥനയുടെയും ഫലത്തിൽ കുറച്ചുനാളുകൾ മുന്നോട്ടു പോകും. അത്ര മാത്രം. സന്തോഷം തിരതല്ലിയ ഞങ്ങളുടെ ജീവിതത്തിൽ ഇരുൾ മൂടി. ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനു ശേഷം ഞാൻ വീട്ടിലേക്കു. എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടത്തെക്കാളുപരി എന്നെ വേദനിപ്പിച്ചതു എന്റെ മനുവേട്ടന്റെ മുഖമായിരുന്നു. എപ്പോളും ചിരിച്ചു കൊണ്ടിരുന്ന എന്റെ മനുവേട്ടന്റെ മുഖത്തെ ചിരി മാഞ്ഞു. ആ മുഖത്തു നോക്കാൻ പോലും എനിക്കു കരുത്തില്ലാതായി. മനുവേട്ടൻ ഒരു നിമിഷം പോലും വിഷമിക്കുന്നത് കാണാൻ എനിക്കു ശക്തിയില്ലായിരുന്നു. ആ ഒരു നിമിഷത്തെ തോന്നലിൽ ഞാൻ….. അന്ന് എല്ലാവരും ഉറങ്ങി എന്നുറപ്പൂ വരുത്തിയതിനു ശേഷം ഉറക്കം ഗുളിക കഴിച്ചു. എത്രയെണ്ണം എന്നു പോലും നോക്കാതെ…. ഞാൻ……

ദൈവമേ…
എന്തു വലിയ തെറ്റാ ചെയ്തതു. ഒരു നിമിഷത്തെ പൊട്ട ബുദ്ധി…

അച്ചു…..
മനുവേട്ടന്റെ വിളി എന്നെ ഓർമയിൽ നിന്നും ഉണർത്തി.

അച്ചു…. എന്തിനാ മോളെ നീ… നീ എന്നെക്കുറിച്ച് ഓർത്തോ…. നമ്മുടെ അപ്പൂസിനെ കുറിച്ചോർത്തോ…..

ആ കരങ്ങൾ കൂട്ടിപിടിച്ചു ഞാൻ പൊട്ടികരഞ്ഞു…..

മനുവേട്ടാ…സോറി ..സോറി മനുവേട്ടാ…. ഞാൻ… ഞാൻ.. മനുവേട്ടന് ഇനിയും ഒരു ബാധ്യത ആയിതീരുവോന്നു പേടിച്ചിട്ടാ ഞാൻ…. ക്ഷമിക്കണം… ക്ഷമിക്കണേ മനുവേട്ടാ…….

അച്ചു…. എന്താ… എന്താ നീ ഈ പറയണേ…. നീ എനിക്കു ബാധ്യതയോ….. അങ്ങനെ നീ എനിക്കു ബാധ്യത ആയിരുന്നു എങ്കിൽ ഈ 3 ദിവസം ഉണ്ണാതെ, ഉറങ്ങാതെ ഞാൻ നിനക്ക് കാവൽ നിൽക്കൊ. എന്നാലും എന്റെ അച്ചു നിനക്കെങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പറയാൻ….

ആ സ്വരം ഇടാറിയിരുന്നു.

മനുവേട്ടാ ….. മനുവേട്ടൻ എന്താ പറഞ്ഞെ… മൂന്നു ദിവസം… മൂന്നു ദിവസായോ ഞാൻ…. ഞാനിവിടെ….

അതേ അച്ചു… മൂന്നു ദിവസമായി നീ ഇവിടെ… നീ ഒന്നു കണ്ണു തുറക്കുന്നതും നോക്കി ഉണ്ണാതെ ഉറങ്ങാതെ നിനക്ക് കാവൽ നിൽക്കരുന്നു.
അച്ചു…. നിന്നെ….
നിന്നെ എനിക്കു വേണം…. ആർക്കും ഞാൻ നിന്നെ വിട്ടുകൊടുക്കില്ല. മരണത്തിനു പോലും. എന്റെ അച്ചൂട്ടി എന്നും എന്റെ അച്ചുവായി എന്റൊപ്പം തന്നെ ഉണ്ടാവും. ഉണ്ടാവണം… അച്ചു…. നീ എനിക്കു വാക്ക് താ…. ഇനി…. ഇനി ഒരിക്കലും നീ ഇങ്ങനെ എന്നെ വിഷമിപ്പിക്കില്ല എന്ന്….

മനു വെട്ടാ മാപ്പ്… ക്ഷമിക്കണേ മനുവേട്ടാ … . ഇനി ഒരിക്കലും ഞാൻ… ഞാൻ ഇങ്ങനെ ചെയ്യില്ല… ചിന്തിക്കുക പോലും ഇല്ല. വാക്ക്….. വാക്ക് …..

മനുവേട്ടാന്റെ കൈകൾ കൂട്ടി പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ വാക്ക് കൊടുത്തു …… ആ കരങ്ങൾ എന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു… ആ മനസ്സിൽ എന്നോടുള്ള സ്നേഹം എത്ര വലുതാണെന്ന്. ആ സ്നേഹത്തിന്റെ ആഴം എത്ര വലുതാണ് എന്ന്..

അതേ… ഒരു പാട്
വലുതാണ് ആ സ്നേഹം….. ആ സ്നേഹമാണ് മൂന്നു വർഷങ്ങൾക്കിപ്പുറവും എന്നെ ജീവിപ്പിക്കുന്നതു. എന്റെ മനുവേട്ടന്റെ സ്നേഹത്തിനു മുന്നിൽ മരണം പോലും തോറ്റു മടങ്ങി….

എന്റെ മനുവേട്ടാന്റെ സ്നേഹത്തിനു മുന്നിൽ എന്റെ ഈ ജീവിതമല്ലാതെ എന്താ ഞാൻ പകരം കൊടുക്കാ…………

Ann

സ്നേഹം – The real love
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.