malayalam kavitha

തെരുവ്

പൊള്ളുവാൻ
ഞങ്ങൾക്കൊരു 
വലുതാം
യാതനക്കാലം തന്നിട്ട്
തണലുമായ്
നീയെങ്ങ്
പോയ് മറഞ്ഞച്ഛാ ..?

നനയുവാൻ
ഞങ്ങൾക്കൊരു
തോരാത്ത
കണ്ണീർമഴ തന്നിട്ട്
കുടയുമായ്
നീയെങ്ങ്
പോയ് മറഞ്ഞമ്മേ ..?

നുകരുവാൻ
ഞങ്ങൾക്കൊരു
ശൂന്യമാം
പാനപാത്രം തന്നിട്ട്
ജലവുമായ്
നീയെങ്ങ്
പോയ്പ്പോയി കാലമേ ..?

കയറിയിരിയ്ക്കുവാൻ
കൈ നീട്ടി തന്നിട്ട്
പിൻവാതിൽ
വഴിയെങ്ങ്
പോയ് മറഞ്ഞൂ
നിങ്ങൾ…??

ഇവിടം കടക്കുവാൻ..
ഇവിടം കരേറുവാൻ…
ഇത്തിരിപ്പോന്നയീ
ജന്മങ്ങൾ പുലരുവാൻ…!
ആരുണ്ടൊരിത്തിരി
വെട്ടമേകാൻ…!
ആരുണ്ടൊരിത്തിരി
പകുത്തു നൽകാൻ…!

– സന്തോഷ് –

തെരുവ്
2.5 (50%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.