malayalam kavitha

ഉഷ്ണം

ഇന്നലെകളുടെ ഓർമ്മകൾ
കറ്റപോൽ മെതിക്കുന്നെൻ 
മനസ്സിനെ

നിന്റെ ഓർമ്മകളിൽ പാകിയ
വിത്തുകളാണെന്നു നീമറന്നാലും
കണ്ണീരിൻ പുഴയിൽ
വളർന്നൊരാ കതിരുകൾ
മറക്കുമോ

എന്നുള്ളിൽ വിതച്ചൊരാ
വിത്തുകൾക്കുടമ നീയാണെങ്കിലും
കാലങ്ങളായ് പോറ്റുന്നതെന്റെ
ഹൃദയ നിണത്താലെ

വന്മരമായ് പടരുമ്പോഴും
ഫലമായ് തന്നത്
നനവൂറും മിഴികൾ മാത്രം
അതിൽ നിന്നും വീശുന്ന
കാറ്റിനുപോലും
പൊള്ളുന്ന ഉഷ്ണം

സ്നേഹപൂർവ്വം
പി കെ എഴുത്തുപുര

ഉഷ്ണം
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.