old age malayalam story

വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം

ന്യൂയോർക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായി സാജന്‍ ജോര്‍ജ്ജ്.അവസാനം പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ആളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നുണ്ടായിരു ന്നു.ഒരു നിമിഷം സാജന്‍റെ ചിന്തകളൊക്കെ പിറകോട്ടുപോയി.

എത്ര വര്‍ഷമായി തന്‍റെ നാടായ തിരുവല്ല യില്‍ ഒന്ന് പോയിട്ട്. അമേരിക്കയിൽ താന്‍ വളര്‍ത്തിയ ബിസിനസ്സ് സാമ്രാജ്യമൊക്കെ നോക്കിനടത്താന്‍ പാടുപെടുന്നതിനിടെ തന്‍റെ നാട്ടുകാരുമായും കൂട്ടുകാരുമായുള്ള ബന്ധമറ്റുപോയിരിക്കുന്നു.നാട്ടില്‍ താന്‍ ആദ്യമായി പോയ സ്ക്കൂളും ആദ്യമായി കരോള്‍ പാടിയ ചര്‍ച്ചുമെല്ലാം സാജൻ ഒാര്‍ത്തെടുത്തു.ഇനി ആ കാലത്തേക്കൊരു തിരിച്ചുപോക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ദുഃഖം തോന്നി.

തന്‍റെ ഉള്ളില്‍ ആ പഴയ തിരുവല്ലക്കാരന്‍ ഗ്രാമീണന്‍ ഉള്ളതിനാലാവും ഇന്നേവരെ അമേരിക്കന്‍ജീവിതവുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടുന്നത്. ഉന്നതവിദ്യാഭ്യാസം നേടിയ തന്‍റെ മക്കളെല്ലാം അമേരിക്കക്കാരികളായ മദാമ്മമാരേയും കെട്ടി അവരുടെ പാടും നോക്കിപ്പോയിരിക്കുന്നു.ഭാര്യ മരിച്ചിട്ട് ഇന്നേ ക്ക് പത്ത് വര്‍ഷമായിരിക്കുന്നു.പിന്നെ ആര്‍ക്കാണ് ഈ സമ്പാദ്യങ്ങളൊക്കെ?.

എല്ലാറ്റിനും മുകളില്‍ പണമാണെന്ന് കരുതി യിരുന്ന കാലത്ത് ഉണ്ടാക്കിയതാണ് ഈ കാണുന്നതെല്ലാം.ഇനി ശിഷ്ടകാലം ചെലവഴി ക്കാന്‍ ജന്മനാട്ടിലേക്ക് പോകാന്‍ തോന്നാറുണ്ട്. പക്ഷേ അവിടെയുള്ള തന്‍റെ സമപ്രായ ക്കാരൊക്കെ ഒതുങ്ങിക്കൂടാറായിരിക്കുന്നു. പുതുതലമുറക്കാകട്ടെ അവിടത്തെ ഈ പഴയ സാജനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. അമേരിക്കയിലേക്കാള്‍ താന്‍ കൂടുതല്‍ അന്ന്യനാവുക സ്വന്തംനാട്ടിലാകും എന്ന് സാജ ന് തോന്നി.

സാജൻ വീട്ടിലെ വരാന്തയിൽ ഏകാന്തനായി ഇരിക്കുമ്പോഴാണ് മലയാളിയായ അച്ചൻ ജോൺ കുരിശിങ്കൽ കയറി വരുന്നത്.

ജോൺ: സാജൻ,എന്താണൊരാലോചന?

സാജൻ: ഒന്നുമില്ലച്ചോ, എന്റെ ഈ ജീവിതാവ സാനം ആയിക്കൊണ്ടിരിക്കുന്നു. ഇനി എനിക്ക് പുതിയ സ്വപ്നങ്ങളൊന്നുമില്ല. ഞാൻ കുട്ടിക്കാലത്ത് ഒരനാഥനായിരുന്നു. കുറേ ദാരിദ്രമനുഭവിച്ചിട്ടുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്തവനായിരുന്നു.എന്റെ അനുഭവ ങ്ങളൊന്നും എന്റെ മക്കൾക്കുണ്ടാകരുതെന്ന് കരുതി അവരെ ഞാൻ നല്ല ധാരാളിത്തത്തോടെ വളർത്തി. അവരെന്നും എന്റെ കൂടെത്തന്നെയുണ്ടാകുമെന്നും വയസ്സ് കാല ത്ത് എനിക്കൊരു തുണയാകുമെന്നും തെറ്റിദ്ധരിച്ചു.അവരൊന്നുമിപ്പോൾ വരാറില്ല. അവർക്കീ പടുവൃദ്ധനായ അപ്പച്ചനെ വേണ്ട എന്നു തോന്നുന്നു.

അച്ചോ.. അതുകൊണ്ടുതന്നെ ഞാനെന്റെ സമ്പാദ്യങ്ങളൊക്കെ പല മതസ്ഥരുടേയും ട്രസ്റ്റുകൾക്ക് സംഭാവന ചെയ്തു. അവരുടെ സഹായത്തിലുള്ള കുട്ടികൾക്കൊക്കെ അത് ഉപകരിക്കട്ടെ. പിന്നെ.. ദാരിദ്ര്യത്തിനും അനാഥത്തത്തിനുമൊന്നും മതമില്ലല്ലോ.!

അല്പനേരം കഴിഞ്ഞപ്പോൾ ഒരു സ്ത്രീയും അവരുടെ മകനും ഗേറ്റ് തുറന്ന് അവിടേക്ക് വരുന്നുണ്ടായിരുന്നു. അവരെ മനസ്സിലാകാത്തത് കൊണ്ടാകണം അച്ചൻ ചോദിച്ചു

സാജൻ, ആരാണിവരൊക്കെ?

സാജൻ: അച്ചോ..പിന്നെയെനിക്ക് ബാക്കിയു ണ്ടായിരുന്നത് ഈ വീട് മാത്രമാണ്. അതിന്റെ ഇപ്പോഴത്തെ അവകാശികളാണിവർ.!

ഇതെന്റെ പഴയ ഗുരുസ്ഥാനീയന്റെ മകളും അവരുടെ മകനുമാണ്. അമേരിക്കയിൽ വന്നപ്പോൾ എന്നെ ഞാനാക്കിയ അദ്ദേഹം ഇന്നില്ല. അദ്ദേഹത്തോട് തീർത്താൽ തീരാ ത്ത കടപ്പാടുണ്ടെനിക്ക്. അദ്ദേഹത്തിന്റെ മകളുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. എന്നെ സംബന്ധി ച്ചിടത്തോളം ഇതൊരു പഴയ കടം വീട്ടൽ കൂടിയായി. അച്ചോ.. ഇനിയെന്റെ പക്കൽ വൃദ്ധ സദനത്തിലേക്ക് മാറ്റിവെച്ച കുറച്ച് പണം മാത്രം.തമ്മിൽ ഭേദം വൃദ്ധസദനമാണച്ചോ.

സാജന്‍ ബൈബിളും പിടിച്ച് ഊന്നുവടി ഊന്നി മെല്ലെ മെല്ലെ ആ വീടിന്റെ പടിയിറങ്ങി. അപ്പോൾ നിറകണ്ണുകളോടെ ആ സ്ത്രീയും അച്ചനും നടന്നകലുന്ന സാജനെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…
………………………………………………..
അശോക്

വൃദ്ധസദനം എന്ന സ്വര്‍ഗ്ഗം
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.