മനാഞ്ചിറസ്ക്വൊയറെത്ര കണ്ടിരിക്കുന്നു. അതു പോലെ കോഴിക്കോട് ബീച്ചിലിരുന്ന് കടലിന്റെ വിജനതയിലേക്ക് നോക്കി ‘കടലേ..നീല കടലേ..’ എന്നെത്ര പാടിയിരി ക്കുന്നു.ഇനിയൊരു മാറ്റമൊക്കെ വേണ്ടേ?ജീവിതത്തില്‍ കുറേ അറിവും അനുഭവങ്ങളു മൊക്കെ ഇനിയും വേണ്ടേ ?!
മാനാഞ്ചിറ സ്ക്വയറിൽ ആകാശത്തേക്കും നോക്കി മലർന്ന് കിടക്കുമ്പോൾ ഒരുള്‍വിളി വന്ന മനോജ് കുമാര്‍ കോഴിക്കോട്ട് നിന്നും രാത്രിയിലെ മലബാര്‍ എക്സ്പ്രസ്സില്‍ ഏറണാകുളത്തേക്ക് ട്രയിൻ കയറി.
ഒരിക്കല്‍ ഒരു ബസ്സില്‍ വെച്ച് തൃശ്ശൂര്ക്കാര നായ യാത്രക്കാരന് ടിക്കറ്റ് കൊടുക്കുന്ന വേളയില്‍ കണ്ടക്ടറോടു പറഞ്ഞു..ഒര ട്രിച്ചൂ ര്‍.പുറകിലുണ്ടായിരുന്ന തിര്വന്തൊരത്തുകാര ന് പറഞ്ഞു..ഒരു ട്രിവാന്‍ഡ്രം. ഇതുകേട്ട പര മാര്ത്ഥക്കാരനായ,എന്നാല്‍ അഭിമാനിയായ പാവം ഏറണാകുളത്തുകാരന്‍ വിചാരിച്ചു ‘ട്രി’ചേര്‍ക്കുന്നത് ഇവിടത്തെ ഫാഷനായിരി ക്കും.പിന്നെ മോശമാക്കിയില്ല,കണ്ടട്ടറേ.. ഇതാ ഒരു ട്രിണാകുളം. പകച്ചുപോയത്രെ കണ്ടക്ടര്‍.നമ്മുടെ മനോജിന് ഏറണാകുള ത്തെപ്പറ്റി ഈയൊരു പഴയ കഥ മാത്രമേ കേട്ട റിവുള്ളൂ.!
അധികം വൈകാതെ മനോജിന് ഒരുകമ്പനി യില്‍ ജോലി കിട്ടി.ഒരു ഞായറാഴ്ച സിറ്റിയില്‍ കറങ്ങുന്നതിനിടക്കാണ് ദിവാന് റോഡിനടു ത്തായി ചിത്രപ്രദര്‍ശനം കണ്ടത്.ഗാനങ്ങളും ചിത്രകലയെയുമൊക്കെ ഏറെ സ്നേഹിച്ചിരു ന്ന മനോജ് അവിടം സന്ദര്‍ശിച്ചു.അവിടെ വെച്ച് ഫ്രാന്‍സീന എന്ന ചിത്രകാരിയെ പല പ്രാവശ്യം കണ്ടുമുട്ടി.അവര്‍ തമ്മില്‍ പരിചയ പ്പെട്ടു,പിന്നെ ചിത്രകലയെപ്പറ്റിയും ഗാനങ്ങളെ ക്കുറിച്ചുമൊക്കെ ഘോരഘോരം ചര്‍ച്ച ചെയ് തു. അങ്ങനെ അറിവുകള്‍ പരസ്പരം കൈ മാറി. വൈകുന്നേരമായപ്പോഴേക്കും സമീപ
ത്തെ പുല്‍ത്തകിടിയില്‍ നിന്നുമെണീറ്റ ഇരുവ രും ഇനിയും കാണാമെന്ന പ്രതീക്ഷയില്‍ അറിവിന്റെ കൂടെ മൊബൈല്‍ നമ്പര്‍ പരസ് പരം കൈമാറാനും മറന്നില്ല.
മനോജും ഫ്രാന്സീനയും ഒഴിവുവേളയില്‍
മറൈന്‍ ഡ്രൈവിലും സുഭാഷ് പാര്‍ക്കിലു മൊക്കെ കണ്ടുമുട്ടുക പതിവായി.ഒരിക്കൽ
വിശന്നു പൊരിഞ്ഞിരിക്കുമ്പോൾ പാലാരിവ ട്ടത്തെ രാജ രാജേശ്വരി ക്ഷേത്രത്തിൽ ഓടി
ക്കിതച്ചെത്തി അവിടെ രണ്ട് സ്റ്റീൽ ബക്കറ്റിൽ
വെച്ചിരുന്ന പാൽപായസവും കഠിന പായസ വും ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പുവരു ത്തി രണ്ട് പേരും മത്സരിച്ചു കുടിച്ചു. പക്ഷേ..
അവർ പിന്നെയാണ് ശ്രദ്ധിച്ചത് വഴിപാട് കൗണ്ടറിനുള്ളിൽ നിന്നും രണ്ട് കഴുകൻ കണ്ണുകൾ അവരേയും നോക്കി ആക്കിച്ചിരി
ക്കുന്നുണ്ടായിരുന്നു. ചമ്മൽ സഹിക്കവയ്യാ തെ രണ്ടുപേരും അവിടന്നും ഓടി രക്ഷപ്പെട്ടു.
അങ്ങനെ ആ സൗഹൃദം പടര്‍ന്ന് പന്തലിച്ചു.
ആയിടക്കാണ് ക്രിസ്തുമസ്സ് വരുന്നത്. അവള് മനോജിനേയും സുഹൃത്ത് കാഞ്ഞിര പ്പള്ളിക്കാരന് അരുണിനേയും വീട്ടിലേക്കു ക്ഷണിച്ചു.ക്രിസ്തുമസ്സ് തലേന്ന് അവളുടെ കൊച്ചുകടവന്ത്രയിലെ വീട്ടിലും ചുറ്റുവട്ടവു മൊക്കെ ഉത്സവത്തിമര്‍പ്പിലാണ്. പ്രായമായ വരും കുട്ടികളും സ്ത്രീകളുമെന്ന വ്യത്യാസമി ല്ലാതെ എല്ലാവരും ഒാരോരോ പരിപാടികളവ തരിപ്പിക്കുന്നു.തന്റെ ഫ്രാന്‍സീന എത്ര മധുര മായാണ് ‘ഇസ്രായേലിന് നാഥനായി വാഴുന്ന ദൈവം…’ പാടിയത്.!
അവസാനം എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മനോജിനും പാടാതിരിക്കാന്‍ വയ്യെന്നായി. തന്റെ ‘കരുണാമയനേ കാവല്വിളക്കെ… കനിവിന് നാളമേ…’ പാടിക്കഴിഞ്ഞതും മുമ്പി ലാസ്വദിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധന് മുന്നോട്ട് കുതിച്ചൊരുമ്മ കവിളത്തുതന്നെ നോക്കിത്തന്നതും ഒരുമിച്ചായിരുന്നു.ആള് നല്ല ‘ഫിറ്റാ’ണ്.അതിനു ശേഷം ഫ്രാന്സീനയു ടെ ചേട്ടന്റെ വക ഒരു സല്‍ക്കാരം.നല്ല ‘ജോണി വാക്കര്‍’ഉണ്ടത്രെ.പുള്ളിയുടെ ഫ്രണ്ട്
വിദേശത്തുനിന്നും കൊണ്ടുവന്നതാണ്.!
ഇങ്ങനെ സ്നേഹത്തോടെ സല്‍ക്കരിക്കു മ്പോള്‍ അത് തട്ടിക്കളയുന്ന ശീലം പണ്ടേ മനോജിനും അരുണിനുമില്ലായിരുന്നു.കൂട്ടിന് ചിക്കനും.അങ്ങനെ ഒരു ക്രിസ്തുമസ്സ് കുശാ ലായി.ഫ്രാന്‍സീനയുടെ അപ്പച്ചനും അമ്മച്ചി ക്കും വളരെ സന്തോഷമായി.അപ്പച്ചൻ പറയു
ന്നുണ്ടായിരുന്നു..
” മക്കളേ.. ജാതീം മതോക്കെ മനുഷ്യൻ ഉണ്ടാ
ക്കിയതാ. പരസ്പര സ്നേഹത്തിനു മുമ്പിൽ
തകർന്നടിയാത്ത മതിലുകളുണ്ടോ? നമ്മൾ ഓരോ മതക്കാരുടേയും മക്കളായി ജനിച്ചു വീഴുന്നതിൽ നമ്മൾക്ക് ഒരു പങ്കുമില്ല”!
അപ്പച്ചന്റെ ഈ വാക്കുകൾ പത്ത് വർഷം മുമ്പേ മരിച്ചു പോയ തന്റെ അച്ഛനും പറയാറു
ണ്ടായിരുന്നെന്ന് മനോജ് ഓർത്തു.
പിന്നീടൊരിക്കല്‍ അസ്തമയസൂര്യനെ സാക്ഷി നിര്‍ത്തി മറൈന്‍ഡ്രൈവില്‍ വെച്ച് ഫ്രാന്‍സീന മനോജിനോടായി പറയുന്നുണ്ടാ യിരുന്നു…
”എന്റെ മനോജേട്ടാ..നിങ്ങടെ നാട്ടിലെ ഒരു പുഴയെപ്പറ്റിയുള്ള ആ പാട്ടില്ലേ,അതെന്റെ ബെസ്റ്റ് സോംഗ്സിലൊന്നാ..”!
ഏതാ മോളേ അത്.?!മനോജിനറിയാന് തിടു ക്കമായി.അവള് ആ കായലിലേക്ക് നോക്കി മധുരമായി പാടാന്‍ തുടങ്ങി..
‘കല്ലായിക്കടവത്തേ..കാറ്റൊന്നും മിണ്ടീല്ലേ..
മണിമാരന്‍ വരുമെന്ന് ചൊല്ലിയില്ലേ..’
പാട്ട് തീര്‍ന്നതും അവള് ഏതോ ലോകത്താ യി.അവള് അന്നാദ്യമായ് മനോജിനോടക്കാ ര്യം പറഞ്ഞു..
”എന്‍െറ മന്വേട്ടാ..എനിക്കിനി മന്വേട്ടനെ പിരിയാന്‍ വയ്യ..സോ ലവ് യൂ ഡാ..”!
ഇത് കേട്ടതും മനോജ് പറയാന്‍ തുടങ്ങി..
”മോളേ..എന്നേയും നിന്നേയും അഗാധമായി
സ്നേഹിക്കുന്ന നിന്റെ രക്ഷിതാക്കളെ വെറു പ്പിക്കേണ്ട.പ്രായപൂർത്തിയായ നമ്മൾക്ക് നിയമ സംരക്ഷണമുണ്ടെന്നുള്ളതൊക്കെ ശരിയാണ്.ഇതൊക്കെ ഒരു പ്രായത്തിന്റെ ആവേശത്തില്‍ തോന്നുന്നതാ.നമ്മുടെയൊ
ക്കെ പാരന്റ്സിന്റെ ശാപവാക്കുകളും പേറി, നമ്മള് ജീവിതയാത്രയില്‍ ഒറ്റക്കാവുമ്പോ ള്‍..കുറച്ചു ദൂരം താണ്ടിയാല്പ്പിന്നെ നമ്മള് ക്ക് തന്നെ തോന്നും ഒന്നും വേണ്ടിയിരുന്നി ല്ലെന്ന്. നമ്മള് തമ്മിലുള്ള ഈ സൗഹൃദം എന്നും തുടരട്ടെ.അതല്ലേ നല്ലത്.”?!
മനോജ് അവളെ ആശ്വസിപ്പിച്ചു. തേങ്ങിയി രുന്ന അവള് പിന്നെപ്പിന്നെ പാല്പുഞ്ചിരി തൂകി.മനോജ് ഡോണ്ടൂ..ഡോണ്ടൂ എന്നമട്ടില്‍ ചൂണ്ടുവിരല്‍ അനക്കിക്കൊണ്ട് അവളെയും നോക്കിപ്പാടി..
‘പാടില്ലാ പാടില്ലാ നമ്മെ നമ്മള്…
പാടെ മറന്നൊന്നും ചെയ്തുകൂടാ.ഹ.ഹ’.!
പിന്നെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു.ആ ഫ്രണ്ട്ഷിപ്പ് ആര് ക്കും തകര്‍ക്കാനാവില്ല.!!
………………………………………………
അശോക്