വേലി ചാടുന്ന ഭർത്താവിനു കണ്ടം ചാടുന്ന ഭാര്യ

വേലി ചാടുന്ന ഭർത്താവിനു കണ്ടം ചാടുന്ന ഭാര്യ

രാത്രി കിടപ്പറയിൽ അവളെയും കെട്ടിപ്പിടിച്ച് കിടക്കുമ്പൊഴും അവന്റെ മനസ്സിൽ തന്നെയും കാത്ത് മെസഞ്ചറിൽ പച്ച ലൈറ്റും കത്തിച്ചു കാത്തിരിക്കുന്ന മറ്റൊരുവളായിരുന്നു..

നാശം,ഈ ബെടക്കൊന്ന് ഉറങ്ങിക്കിട്ടീരുന്നേൽ അവളോടൊപ്പം പുലരുവോളം പുഷ്പിക്കാമായിരുന്നു..(ആത്മഗതം)

കുറച്ചു നേരം കഴിഞ്ഞ് അവളുടെ അനക്കമൊന്നും കാണാതായപ്പൊ മെല്ലെ തിരിഞ്ഞു കിടന്നു..

മേലാകെ പുതപ്പിട്ടു മൂടി മൊബൈലുമായി ഓടിപ്പിടിച്ചു മെസഞ്ചറിൽ കേറി..

നാശം,ഇവളെ കാണുന്നില്ലാലൊ..

പറഞ്ഞിട്ട് കാര്യമില്ല..അവൾക്ക് അവളുടെ ഭർത്താവിനേം ഉറക്കണ്ടെ..

കാത്തിരിപ്പിനൊടുവിൽ ലൈറ്റ് തെളിഞ്ഞു..

ഉള്ളിലെ മോഹവും,വികാരവുമൊക്കെ അക്ഷരങ്ങളായ് പരസ്പരം കൈമാറി..

ആ രാവിൽ അവയൊക്കെയും അവരിൽ വേലിയേറ്റങ്ങൾ തീർത്തു..

അതേ സമയം എഫ് ബിയിൽ മറ്റു രണ്ട് ഐഡികൾ കൂടി ആക്റ്റീവ് ആയിത്തുടങ്ങിയിരുന്നു..

അവിടെയും അതേ തരത്തിൽ അക്ഷരങ്ങൾ പിറന്നിരുന്നു..

അവനരികിൽ തിരിഞ്ഞു കിടന്ന ഭാര്യയും പുതപ്പിനുള്ളിലായിരുന്നു..

എവിടെയോ മറ്റൊരു ഭർത്താവും പുതപ്പിനുള്ളിലായിരുന്നു..

( ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം,,ഭർത്താവ് വേലി ചാടിയാൽ,ഭാര്യ കണ്ടം ചാടുമെന്ന് മനസ്സിലാക്കാം..)

:- വെറൈറ്റി വേണമത്രെ വെറൈറ്റി..ഹും

*ശുഭം*

*സോളോ-മാൻ*

വേലി ചാടുന്ന ഭർത്താവിനു കണ്ടം ചാടുന്ന ഭാര്യ
3.3 (66.67%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.