പുതുവർഷ

പുതുവർഷ പുലരിയിലെ ചിന്തകൾ

നാളെ പുതുവർഷപ്പുലരിയിലൊരു
പുതു മനുഷ്യനായി മാറുമെന്ന
ശപഥങ്ങളോടെ നിദ്ര പുൽകുമീ രാത്രിയിൽ
കാലിയായ ലഹരികുപ്പിക്ക് നടുവിൽ
എത്രയോ ആണ്ടുകൾ
കടന്നുപോയിരിക്കുന്നു
പൂർത്തിയാക്കാനാകാത്ത
ശപഥത്തിൻ ജല്പനങ്ങളിൽ

കാലചക്രം തിരിച്ചറിയുവാൻ
മനുഷ്യകണക്ക് മാത്രമീയാണ്ട്
നന്നായി ജീവിക്കുവാൻ
വേണമെങ്കിൽ ഒരു നിമിഷം മതി
അതിനൊരു പുതുവാണ്ട്
പിറക്കേണമെന്നുണ്ടോ

ലഹരിതൻ കൂട്ടിൽ
ഉറങ്ങാത്ത രാത്രിയിൽ
പുലമ്പുന്ന വാക്കുകൾക്ക്
എന്ത് നീതിയെന്ന്
പൂർവ്വകാലം തെളിയിച്ചതല്ലേ

നാളെയെന്നു ചൊല്ലിയവർ
നീളെയായെന്നു മാത്രം
നാളെ എന്നത് നീളെയാകുമ്പോൾ
ലഹരി കയങ്ങളിൽ
മുങ്ങി മരിക്കുമെന്നുമാത്രം

പുതുവർഷ പുലരിയിലെ ചിന്തകൾ
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.