മഴ മഞ്ഞ്

മഴ മഞ്ഞ്

മഞ്ഞ് കാലത്തിൻ നെറുകയിൽ ഞാനൊരു

മഞ്ഞുതുള്ളിയായ് സ്വയമുറഞ്ഞു …

ഋതു ഭേദമറിയാതെ തപം ചെയ്തു ഞാനാ-

പ്രണയമന്ത്രത്തിൻ ഉരുക്കഴിച്ചു ….

മറക്കുവാനാകാത്ത നിനവുകളെന്നിൽ ..

മഴയായ് പെയ്യുന്ന യാമങ്ങളിൽ –

നിൻ മനസിൻെറ നോവാകുവാൻ

നിൻ സ്വരത്തിൻ്റെ നാദമാകാൻ …

നിന്നിലെന്നും നിനവായി നിറയുവാൻ …

നിൻ നെഞ്ചിലേക്കിററു വീഴുമൊരു ….

പുതു മഴയാകാൻ കൊതിച്ചുപോയി …..

നിൻ പ്രണയിനിയാകാൻ –

കൊതിച്ചുപോയി ……

മഴ മഞ്ഞ്
1.5 (30%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.