ഹാപ്പി ന്യൂ ഇയർ

ഹാപ്പി ന്യൂ ഇയർ

പീറ്ററും കൂട്ടരും ന്യൂ ഇയർ ആഘോഷിക്കാനു ള്ള ഒരുക്കത്തിലായിരുന്നു.നേരമൽപ്പം ഇരു ടായിത്തുടങ്ങുമ്പോൾ അവർ പതുങ്ങിപ്പതു ങ്ങി അരുവിയിൽ നിന്നും കരകയറിക്കൊണ്ടി രിക്കുന്ന മൂന്ന് താറാവുകളെ അടിച്ചു മാറ്റി.
നാട്ടിലെ സുരക്ഷാ ഭീഷണി മൂലം അവർ അടുത്തുള്ള മല കയറി.കൂട്ടിന് സോമൻ ചേട്ടൻ വളരെ കഷ്ടപ്പെട്ട് വാറ്റിയെടുത്ത സോമരസ വും കരുതിയിരുന്നു.

അവർ മലമുകളിലെത്തി താറാവിനെ പാചകം ചെയ്തു. രാത്രി പതിനൊന്നു മണി യായപ്പോഴേക്കും അവർ കഴിക്കാനിരുന്നു. മലമുകളിൽ അവരിരിക്കുന്ന ഭാഗത്ത് മാത്രം മെഴുകുതിരി വെട്ടം,ചുറ്റും കുറ്റാകുറ്റിരുട്ട്.

എങ്ങും നിശബ്ദത മാത്രം. തണുത്ത ഇളം കാറ്റിൽ വെന്ത മസാല ചേർന്ന താറാവിൻ മണം അവിടെ മുഴുവൻ തത്തിക്കളിച്ചു. കൂട്ടായി സോമരസവും. അല്പനേരം കഴിഞ്ഞപ്പോൾ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് എങ്ങുനിന്നോ കുറുക്കൻ പറ്റങ്ങൾ ഓടിക്കി തച്ചെത്തി. അവരെറിയുന്ന എല്ലിൻ കഷണങ്ങ ൾ പിടിച്ചെടുക്കാൻ ബ്ർർ..ബ്ർർ എന്ന് ശബ്ദ മുരുവിട്ട് കുറുക്കൻമാർ തമ്മിൽ ഒളിമ്പിക്സി ലെപ്പോലെ പരസ്പരം മത്സരിച്ചു.

അങ്ങനെ രാത്രി കൃത്യം പന്ത്രണ്ട് മണി.അവർ ലഹരിയിൽ ഉറക്കെ “ഹാഫീ ന്യൂ യേ..ർർർ” എന്ന് വിളിച്ചുകൂവി. പക്ഷേ തിരിച്ചൊരു ഹാപ്പീ ന്യൂേ ഇയർ വിളിക്കാൻ ഒരു മനുഷ്യനവിടെ ഇല്ലല്ലോ എന്നോർത്ത് അവർ സങ്കടപ്പെടു മ്പോഴാണ് അപ്പുറത്തുനിന്നും ഒരു പറ്റം കുറുക്കൻമാർ അവർക്ക് മറുപടിയായി “ക്വോ..ക്വോ..ക്വോ”എന്ന് ഉച്ചത്തിൽ ഉരുവിടു ന്നത്. ഇതവരെ ഏറെ സന്തോഷിപ്പിച്ചു. മനു ഷ്യനു മാത്രമല്ല ഭൂമിയിലെ മറ്റു പല ജീവികൾ ക്കും ന്യൂ ഇയർ ആഘോഷിക്കാനറിയാം എന്ന് ലഹരിയിൽ അവർക്ക് മനസ്സിലായി.

ലഹരിയിൽ പീറ്ററിന്,തന്നോട് വിട പറഞ്ഞതന്റെ പഴയ കാല കാമുകി ലിൻസി മോളും അവളോടൊത്തുള്ള ഉജ്ജ്വല മുഹൂർത്തങ്ങളും ഓർമ്മ വന്നു. ലഹരിയിൽ പീറ്റർ പാടി..

“മറന്നുവോ ഫൂമകളേ..

എല്ലാം മറഖുവാൻ നീ ഫടിച്ചോ.

അകലേക്കൊയ്യുകുന്ന പുയ്യയാം നിന്നെ ഞാൻ..
മനസ്സിൽ തടഞ്ഞു ബെച്ചൂ.. ബെ..റ്..തെ.. “

ഇത്രയും പാടിയപ്പോഴേക്കും പീറ്റർ വിതുമ്പി. പാവം ലിൻസി മോളാകട്ടെ വളരെ കൂളായി ഒരു ഷർട്ടൂരി മറ്റൊരു ഷർട്ടിടുന്ന ലാഘവ ത്തോടെ പീറ്ററിനെ ഉപേക്ഷിച്ച് മറ്റൊരു കാമുകനോടൊത്ത് ഒരു കൊച്ചൊക്കെയായി, സസന്തോഷം അവരുടെ വീട്ടിൽ ന്യൂ ഇയർ ആഘോഷിക്കുന്ന തിരക്കിലുമായിരുന്നു.

ആഘോഷം കഴിഞ്ഞ് പീറ്ററും കൂട്ടരും മലയിറ ങ്ങി.പീറ്റർ പാടവരമ്പത്തുകൂടെ തന്റെ വീട്ടി ലേക്ക് പോകുമ്പോൾ പാടത്തു നിന്നും തവളകളുടെ പേക്രോം..പേക്രോം എന്നുരുവിട്ടു കൊണ്ടുള്ള ന്യൂ ഇയർ ആഘോഷം കേൾ ക്കാം. എന്നാൽ അവർക്കിടയിലെ ചില കുസൃ തികൾ പീറ്റ്റോം..പീറ്റ്റോം എന്ന് തന്നെ കളി യാക്കിച്ചൊല്ലുന്നതു പോലെ ലഹരിയിൽ പീറ്ററിനു തോന്നി.അസമയത്ത് വീട്ടുമുറ്റത്തെത്തി ജനലുകൾക്കുള്ളിലൂടെ നോക്കിയപ്പോൾ
പീറ്റർ കണ്ടത് ലൈറ്റിട്ട് ഉറങ്ങാതെ ഒരു കസേ രയിൽ തൂങ്ങിയിരിക്കുന്ന സ്വന്തം അമ്മച്ചിയെ ആണ്.താൻ വരുന്നത് വരേയും ഉറങ്ങാതെ തന്നെ കാത്തിരിക്കുന്ന അമ്മച്ചിക്ക് തന്നോടുള്ള സ്നേഹമോർത്ത് ലഹരിയിൽ പീറ്ററിന്റെ
കണ്ണുകൾ നിറഞ്ഞു.

വീടിനുള്ളിലേക്ക് കയറിയ പീറ്ററിനോട് അമ്മ ച്ചിയൊരൊറ്റച്ചോദ്യം..

“മോനേ പീറ്റൂ,നമ്മടെ മൂന്ന് താറാവീങ്ങളെ കാണാനില്ലാന്നേ.അമ്മച്ചി ഒരുവാട് തെരക്കി. നീ എവിടേലും കണ്ടോടാ.?”

ഇത് കേട്ട പീറ്റർ ഞെട്ടിത്തരിച്ചു.
‘എന്റെ വ്യാകുല മാതാവേ.. എന്റെ വീട്ടിലെ ത്തന്നെ മൂന്ന് താറാവുകളെയാണല്ലോ ഈ ന്യൂ ഇയറിന് കറി വെച്ചത് ‘..എന്ന് പീറ്റർ മനസ്സിൽ പറഞ്ഞു.

അവറ്റകളെ കഷണം കഷണങ്ങളാക്കി വേവിച്ച് വെട്ടി വിഴുങ്ങുന്ന ചങ്ങാതിമാരുടെ മുഖമോർത്തെടുത്ത പീറ്ററിന്റെ കണ്ണുകൾ നിറഞ്ഞു.കിടപ്പ് മുറിയിലേക്ക് പോയ പീറ്റർ ആ സങ്കടത്തിൽ ബാക്കി വന്നിരുന്നതും കൂട്ടിയടിച്ച് സങ്കടം തീർത്ത് ഉടുമുണ്ടൂരി പുതപ്പാക്കി കൂർക്കം വലിച്ചുറങ്ങി.
……………………………………………..
അശോക്

ഹാപ്പി ന്യൂ ഇയർ
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.